Connect with us

kerala

മാസപ്പടി വിവാദം; മുഖ്യമന്ത്രിയ്ക്കും മകൾക്കുമെതിരായ മാത്യു കുഴൽനാടന്‍റെ ഹർജി ഇന്ന് പരി​ഗണിക്കും

ധാതുമണൽ ഖനനത്തിന് സിഎംആർഎല്ലിന് വഴിവിട്ട് മുഖ്യമന്ത്രി സഹായം നൽകിയെന്നും പ്രത്യുപകാരമായി കമ്പനി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി കൊടുത്തെന്നുമാണ് ഹർജിയിലെ ആരോപണം

Published

on

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി ഇന്ന് കോടതിയിൽ. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. ധാതുമണൽ ഖനനത്തിന് സിഎംആർഎല്ലിന് വഴിവിട്ട് മുഖ്യമന്ത്രി സഹായം നൽകിയെന്നും പ്രത്യുപകാരമായി കമ്പനി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി കൊടുത്തെന്നുമാണ് ഹർജിയിലെ ആരോപണം.

മുഖ്യമന്ത്രി, മകൾ അടക്കം ഏഴ് പേർക്കെതിരെയാണ് മാത്യു കുഴൽനാടൻ ഹർജി ഫയൽ ചെയ്തത്. ഫെബ്രുവരി 29നാണ് മാത്യു കുഴൽനാടൻ ഹർജി സമർപ്പിച്ചത്. ​ഹർജി ഫയലിൽ സ്വീകരിക്കുന്നത് സർക്കാർ അഭിഭാഷകൻ എതിർത്തിരുന്നു. എന്നാൽ കോടതി ആവശ്യം തള്ളി. പിന്നീട് സർക്കാർ അഭിഭാഷകനു ഹർജിയിൽ മറുപടി നൽകാൻ 15 ദിവസം സമയം അനുവദിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉത്തരക്കടലാസ് കാണായതായ സംഭവം; സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതലയെന്ന് ലോകായുക്ത

കേരള സര്‍വകലാശാല എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ സര്‍വകലാശാലയെ രൂക്ഷമായി വിമര്‍ശിച്ച് ലോകായുക്ത.

Published

on

കേരള സര്‍വകലാശാല എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ സര്‍വകലാശാലയെ രൂക്ഷമായി വിമര്‍ശിച്ച് ലോകായുക്ത. ഉത്തരക്കടലാസുകള്‍ സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതലയാണെന്ന് ലോകായുക്ത സൂചിപ്പിച്ചു. പുനപരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കാനും ലോകായുക്ത നിര്‍ദേശം നല്‍കി. സര്‍വകലാശാലയ്ക്ക് പറ്റിയ വീഴ്ചയ്ക്ക് വിദ്യാര്‍ത്ഥി ബുദ്ധിമുട്ടുന്നത് സ്വാഭാവിക നീതിയല്ലെന്ന് നിരീക്ഷിച്ചാണ് നടപടി.

ഉത്തരക്കടലാസ് കാണായതായ എംബിഎ വിദ്യാര്‍ത്ഥിയുടെ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എന്‍ അനില്‍ കുമാര്‍, വി ഷിര്‍സി എന്നിവര്‍ ഉള്‍പ്പെട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം. അതേസമയം പുനപരീക്ഷയെഴുതിക്കാനുള്ള സര്‍വകലാശാലയുടെ തീരുമാനവും യുക്തിപരമല്ലെന്ന് ലോകായുക്ത വിലയിരുത്തി.

വിദ്യാര്‍ത്ഥിക്ക് വേണ്ടി പ്രത്യേകം പരീക്ഷ നടത്താമെന്ന സര്‍വകലാശാലയുടെ തീരുമാനം ലോകായുക്ത തള്ളി. സര്‍വകലാശാലയുടെ നിര്‍ദേശം അപ്രായോഗികമെന്നും പുനപരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കാനും ലോകായുക്ത നിര്‍ദേശം നല്‍കി.

 

Continue Reading

kerala

മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

മുട്ടിക്കടവ് മുരളി മന്ദിരം അമര്‍ ജ്യോതി, കണ്ണൂര്‍ സ്വദേശി ആദിത്യ എന്നിവരാണ് മരിച്ചത്

Published

on

മലപ്പുറം ചുങ്കത്തറ കരിമ്പുഴയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു. മുട്ടിക്കടവ് മുരളി മന്ദിരം അമര്‍ ജ്യോതി, കണ്ണൂര്‍ സ്വദേശി ആദിത്യ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ കരിമ്പുഴയിലാണ് അപകടം നടന്നത്.

നിലമ്പൂരില്‍ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ബൈക്കുമാണ് കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച അമര്‍ ജ്യോതി നിലമ്പൂരില്‍ അഡ്വര്‍ടൈസിങ് സ്ഥാപനം നടത്തുകയാണ്. ആദിത്യ സിവില്‍ സര്‍വിസ് കോച്ചിങ് വിദ്യാര്‍ഥിയാണ് മൃതദേഹം നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

മാസപ്പടിക്കേസ്; എസ്എഫ്ഐഒ റിപ്പോര്‍ട്ട് വിചാരണ കോടതിക്ക് കൈമാറി

എസ്എഫ്ഐഒ റിപ്പോര്‍ട്ട് വിചാരണ കോടതി സ്വീകരിച്ചു

Published

on

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസിലെ എസ്എഫ്ഐഒ റിപ്പോര്‍ട്ട് വിചാരണ കോടതി സ്വീകരിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസില്‍ പ്രതികളായ വീണ അടക്കമുള്ളവര്‍ക്ക് സമന്‍സ് അയക്കുകയാണ് ഇനി കോടതിയുടെ അടുത്ത നടപടി.

കേസില്‍ എസ്എഫ്‌ഐഒ തുടര്‌നടപടിയുമായി മുന്നോട്ട് പോകും. അതേസമയം, ഇ ഡി കേസിലെ കുറ്റപത്രം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു, കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്കും കൈമാറും.

നേരത്തെ, മാസപ്പടിക്കേസിലെ എസ്എഫ്ഐഒ തുടര്‍നടപടികള്‍ക്ക് സ്റ്റേയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എസ്എഫ്ഐഒ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ എങ്ങനെ റദ്ദാക്കാന്‍ കഴിയുമെന്ന് ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. അന്വേഷണ റിപ്പോര്‍ട്ടില്‍ ശശിധരന്‍ കര്‍ത്തയാണ് ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ മകള്‍ വീണ പതിനൊന്നാം പ്രതിയാണ്.

Continue Reading

Trending