kerala
ഒരു പഞ്ചായത്തംഗത്തിന് ലഭിക്കുന്ന ശമ്പളം എത്ര? മറ്റു ആനുകൂല്യങ്ങള്‍ എന്തൊക്കെ എന്നറിയാം
ജനസേവനത്തിനുള്ള അവസരമായാണ് ഈ സ്ഥാനലബ്ധിയെ പലരും കാണുന്നത്. അതേസമയം ഇവര്‍ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടെന്ന് പ്രചരിപ്പിക്കുന്നവരുമുണ്ട്. എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം?

സംസ്ഥാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. സ്ഥാനാര്‍ത്ഥികളാവാനുള്ള ഓട്ടത്തിലാണ് പലരും. ജനസേവനത്തിനുള്ള അവസരമായാണ് ഈ സ്ഥാനലബ്ധിയെ പലരും കാണുന്നത്. അതേസമയം ഇവര്‍ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടെന്ന് പ്രചരിപ്പിക്കുന്നവരുമുണ്ട്. എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം? ഒരു പഞ്ചായത്ത് അംഗത്തിന് ലഭിക്കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് ഒന്നു പരിശോധിക്കാം…
ഗ്രാമപഞ്ചായത്ത്
തദ്ദേശ സംവിധാനത്തിലെ ഏറ്റവും താഴെത്തട്ടിലെ സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റിന് മാസം 13,200 രൂപയാണ് ഓണറേറിയം. വൈസ് പ്രസിഡന്റിന് 10,600 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്ക്ക് 8,200 രൂപയുമാണ് ലഭിക്കുക. അംഗങ്ങൾക്ക് 7000 രൂപ മാത്രമാണ് പ്രതിമാസം നല്‍കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 ജനപ്രതിനിധികളുണ്ട്.
ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്തുകളില്‍ പ്രസിഡന്റിന് 14,600 രൂപയും വൈസ് പ്രസിഡന്റിന് 12,000 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്ക്ക് 8800 രൂപയുമാണു പ്രതിമാസം ഓണറേറിയം. അംഗങ്ങൾക്ക് 7,600 രൂപയാണ് പ്രതിമാസം അനുവദിക്കുന്നത്. സംസ്ഥാനത്ത് 152 ബ്ലോക്ക് പഞ്ചായത്തുകളാണുള്ളത്. ആകെ 2080 വാര്‍ഡുകളും.
ജില്ലാ പഞ്ചായത്ത്
തദ്ദേശ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഓണറേറിയം ലഭിക്കുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും കോര്‍പറേഷനുകള്‍ക്കുമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പ്രതിമാസം 15,800 രൂപയും വൈസ് പ്രസിഡന്റിന് 13,200 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്ക്ക് 9,400 രൂപയും അംഗങ്ങൾക്ക് 8800 രൂപയുമാണ് ഓണറേറിയം.
മുനിസിപ്പാലിറ്റി
സംസ്ഥാനത്ത് 86 മുനിസിപ്പാലിറ്റികളും ആകെ 3,078 വാര്‍ഡുകളുമുണ്ട്. മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളിലും വാര്‍ഡ് അംഗങ്ങളെ കൗണ്‍സിലര്‍ എന്നാണ് വിളിക്കുന്നത്. മുനിസിപ്പാലിറ്റിയില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും ഇല്ല, പകരം ചെയര്‍മാനും വൈസ് ചെയര്‍മാനുമാണ്.
ചെയര്മാന് 14,600 രൂപയും വൈസ് ചെയര്മാന് 12,000 രൂപയുമാണ് പ്രതിമാസം ഓണറേറിയം. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്ക്ക് 9400 രൂപയും കൗണ്‍ലിസര്‍മാര്‍ക്ക് 7,600 രൂപയും ലഭിക്കും.
കോര്പറേഷന്
സംസ്ഥാനത്ത് 6 കോര്‍പറേഷനുകളുണ്ട്. തലസ്ഥാനമായ തിരുവനന്തപുരമാണ് ഏറ്റവും പഴയ കോര്പറേഷന്. 1962ല്‍ കോഴിക്കോടും 1967ൽ കൊച്ചിയും കോര്‍പറേഷനുകളായി. നീണ്ട 30 വര്‍ഷത്തിന് ശേഷം 2000ത്തില്‍ കൊല്ലവും തൃശൂരും കോര്‍പറേഷനുകളായി. 2015ല്‍ കണ്ണൂര്‍ കോര്പറേഷന് ആയി ഉയര്‍ന്നു.
കോര്പറേഷന് മേയര്‍ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും ഒരേ ഓണറേറിയമാണ്. 15,800 രൂപ. ഡപ്യൂട്ടി മേയര്‍ക്ക് 13,200 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് 9,400 രൂപയും കൗണ്‍സിലര്‍ക്ക് 8,200 രൂപയുമാണ് ലഭിക്കുന്നത്.
ഹാജര്‍ ബത്ത
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കും മുനിസിപ്പാലിറ്റികളിലെ ചെയര്മാന്, വൈസ് ചെയര്മാന് പദവി വഹിക്കുന്നവര്‍ക്കും കോര്‍പറേഷനുകളിലെ മേയര്‍മാര്‍ക്കും ഡപ്യൂട്ടി മേയര്‍മാര്‍ക്കും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്ക്കും ഒരു യോഗത്തിന് 250 രൂപ ഹാജര്‍ ബത്ത ലഭിക്കും.
ഒരുമാസം പരമാവധി 1,250 രൂപയാണ് ഹാജര്‍ ബത്തയായി എഴുതിയെടുക്കാനാവുക. ഗ്രാമപഞ്ചായത്ത് മുതല്‍ കോര്പറേഷന് വരെയുള്ള സമിതികളിലെ അംഗങ്ങൾക്ക് 200 രൂപയാണ് ഒരു യോഗത്തിന് ഹാജര്‍ ബത്ത. ഇവര്‍ക്ക് പ്രതിമാസം പരമാവധി 1,000 രൂപ എഴുതിയെടുക്കാം.
kerala
മൂന്ന് വയസ്സുകാരിയുടെ കൊലപാതകം; പിതാവിന്റെ ബന്ധു കസ്റ്റഡിയില്‍
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.

മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവിന്റെ ബന്ധു കസ്റ്റഡിയില്‍. കുട്ടി ശാരീരകമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.
രണ്ട് ദിവസം മുമ്പാണ് മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്. അങ്കണവാടിയില്‍ നിന്ന് കൂട്ടിവരുമ്പോള്‍ കുട്ടിയെ ബസില്‍ നിന്ന് കാണാതായി എന്നായിരുന്നു അമ്മ ആദ്യം മൊഴി നല്‍കിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് പുഴയിലെറിഞ്ഞ് കൊന്നുവെന്ന് അമ്മ സമ്മതിച്ചത്. തുടര്‍ന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
kerala
ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത; നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരുമായി കൂടികാഴ്ച്ച നടത്തി സമദാനി
കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്. വിവധയിടങ്ങളില്‍ ദേശീയപാത തകര്‍ന്നതില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളിലുണ്ടായ അശാസ്ത്രീയതയാണ് പാതകള്‍ തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
kerala
വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി
ഇര്ഫാന്, റിഹാന്, അജ്മല്‍ എന്നിവര്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്.

കോഴിക്കോട് വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി. ഇന്ന് വൈകിട്ടോടെയാണ് ഇര്ഫാന്, റിഹാന്, അജ്മല്‍ എന്നിവര്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്. താമരശ്ശേരി ഭാഗത്തേക്ക് ആണ് കുട്ടികള്‍ കടന്നതെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
-
kerala8 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
Cricket1 day ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala1 day ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു