Connect with us

News

മോസ്കോ ഭീകരാക്രമണം: മരണം143 ആയി

യുക്രൈനുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവ്വീസ് പറഞ്ഞു.

Published

on

റഷ്യയിലെ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ മരണം 143 ആയി. 20 വർഷത്തിനിടെ റഷ്യയിൽ നടന്ന ഏറ്റവും മാരകമായ ആക്രമണമാണിത്. പ്രതികളെന്ന് സംശയിക്കുന്ന 11 പേരെ റഷ്യൻ പൊലീസ് കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.

ആക്രമണത്തിന് നേതൃത്വം നൽകിയ 4 ​ഗൺമാൻമാരെ അടക്കം അറസ്റ്റ് ചെയ്തെന്നാണ് അന്ത‌ർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രതികൾ സഞ്ചരിച്ച കാർ പിന്തുടർന്നാണ് ബ്രയാങ്ക് മേഖലയിൽ വച്ച് പ്രതികളെ പിടികൂടുന്നത്.

അക്രമികൾക്ക് യുക്രൈനുമായി ബന്ധമുണ്ടെന്ന് റഷ്യ ആരോപിച്ചിരുന്നു. പ്രതികൾ റഷ്യ-യുക്രൈൻ അതിർത്തിയിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് ആദ്യം ലഭിച്ച വിവരം. കൃത്യം നടത്തിയ ശേഷം റഷ്യ-യുക്രൈൻ അതിർത്തിയിലേക്ക് നീങ്ങാൻ ശ്രമിക്കുകയായിരുന്നു. യുക്രൈനുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവ്വീസ് പറഞ്ഞു.

എന്നാൽ ആരോപണം അടിസ്ഥാന രഹിതമെന്ന് യുക്രൈൻ പ്രതികരിച്ചു. ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് യുക്രൈൻ ഭരണകൂടം വ്യക്തമാക്കി. എന്നാൽ ഇതിന് പിന്നിൽ മോസ്കോ ആണെന്നാണ് കീവിൽ നിന്നുള്ള പ്രതികരണം. എല്ലാ കുറ്റവാളികളും അവരെ നയിക്കുന്നവരും ശിക്ഷിക്കപ്പെടുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു.

kerala

കയര്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം; പൊലീസ് കേസെടുത്തു

അപകടത്തിന് ഉത്തരവാദികളായ ആറ് തൊഴിലാളികളെ് പൊലീസ് കസ്റ്റഡിയിലെടുത്തു

Published

on

തിരുവല്ല മുത്തൂര്‍-കുറ്റപ്പുഴ റോഡില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അപകടത്തിന് ഉത്തരവാദികളായ ആറ് തൊഴിലാളികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തകഴി കുന്നമ്മ കുറുപ്പഞ്ചേരി സിയാദ് (31) ആണ് കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും രണ്ട് മക്കള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. തിരുവല്ല മുത്തൂര്‍-കുറ്റപ്പുഴ റോഡില്‍ എന്‍.എസ്.എസ്. സ്‌കൂളിന് സമീപം ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം.

പായിപ്പാട്ടുളള സഹോദരിയുടെ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്നു സിയാദും കുടുംബവും. റോഡുവശത്തെ മരം വെട്ടുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കയര്‍ വഴിക്കുകുറുകെ വലിച്ചുകെട്ടിയിരുന്നു. വാഹനങ്ങള്‍ കടന്നുപോകുന്നത് ഒഴിവാക്കാനാണ്് കയര്‍ കെട്ടിയിരുന്നത്. എന്നാല്‍, മുന്നറിയിപ്പ് നല്‍കാന്‍ തൊഴിലാളികള്‍ റോഡില്‍ നിന്നില്ലായിരുന്നു.

കയര്‍ കാഴ്ചയില്‍പ്പെടാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് തിരുവല്ല ഡിവൈ.എസ്.പി പറഞ്ഞു. സിയാദിന്റെ കഴുത്ത് കയറില്‍ ശക്തിയില്‍ കുരുങ്ങി വലിഞ്ഞതോടെ 15 അടിയോളം പിന്നിലേക്ക് തെറിച്ചുവീവുകയായിരുന്നു. ഓടിക്കൂടിയവര്‍ സിയാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

News

ചെന്നൈയിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്; ജയം എതിരില്ലാത്ത 3 ഗോളിന്

9 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്സുള്ളത്.

Published

on

ചെന്നൈയിന്‍ എഫ്സിയെ എതിരില്ലാത്ത 3 ഗോളിന് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. തുടരെ മൂന്ന് തോല്‍വികള്‍ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ ഉഗ്രന്‍ തിരിച്ചു വരവാണിത്. ജീസസ് ജിമനെസ്, നോഹ് സദോയ്, രാഹുല്‍ കെപി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്.

ആദ്യ പകുതി ഗോള്‍രഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ഗോളുകള്‍ നേടാനായി. 55-ാം മിനിറ്റില്‍ ഹെസ്യൂസ് ഹിമനസാണ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയത്. 69-ാം മിനിറ്റില്‍ നോവാ സദോയിയാണ് രണ്ടാം ഗോള്‍ നേടിയത്. എക്‌സ്ട്രാ ടൈമില്‍ കെ.പി രാഹുലാണ് മൂന്നാം ഗോള്‍ നേടിയത്.

9 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്സുള്ളത്. 12 പോയിന്റുമായി ചെന്നൈയിന്‍ എഫ്സി അഞ്ചാം സ്ഥാനത്താണ്.

 

Continue Reading

india

ബൈക്കിലിരുന്ന് സിരഗറ്റ് വലിക്കുന്നതിനിടെ തീപ്പൊരി പെട്രോള്‍ ടാങ്കില്‍ വീണു; തീപിടിത്തത്തില്‍ യുവാവിന് ഗുരുതര പൊള്ളല്‍

രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം.

Published

on

ജയ്പൂര്‍: ബൈക്കിലിരുന്ന് സിരഗറ്റ് വലിക്കുന്നതിനിടെ തീപ്പൊരി പെട്രോള്‍ ടാങ്കില്‍ വീണ് തീപിടിച്ച് അപകടം. രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. തീപിടിത്തത്തില്‍ ഹൃത്വിക് മല്‍ഹോത്ര(25)കാരന് ഗുരുതര പൊള്ളലേറ്റു.

യുവാവിന്റെ നിലവിളി കേട്ട് അധ്യാപകരും വിദ്യാര്‍ത്ഥികളും ഓടിയെത്തി. യുവാവ് സ്വയം തീകൊളുത്തിയതാണെന്നാണ് ആദ്യം വിചാരിച്ചത്. തുടര്‍ന്ന് കോളേജ് അധികൃതര്‍ ചേര്‍ന്ന് തീ അണച്ച് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാവിന് 85 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

Continue Reading

Trending