Connect with us

kerala

പാലക്കാട് ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു

കാലപ്പഴക്കം മൂലം ജലസംഭരണി തകരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം

Published

on

പാലക്കാട്∙ ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ പശു ഫാമിലെ ജലസംഭരണി തകർന്നുവീണ് അമ്മയും കുഞ്ഞും മരിച്ചു. ബംഗാൾ സ്വദേശി ബസുദേവിന്റെ ഭാര്യ ഷൈമിലി (30, മകൻ സമീറാം (ഒന്നര) എന്നിവരാണ് മരിച്ചത്. വെള്ളിനേഴിയിലെ നെല്ലിപ്റ്റക്കുന്ന് പശുവളർത്തൽ ഫാമിൽ ജോലി ചെയ്യുകയായിരുന്നു ഷമാലിയും കുടുംബവും. പ്രദേശവാസിയായ രതീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം.

പശുഫാമിലെ തൊഴിലാളിയാണ് മരിച്ച യുവതി. സ്ത്രീയും കുടുംബവും പശുഫാമില്‍ തന്നെയാണ് താമസിച്ചിരുന്നത്. കാലപ്പഴക്കം മൂലം ജലസംഭരണി തകരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

kerala

അന്ധമായ മുസ്‌ലിം വിരുദ്ധതയാണ് വിജയരാഘവനിലൂടെ പുറത്തുവന്നത്: രമേശ് ചെന്നിത്തല

എ.വിജയരാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് രമേശ് ചെന്നിത്തല

Published

on

വര്‍ഗ്ഗീയ വിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ എ.വിജയരാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല. അദ്ദേഹത്തെ സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍.എസ്.എസിനെ സന്തോഷിപ്പിക്കാന്‍ വര്‍ഗീയ വിഷം തുപ്പുകയാണ് വിജയരാഘവനെന്നും സി.പി.എം ആര്‍.എസ്.എസിന്റെ നാവായി മാറിയിരിക്കുന്നെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

അന്ധമായ മുസ്‌ലിം വിരുദ്ധതയാണ് വിജയരാഘവനിലൂടെ പുറത്തുവന്നതെന്നും കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തി സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ സി.പി.എം അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വയനാട്ടിലെ ജനങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന തരത്തിലുള്ള പ്രതികരണമാണ് വിജയരാഘവന്‍ നടത്തിയതെന്നും കേരളത്തോടും വയനാട്ടിലെ ജനങ്ങളോടും മാപ്പു പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

 

Continue Reading

kerala

വയനാട് ദുരന്തം: പുരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതി

ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ലെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു.

Published

on

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ തീരുമാനം. പുനരധിവാസത്തിനുള്ള കരട് പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ചീഫ് സെക്രട്ടറിയാണ് കരട് പദ്ധതി യോഗത്തില്‍ അവതരിപ്പിച്ചത്.

വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ടൗണ്‍ഷിപ്പിന്റെ കാര്യവും സ്ഥലമേറ്റെടുക്കലിന്റെ കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. വീടുകള്‍ നിര്‍മിക്കാന്‍ വാഗ്ദാനം ചെയ്തവരുമായി സര്‍ക്കാര്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറിയെയാണ് ചര്‍ച്ചകള്‍ക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, പുനരധിവാസത്തിനായി തയ്യാറാക്കിയ പട്ടികയെ ചൊല്ലി വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ലെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു. മാനന്തവാടി സബ് കലക്ടറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ പിഴവാണെന്നാണ് ദുരന്തബാധിതര്‍ പറയുന്നത്. ദുരന്തബാധിതരെ വേര്‍തിരിച്ചുള്ള പുനരധിവാസം അംഗീകരിക്കിക്കാന്‍ ആവില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.

 

 

Continue Reading

kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; പ്രത്യേക മന്ത്രിസഭാ യോഗം തുടങ്ങി

പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിനു വേണ്ടിയുള്ള പ്രത്യേക സമിതി രൂപീകരിക്കും.

Published

on

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക മന്ത്രിസഭാ യോഗം തുടങ്ങി. പുനരധിവാസത്തിനായുള്ള കരട് പദ്ധതി രേഖ ചീഫ് സെക്രട്ടറി അവതരിപ്പിക്കും. പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിനു വേണ്ടിയുള്ള പ്രത്യേക സമിതി രൂപീകരിക്കും. വീടുവെക്കുന്നതിന് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

പുനര്‍നിര്‍മ്മാണത്തിന് വേണ്ടി സ്ഥലം ഏറ്റെടുക്കല്‍, നിര്‍മാണ പ്രവൃത്തികള്‍ എന്നിവയെക്കുറിച്ചുള്ള തീരുമാനം ഇന്നുണ്ടാകും.

പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗം വിളിക്കും. ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയുമായി ബന്ധപ്പെട്ടുണ്ടായ പരാതികളും മന്ത്രിസഭയുടെ പരിഗണനിലുണ്ട്.

Continue Reading

Trending