Connect with us

kerala

കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്; ലോക്‌സഭ തെരഞ്ഞെടുപ്പ് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

ആകെ വോട്ടർമാരുടെ എണ്ണം 2,70,99,326 ആണ്

Published

on

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 5.75 ലക്ഷം പുതിയ വോട്ടർമാരാണ് ഇത്തവണ ഉള്ളത്. ആകെ വോട്ടർമാരുടെ എണ്ണം 2,70,99,326 ആണ്. 3.75 ലക്ഷം വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗൾ അറിയിച്ചു.

അന്തിമ വോട്ടർപട്ടികയിൽ പേര് ചേർക്കാനാകാത്തവർക്ക് തെരഞ്ഞെടുപ്പിന് മുമ്പുവരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു. മലപ്പുറം ജില്ലയിലാണ് കൂടുതൽ വോട്ടർമാരുള്ളത് (32,79,172). കുറവ് വോട്ടർമാർ ഉള്ള ജില്ല- വയനാട് (6,21,880). ആകെ പ്രവാസി വോട്ടർമാർ – 88,223. സംസ്ഥാനത്തെ ആകെ പോളിങ് സ്റ്റേഷനുകൾ – 25,177. ആകെ ഭിന്നലിംഗ വോട്ടർമാർ – 309.

kerala

ഇടുക്കിയില്‍ വീടിന് തീപിടിച്ച് നാല് പേര്‍ മരിച്ച സംഭവം; അപകടം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്ന് പ്രാഥമിക നിഗമനം

മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Published

on

ഇടുക്കിയില്‍ വീടിന് തീപിടിച്ച് നാല് പേര്‍ മരിച്ചതില്‍ അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

കൊമ്പൊടിഞ്ഞാല്‍ സ്വദേശി ശുഭ, മക്കളായ അഭിനവ്, അഭിനന്ദ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരാണ് മരിച്ചത്. വീട് പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു. ഇവര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ആത്മഹത്യയാകുമെന്ന് കരുതുന്നില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

Continue Reading

kerala

സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ നടപടികളുമായി സിനിമാ സംഘടനകള്‍

അടുത്തിടെ ലഹരി കേസുകളില്‍ സിനിമ താരങ്ങളെയും ടെക്‌നീഷന്‍ മാരെയും പൊലിസ് പിടികൂടിയിരുന്നു.

Published

on

നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഇടപെടലിന് പിന്നാലെ സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ നടപടികളുമായി സിനിമാ സംഘടനകള്‍. ഉടന്‍ തന്നെ യോഗം ചേരാനും ലഹരി ഉപയോഗം തടയുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനുമാണ് സംഘടനകളുടെ തീരുമാനം.

കഴിഞ്ഞ ദിവസം എന്‍സിബിയുടെ നേതൃത്വത്തില്‍ സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, മാക്ട അംഗങ്ങള്‍ തുടങ്ങി വിവിധ സിനിമ സംഘടനകളുടെ യോഗം ചേര്‍ന്നിരുന്നു. സിനിമാ സെറ്റുകളില്‍ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സിനിമ സംഘടനകളുമായി ചര്‍ച്ച നടത്തിയത്.

അടുത്തിടെ ലഹരി കേസുകളില്‍ സിനിമ താരങ്ങളെയും ടെക്‌നീഷന്‍ മാരെയും പൊലിസ് പിടികൂടിയിരുന്നു. പിന്നാലെയാണ് സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടികള്‍ എടുക്കാന്‍ നാര്‍കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോ കൂടി തീരുമാനം എടുത്തത്.

Continue Reading

kerala

ഇടുക്കിയില്‍ വീടിന് തീ പിടിച്ചു; നാല് പേര്‍ മരിച്ച നിലയില്‍

വീട് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്.

Published

on

ഇടുക്കിയില്‍ വീടിന് തീ പിടിച്ച് നാല് പേര്‍ മരിച്ച നിലയില്‍. പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലില്‍ തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ അമ്മ പൊന്നമ്മ (75) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ അഭിനവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ആള്‍ താമസം കുറവുള്ള പ്രദേശത്താണ് ഇവരുടെ വീട് ഉള്ളത്. വീട് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്.

പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അപകടം കാരണം വ്യക്തമല്ല. വെള്ളത്തൂവല്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

Trending