Connect with us

kerala

തൃശൂരിലെ സദാചാര കൊലപാതകം; നാല് പ്രതികള്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍

ഫെബ്രുവരി 18ന് രാത്രി വനിതാ സുഹൃത്തിനെ കാണാന്‍ എത്തിയ സഹറിനെ എട്ടംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു.

Published

on

തൃശ്ശൂര്‍ ചേര്‍പ്പിലെ സദാചാര കൊലപാതകത്തില്‍ പ്രതികളായ നാല് പേര്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍. ചേര്‍പ്പ് സ്വദേശികളായ അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരാണ് പിടിയിലായത്. ഇവരെ നാളെ വൈകിട്ട് തൃശ്ശൂരില്‍ എത്തിക്കും.

ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികള്‍ക്ക് സഹായം നല്‍കിയതിന്റെ പേരില്‍ രണ്ടുപേര്‍ നേരത്തെ പിടിയിലായിരുന്നു. 10 പേര്‍ക്കെതിരെയാണ് പൊലീസ് കൊലക്കുറ്റത്തിന് കേസ് എടുത്തിരുന്നത്.

ഫെബ്രുവരി 18ന് രാത്രി വനിതാ സുഹൃത്തിനെ കാണാന്‍ എത്തിയ സഹറിനെ എട്ടംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ആന്തരിക അവയവങ്ങളടക്കം പരിക്കേറ്റ ഇദ്ദേഹം ചികിത്സയില്‍ ഇരിക്കെയാണ് മരണപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; പത്തുകോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

പത്ത് കിലോയിലധികം വരുന്ന കഞ്ചാവാണ് പിടികൂടിയത്.

Published

on

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. പത്തുകോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. പത്ത് കിലോയിലധികം വരുന്ന കഞ്ചാവാണ് പിടികൂടിയത്.

സംഭവത്തില്‍ രണ്ടുപേരെ കസ്റ്റംസ് പിടികൂടി. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇരുവര്‍ക്കും പിടിവീണത്. ഇരുവരേയും വിശദമായി ചോദ്യം ചെയ്യും.

Continue Reading

kerala

പരിശീലനത്തിനിടെ പാലത്തില്‍ നിന്ന് ചാടി; ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ കാണാതായി

ടാന്‍സാനിയയില്‍ നിന്ന് പരിശീലനത്തിനെത്തിയ നാവികന്‍ തേവര പാലത്തില്‍ നിന്ന് ചാടിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

Published

on

കൊച്ചിയില്‍ പരിശീലനത്തിനിടെ ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ടാന്‍സാനിയയില്‍ നിന്ന് പരിശീലനത്തിനെത്തിയ നാവികന്‍ തേവര പാലത്തില്‍ നിന്ന് ചാടിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നേവിയും ഫയര്‍ഫോഴ്‌സും തിരിച്ചില്‍ നടത്തുകയാണ്.

Continue Reading

kerala

പാലക്കാട് പത്താം ക്ലാസ് വിദ്യാര്‍ഥി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

അമ്മ വഴക്കു പറഞ്ഞതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു.

Published

on

പാലക്കാട് വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് അലനല്ലൂരില്‍ പാലക്കാഴി ചോലാക്കാടന്‍ വീട്ടില്‍ മുഹമ്മദാലിയുടെ മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദില്‍ ( 14) നെയാണ് വൈകിട്ടോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ വഴക്കു പറഞ്ഞതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പാലക്കാട് നാട്ടുകല്‍ പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.

Continue Reading

Trending