മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു നാടന്‍ എംഎല്‍എ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്കി. ഇത് മാധ്യമ ശ്രദ്ധ കിട്ടാന്‍ ഉന്നയിച്ച ആരോപണമല്ല. കൃത്യമായ തെളിവുണ്ട്. വ്യക്തമായി മറുപടി നല്കാന് മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. നിയമ പോരാട്ടം നടത്താന്‍ ആണ് തീരുമാനം. പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ പിന്തുണ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി വിവാദത്തിലെ പി വി പിണറായി വിജയന് തന്നെയാണ്. അത് ഞാനല്ല എന്ന് മാത്രം പറഞ്ഞു ഒളിച്ചോടാന്‍ ആണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.. ഇതൊക്കെ തെളിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.