Connect with us

News

ആണവശാസ്ത്രജ്ഞന്റെ കൊലക്ക് തിരിച്ചടി; മൊസാദ് കമാന്‍ഡറെ വെടിവെച്ചു കൊന്നെന്ന് ഇറാന്‍ മാധ്യമങ്ങള്‍

ഇറാനിയന്‍ സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള പ്രസ് ടിവിയുടെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് അനുസരിച്ച് മരിച്ചയാള്‍ മൊസാദ് ഉദ്യോഗസ്ഥനാണെന്ന് പറയപ്പെടുന്നു.

Published

on

ടെഹ്‌റാന്‍: ഇറാനിലെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞനെ വധിച്ചതിനു തിരിച്ചടിയായി ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ കമാന്‍ഡറെ വെടിവെച്ചുകൊന്നെന്ന് റിപ്പോര്‍ട്ട്. ഇറാനിലെ മാധ്യമങ്ങളാണ് ടെല്‍ അവീവില്‍ മൊസാദ് കമാന്‍ഡറെ കൊലപ്പെടുത്തിയതായി വാദിക്കുന്ന വിഡിയോ പുറത്തുവിട്ടത്. എന്നാല്‍, ഇത് സംബന്ധിച്ച് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.

ഇസ്രയേല്‍ തലസ്ഥാന നഗരമായ ടെല്‍ അവീവില്‍ 45 കാരനായ മുതിര്‍ന്ന മൊസാദ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് വ്യാഴാഴ്ച വൈകുന്നേരമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞനായ മൊഹ്സിന്‍ ഫക്രിസാദെയുടെ കൊലപാതകത്തിന് ടെഹ്റാന്‍ പ്രതികാരം ചെയ്തതായാണ് ഒരു വിഭാഗം സോഷ്യല്‍മീഡിയക്കാര്‍ ഇതിനെ കാണുന്നത്. ഫഹ്മി ഹിനാവി എന്ന മുതിര്‍ന്ന മൊസാദ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട നിമിഷം കാണിക്കുന്ന വിഡിയോ ഇറാനിലെ സോഷ്യല്‍മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇറാനിയന്‍ സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള പ്രസ് ടിവിയുടെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് അനുസരിച്ച് മരിച്ചയാള്‍ മൊസാദ് ഉദ്യോഗസ്ഥനാണെന്ന് പറയപ്പെടുന്നു. ടെല്‍ അവീവില്‍ വെടിയേറ്റു മരിച്ചു. ട്രാഫിക് സിഗ്‌നലില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അദ്ദേഹം ഓടിച്ചിരുന്ന കാറിനു നേരെ 15 റൗണ്ട് വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

kerala

മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണ്മാനില്ല

Published

on

കോട്ടയം : കോട്ടയം ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാനില്ല.

കുളിക്കാനായി എത്തിയ നാലംഗ സംഘത്തിലെ രണ്ട് പേരെയാണ് കാണാതായത്. ഭരണങ്ങാനത്ത് ജര്‍മന്‍ ഭാഷ പഠിക്കാന്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്.

Continue Reading

kerala

വയനാട്ടില്‍ ആഡംബര കാറില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

വയനാട്ടില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍.

Published

on

വയനാട്ടില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശിയായ കീരിരകത്ത് വീട്ടില്‍ കെ ഫസല്‍, തളിപറമ്പ് സ്വദേശിനിയായ കെ ഷിന്‍സിത എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു. വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.

ഇരുവരും സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും 96,290 രൂപയും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ ഡിക്കിയില്‍ രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉപയോഗത്തിനും വില്‍പനയ്ക്കുമായി ബെംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

വെള്ളമുണ്ട എസ്എച്ച്ഒ ടി.കെ. മിനിമോളുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്.

Continue Reading

News

ഗസ്സയിലേക്ക് അവശ്യ വസ്തുക്കളുമായി പുറപ്പെട്ട ഫ്രീഡം ഫ്‌ലോട്ടില്ല കപ്പലില്‍ ഇസ്രാഈല്‍ ഡ്രോണ്‍ ആക്രമണം നടത്തി

ഇറ്റലിക്കടുത്ത് മാള്‍ട്ടയില്‍ നിന്ന് ഗസ്സയിലേക്ക് പുറപ്പെടാനൊരുങ്ങവേയാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്കടുത്ത് വെച്ച് ഇസ്രാഈല്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്.

Published

on

ഗസ്സയിലേക്ക് അവശ്യ വസ്തുക്കളുമായി പുറപ്പെട്ട ഫ്രീഡം ഫ്‌ലോട്ടില്ല കപ്പലില്‍ ഇസ്രാഈല്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഇറ്റലിക്കടുത്ത് മാള്‍ട്ടയില്‍ നിന്ന് ഗസ്സയിലേക്ക് പുറപ്പെടാനൊരുങ്ങവേയാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്കടുത്ത് വെച്ച് ഇസ്രാഈല്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. ഗസ്സ വംശഹത്യയുടെ പശ്ചാത്തലത്തില്‍ ഗസ്സക്ക് സഹായവുമായി ഫ്രീഡം ഫ്‌ലോട്ടില്ല കൂട്ടായ്മയുടെ ആസൂത്രണത്തില്‍ വന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഫ്രീഡം ഫ്‌ലോട്ടില്ലയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന് അനുസരിച്ച് ഡ്രോണ്‍ കപ്പലിന്റെ ജനറേറ്ററിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു.

ആക്രമണത്തിന് കുറച്ച് നേരം മുന്‍പ് പുറപ്പെട്ട കപ്പലില്‍ 21 രാജ്യങ്ങളില്‍ നിന്നുള്ള 30 ഓളം അംഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സന്നദ്ധ സംഘടന അറിയിച്ചു. കപ്പലിന്റെ വൈദ്യുതി സംവിധാനവും ആശയവിനിമയ സംവിധാനവും നിലച്ചതായാണ് റിപ്പോര്‍ട്ട്. ഗസ്സയിലേക്കുള്ള മുഴുവന്‍ സഹായങ്ങളും കഴിഞ്ഞ രണ്ടുമാസമായി തടഞ്ഞു വെച്ചിരിക്കെയാണ് ഫ്‌ലോട്ടില്ല കൂട്ടായ്മ കപ്പല്‍ മാര്‍ഗം സഹായം എത്തിക്കാന്‍ തീരുമാനിച്ചത്.

Continue Reading

Trending