india
പ്രജ്വൽ രേവണ്ണ പീഡിപ്പിച്ച 30ലേറെ സ്ത്രീകൾ അന്വേഷണ സംഘത്തെ സമീപിച്ചു
പ്രജ്വൽ രേവണ്ണയ്ക്കെതിരായ എഫ്.ഐ.ആറിൽ ബലാത്സംഗം, ലൈംഗികാതിക്രമം, ഇരകളെ ഭീഷണിപ്പെടുത്തുന്നതിനായി ലൈംഗികാതിക്രമം വിഡിയോയിൽ പകർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

ബി.െജ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ ലോക്സഭ സ്ഥാനാർഥിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനുമായ ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയുടെ പീഡനത്തിനിരയായ 30ലേറെ പേർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) സമീപിച്ചു.
എന്നാൽ, പീഡനം സംബന്ധിച്ച് പൊലീസിൽ പരാതിപ്പെടാൻ ഇരകളാരും തയ്യാറായിട്ടില്ലെന്ന് രേവണ്ണയുടെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഡിയോകളെ കുറിച്ച് അന്വേഷിക്കാൻ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
സംരക്ഷണം ഉറപ്പുനൽകിയിട്ടും പരാതി നൽകാൻ ഇരകൾ ഭയപ്പെടുകയാണ്. ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് എങ്ങനെ മുന്നോട്ടുപോകാമെന്നാണ് എസ്.ഐ.ടി ഉദ്യോഗസ്ഥർ ആലോചിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഇരകൾക്കായി പ്രത്യേക അന്വേഷണ സംഘം ഹെൽപ് ലൈൻ രൂപവത്കരിച്ചിരുന്നു.
അതിനിടെ, പ്രജ്വൽ രേവണ്ണയുടെ മാതാവിന്റെ ഡ്രൈവർ അജിത്തിനും എസ്.ഐ.ടി നോട്ടീസ് അയച്ചു. പ്രജ്വൽ രേവണ്ണയുടെ അച്ഛനും ജെഡി(എസ്) എംഎൽഎയുമായ എച്ച്ഡി രേവണ്ണ തട്ടിക്കൊണ്ടു പോയ ഇരകളിലൊരാളുടെ വിഡിയോ അജിത്ത് പകർത്തിയെന്ന ആരോപണത്തിലാണ് ഇയാൾക്കെതിരെ അന്വേഷണം. അജിത്ത് പകർത്തിയ വിഡിയോയാണ് പിന്നീട് വൈറലായതെന്ന് എസ്.ഐ.ടി വൃത്തങ്ങൾ പറഞ്ഞു.
അശ്ലീല വിഡിയോ കേസിൽ മുഖ്യപ്രതിയായ ഹാസൻ സിറ്റിങ് എം.പി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.
പ്രജ്വൽ രേവണ്ണയ്ക്കെതിരായ എഫ്.ഐ.ആറിൽ ബലാത്സംഗം, ലൈംഗികാതിക്രമം, ഇരകളെ ഭീഷണിപ്പെടുത്തുന്നതിനായി ലൈംഗികാതിക്രമം വിഡിയോയിൽ പകർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. അതിനിടെ, പ്രജ്വൽ രേവണ്ണ എവിടെയായിരുന്നാലും ഉടൻ മടങ്ങിയെത്തണമെന്നും നിയമനടപടിക്ക് വിധേയനാകണമെന്നും ഒളിവിൽ കഴിയുന്ന തന്റെ കൊച്ചുമകന് മുൻ പ്രധാനമന്ത്രി ദേവഗൗഡ വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
india
യുപിയില് പ്രായപൂര്ത്തിയാകാത്ത ദളിത് പെണ്കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന് ഉള്പ്പെടെ മൂന്നുപേര് പിടിയില്
പത്താം ക്ലാസ് വിദ്യാര്ഥിയായ പെണ്കുട്ടി വെള്ളിയാഴ്ച സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

യുപിയില് സ്കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്ത്തിയാകാത്ത ദളിത് പെണ്കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില് 15കാരന് ഉള്പ്പെടെ മൂന്നുപേര് പിടിയില്.
പത്താം ക്ലാസ് വിദ്യാര്ഥിയായ പെണ്കുട്ടി വെള്ളിയാഴ്ച സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്കുട്ടിയെ സ്കൂളില്കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില് കയറ്റുകയായിരുന്നു. വഴിയില് വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില് കയറി. തുടര്ന്ന് ഇവര് പെണ്കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള് പെണ്കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്കുട്ടിയുടെ അമ്മ നല്കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല് കസ്റ്റഡിയില് വിട്ടതായി അഡീഷണല് പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.
india
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന് അസൗകര്യം നേരിട്ടിരുന്നു.

