Connect with us

kerala

അൽ ഖോബാറിലെ പള്ളി മുഅദ്ദിൻ ശബീർ അഹമ്മദ് അലിബാപ്പു മരണപ്പെട്ടു

ദേഹാസ്വസ്ഥ്യത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ആശുപത്രയിൽ വെച്ചായിരുന്നു അന്ത്യം

Published

on

ദമ്മാം: അൽ ഖോബാറിലെ പള്ളിയിൽ മുഅദ്ദിൻ ആയിരുന്ന ശബീർ അഹമ്മദ് അലി ബാപ്പു (75) നിര്യാതനായി. ദേഹാസ്വസ്ഥ്യത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ആശുപത്രയിൽ വെച്ചായിരുന്നു അന്ത്യം. മംഗലാപുരം സ്വദേശിയായ ഇദ്ദേഹം നാല് പതിറ്റാണ്ടിലേറെ കാലമായി അൽ ഖോബാറിലെ ലേബർ ഓഫീസിന് സമീപത്തുള്ള മസ്ജിദിൽ മുഅദ്ദിൻ ആയി ജോലിചെയ്തു വരികയായിരുന്നു.

കുടുംബത്തോടും മക്കളോടുമൊപ്പം അൽ ഖോബാറിൽ തന്നെയായിരുന്നു താമസം.
കർണ്ണാടക സ്വദേശിയാണെങ്കിലും മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹത്തോടും സ്വദേശികളായ അറബ് വംശജരോടും വലിയ സൗഹൃദബന്ധം കാത്ത് സൂക്ഷിച്ചിരുന്നയാളായിരുന്നു.

ഖബറടക്കം ഇന്ന് വൈകീട്ട് തുഖ്ബ ഖബ്ർസ്ഥാനിൽ നടക്കുമെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ കെഎംസിസി വെൽഫയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ അറിയിച്ചു.

kerala

തിരുവാതുക്കല്‍ ഇരട്ടക്കൊല; പ്രതിയെ പിടികൂടാന്‍ സഹായിച്ചത് അമിത ഫോണ്‍ ഉപയോഗം

11 ഫോണുകളാണ് പ്രതി ഉപയോഗിച്ചത്.

Published

on

കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലയില്‍ പ്രതി അമിത് ഒറാങ്ങിനെ പിടികൂടാന്‍ സഹായിച്ചത് ഫോണ്‍ ഉപയോഗം. വിജയകുമാറിന്റെ ഫോണിലെ നമ്പറുകള്‍ ഗൂഗിള്‍ അക്കൗണ്ടില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചതും സുഹൃത്തിനെ വിളിച്ചതും പ്രതിയെ പിടികൂടാന്‍ സഹായകരമായി. 11 ഫോണുകളാണ് പ്രതി ഉപയോഗിച്ചത്.

വിജയകുമാറിനെയും ഭാര്യയേയും കൊല ചെയ്യാന്‍ കാരണം മൊബൈല്‍ മോഷണക്കേസില്‍ അറസ്റ്റിലായതിലുള്ള വൈരാഗ്യമാണെന്നാണ് പ്രതിയുടെ മൊഴി. ജയിലിലായതിന് ശേഷം പെണ്‍ സുഹൃത്ത് പിണങ്ങിപ്പോയതതോടെയാണ് ദമ്പതികളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. പ്രതിയെ ഇന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ എത്തിക്കും. തൃശൂര്‍ മാളയ്ക്ക് സമീപം മലോടൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിനോട് ചേര്‍ന്ന കോഴി ഫാമില്‍ നിന്നുമാണ് പ്രതിയെ ഇന്ന് പിടികൂടിയത്.

കൃത്യം നടത്താന്‍ അമിത് ദിവസങ്ങള്‍ ആസൂത്രണം നടത്തിയെന്ന് പൊലീസ് പറഞ്ഞു.ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയില്‍ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചുവെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ലോഡ്ജില്‍ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് അണ് കൊലപാതകം നടത്താന്‍ പോയത്. ലോഡ്ജില്‍ നിന്നു അമിത് പുറത്തേക്ക് വരുന്നതും റെയില്‍വെ സ്റ്റേഷനില്‍ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കും. വിവിധ സംഘങ്ങളായി സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം നടത്തും.

Continue Reading

kerala

കൊച്ചി കേന്ദ്രീയഭവനില്‍ ബോംബ് ഭീഷണി

സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തുകയാണ്.

Published

on

കൊച്ചി കേന്ദ്രീയഭവനില്‍ ബോംബ് ഭീഷണി. പുലര്‍ച്ച് 3.49നാണ് പെസോ ഓഫീസില്‍ ഭീഷണി സന്ദേശം എത്തിയത്. മെയില്‍ വഴിയാണ് ഭീഷണി സന്ദേഷം ലഭിച്ചത്. സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തുകയാണ്.

Continue Reading

kerala

തിരിച്ചിറങ്ങി സ്വര്‍ണവില; പവന് 2200 രൂപ കുറഞ്ഞു

സ്വര്‍ണവില 75000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് വില താഴ്ന്നത്.

Published

on

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഇന്ന് പവന് 2200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 72,120ലേക്ക് എത്തി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. 275 രൂപയാണ് താഴ്ന്നത്. 9015 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വര്‍ണവില 75000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് വില താഴ്ന്നത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില താഴ്ന്നത്. 17 ന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

 

 

Continue Reading

Trending