Connect with us

kerala

കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു

Published

on

കോട്ടയം മുണ്ടക്കയത്ത് കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു. പാക്കാനം കാവനാല്‍ കുഞ്ഞിപ്പെണ്ണ് (110) മകള്‍ തങ്കമ്മ (66) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. മറ്റ് രണ്ടുപേര്‍ക്കുകൂടി പരിക്കേറ്റിരുന്നു. ഇവര്‍ ഗുരുതരാവസ്ഥയില്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഇരുവരെയും കടന്നല്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് രാവിലെ കുഞ്ഞിപ്പെണ്ണും ഉച്ചയോടെ തങ്കമ്മയും മരിച്ചു. ഇരുവരുടയും സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും.

 

kerala

കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ നാളെ പരിഗണിക്കും

ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തല്‍ നിര്‍ണായക വഴിത്തിരിവായതോടെ തുടരന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ ആവശ്യം.

Published

on

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ തൃശ്ശൂര്‍ ജില്ലാ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് നാളെ പരിഗണിക്കും. കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തല്‍ നിര്‍ണായക വഴിത്തിരിവായതോടെ തുടരന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ ആവശ്യം. കേസില്‍ പുനരന്വേഷണം സാധ്യമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആറു ചാക്കുകളിലായി ധര്‍മ്മരാജന്‍ 9 കോടി രൂപ ബിജെപി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ചു വന്നായിരുന്നു തിരൂര്‍ സതീഷ് വെളിപ്പെടുത്തിയത്. പണം എത്തിക്കുന്നതിനു മുന്നോടിയായി ധര്‍മ്മരാജന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും പാര്‍ട്ടി ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിരുന്നു.

 

Continue Reading

kerala

ട്രെയിനുകളില്‍ ബോംബ് ഭീഷണി; പ്രതി പിടിയില്‍

മദ്യ ലഹരിയിലാണ് ഇയാള്‍ ഭീഷണി മുഴക്കിയതെന്നാണ് വിവരം.

Published

on

ട്രെയിനുകളില്‍ ബോംബ് ഭീഷണി മുഴക്കിയ പ്രതി പിടിയില്‍. പത്തനംതിട്ട സ്വദേശി ഹരിലാലിനെ പെരുമ്പാവൂരില്‍ നിന്നാണ് പിടികൂടിയത്. മദ്യ ലഹരിയിലാണ് ഇയാള്‍ ഭീഷണി മുഴക്കിയതെന്നാണ് വിവരം. ഇന്നലെ സന്ധ്യയ്ക്കാണ് ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്തത്. പ്രതിയെ എറണാകുളം റെയില്‍വെ പൊലീസ് സെന്‍ട്രല്‍ പൊലീസിന് കൈമാറും.

കഴിഞ്ഞ ദിവസം രാവിലെ ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് തന്റെ കാശ് മുഴുവന്‍ പോയെന്ന് പരാതി പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഇയാള്‍ മദ്യലഹരിയിലാണെന്നും സംഭവം വ്യാജമാണെന്നും മനസിലായി. തുടര്‍ന്ന് ഇയാള്‍ യാത്ര ചെയ്യുന്നതിനിടെ മൂന്ന് ട്രെയിനുകളില്‍ ബോംബ് വെച്ചിച്ചുണ്ടെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഭീഷണി സന്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി ട്രെയിനുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.

Continue Reading

kerala

ആശുപത്രിയില്‍ എത്തി ഡോക്ടറോട് കയര്‍ത്ത് സംസാരിച്ച സംഭവം; പിവി അന്‍വറിനെതിരെ കേസെടുത്തു

ആശുപത്രിയില്‍ എത്തി ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയതിന് ചേലക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്.

Published

on

ചേലക്കര താലൂക്ക് ആശുപത്രിയില്‍ എത്തി ഡോക്ടറോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രിയില്‍ എത്തി ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയതിന് ചേലക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് കേസ്.

എംഎല്‍എയ്ക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടര്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അന്‍വര്‍ ആശുപത്രിയിലെത്തി ഒപിയിലുണ്ടായിരുന്ന ഡോക്ടര്‍ സെബാസ്റ്റ്യനോട് തട്ടിക്കയറുകയും ആശുപത്രി ജീവനക്കാരോട് മോശമായി സംസാരിക്കുകയും ചെയ്തെന്നാണ് പരാതി. അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ പരിശോധിക്കാന്‍ അനുമതിയില്ലാതിരുന്നിട്ടും അന്‍വര്‍ രജിസ്റ്റര്‍ പരിശോധിച്ചുവെന്നും പരാതിയില്‍ പറയുന്നു.

സംഭവസമയത്തെ ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.

 

 

Continue Reading

Trending