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്ഥികള് നല്കിയ ഹര്ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന് അസൗകര്യം നേരിട്ടിരുന്നു. ഹര്ജി പരിഗണിച്ച കോടതി നാഷണല് ടെസ്റ്റിംഗ് ഏജന്സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ് 2ന് വീണ്ടും പരിഗണിക്കും.
കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്, തിരുവള്ളൂരില് നിന്നുള്ള സായ് പ്രിയ, റാണിപേട്ടില് നിന്നുള്ള അക്ഷയ എന്നിവരുള്പ്പെടെ 13 പേരാണ് ഹൈക്കോടതിയില് ഹര്ജി സമര്പ്പിച്ചത്.
india
പാകിസ്താന് വിവരങ്ങള് ചോര്ത്തി നല്കി; ടാവല് ബ്ലോഗര് ഉള്പ്പെടെ ആറ് പേര് അറസ്റ്റില്
‘ട്രാവല് വിത്ത് ജോ’ എന്ന യൂട്യൂബ് ചാനല് നടത്തിയിരുന്ന ജ്യോതി മല്ഹോത്രയാണ് പ്രതികളിലൊരാള്.

പാകിസ്താന് വിവരങ്ങള് ചോര്ത്തി നല്കിയെന്നാരോപിച്ച് ഹരിയാന സ്വദേശിനിയായ ട്രാവല് ബ്ലോഗര് ഉള്പ്പെടെ ആറ് ഇന്ത്യക്കാരെ ഡല്ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലും പഞ്ചാബിലുമായി വ്യാപിച്ചു കിടക്കുന്ന ശൃംഖല ഇവര്ക്കുണ്ട്. അവര് പാകിസ്താന്റെ ഏജന്റുമാരും സാമ്പത്തിക സഹായികളുമായി പ്രവര്ത്തിക്കുന്നതായും പൊലീസ് പറഞ്ഞു.
‘ട്രാവല് വിത്ത് ജോ’ എന്ന യൂട്യൂബ് ചാനല് നടത്തിയിരുന്ന ജ്യോതി മല്ഹോത്രയാണ് പ്രതികളിലൊരാള്. ഇവര് 2023ല് ഏജന്റുമാര് വഴി വിസ നേടിയ ശേഷം പാകിസ്താന് സന്ദര്ശിച്ചതായി ഉദ്യോഗസ്ഥര് വെളിപ്പെടുത്തി. ഇന്ത്യന് സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള് അവര് പങ്കുവെച്ചതായും സോഷ്യല് മീഡിയയില് പാകിസ്താന്റെ പോസിറ്റീവ് ഇമേജ് പ്രദര്ശിപ്പിച്ചതായും അന്വേഷണ ഏജന്സി വ്യക്തമാക്കി.
പഞ്ചാബിലെ മലേര്കോട്ലയില് നിന്നുള്ള ഗുസാലയാണ് മറ്റൊരു പ്രധാന പ്രതി. 2025 ഫെബ്രുവരി 27ന് പാകിസ്താന് വിസക്ക് അപേക്ഷിക്കാന് ഗുസാല ന്യൂഡല്ഹിയിലെ പാകിസ്താന് ഹൈക്കമീഷനെ സന്ദര്ശിച്ചിരുന്നു. ഡാനിഷും ഗുസാലയും പ്രണയബന്ധമുണ്ടയിരുന്നു. കാലക്രമേണ, ഡാനിഷ് ഗുസാലയ്ക്ക് പണം നല്കിയതായും ഉദ്യോഗസ്ഥര് പറഞ്ഞു. കേസില് അറസ്റ്റിലായ മറ്റുള്ളവര് ഡാനിഷുമായി സാമ്പത്തിക ഇടപാടുകളിലും വിസ സംബന്ധമായ പ്രവര്ത്തനങ്ങളിലും സഹകരിച്ചയാളുകളാണ്.
-
News3 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന് വിദ്യാര്ത്ഥിയെ മോചിപ്പിക്കാന് ജഡ്ജി ഉത്തരവിട്ടു
-
india3 days ago
രാഷ്ട്രപതിയും ഗവര്ണര്മാരും ബില്ലുകള് അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന് കഴിയുമോ?: ദ്രൗപതി മുര്മു
-
india3 days ago
ജമ്മുകശ്മീരില് ഏറ്റുമുട്ടല്: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്ട്ട്
-
kerala3 days ago
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
-
india3 days ago
കേണല് സോഫിയ ഖുറേഷിക്കെതിരായ പരാമര്ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള് വര്ധിക്കുന്നതായി റിപ്പോര്ട്ട്
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്എക്കെതിരെ പരാതി