Connect with us

kerala

മാസപ്പടിക്കേസ്: എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറും; കോടതി നിര്‍ദേശം

എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ അപേക്ഷ പരിഗണിച്ചാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്.

Published

on

മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ കോടതി നിര്‍ദേശം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ അപേക്ഷ പരിഗണിച്ചാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. കുറ്റപത്രം പരിശോധിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിലേക്ക് ഇ ഡി കടന്നേക്കും.

സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് കുറ്റകൃത്യമായി പരിഗണിക്കാന്‍ മതിയായ തെളിവുണ്ടെന്ന് കോടതി നിരീിച്ചു. കമ്പനി നിയമത്തിലെ 129, 134, 447 വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വഞ്ചന, തെറ്റായ വിവരങ്ങള്‍ നല്‍കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതിനാല്‍ കനത്ത പിഴയും, കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് ആറുമാസം മുതല്‍ പത്ത് വര്‍ഷം വരെ ശിക്ഷയും ലഭിക്കാം. വീണ വിജയന്‍ അടക്കമുള്ളവര്‍ വൈകാതെ വിചാരണ നടപടികള്‍ക്ക് വിധേയരാകേണ്ടിവരും.

മാസപ്പടി കേസില്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇഡി അന്വേഷണം തുടങ്ങിയിരുന്നു. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. അതിനിടെയാണ്, കേസില്‍ അന്വേഷണം നടത്തിയ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി 7 ല്‍ വീണ വിജയനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

ഇതിന്റെ പകര്‍പ്പ് വേണമെന്ന ഇഡിയുടെ അപേക്ഷ കോടതി പരിഗണിക്കുകയും, പകര്‍പ്പ് നല്‍കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. എസ്എഫ്ഐഒയുടെ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇന്നു തന്നെ ഇഡിക്ക് കൈമാറിയേക്കും. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് കൂടി ലഭിക്കുന്നതോടെ, അതു കൂടി പരിശോധിച്ച് തുടര്‍ നടപടികളിലേക്ക് പോകാനാണ് ഇഡിയുടെ തീരുമാനം.

 

 

kerala

15കാരിയെ പ്രണയം നടിച്ച് മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി അക്ഷയ് ആണ് പിടിയിലായത്

Published

on

കോഴിക്കോട് 15കാരിയെ പ്രണയം നടിച്ച് മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. പ്രണയം നടിച്ച് വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പീഡനത്തിന് ശേഷം വിവിധ ജില്ലകളില്‍ മാറിമാറി ഒളിവില്‍ താമസിച്ച പ്രതി കേരളത്തിന് പുറത്തേക്ക് കടക്കാനുള്ള ശ്രമമായിരുന്നു. സൈബര്‍ പൊലീസിന്റെ സഹായത്തോടെ എലത്തൂര്‍ സിഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിന്തുടര്‍ന്ന് പിടികൂടിയത്. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ നിന്നാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Continue Reading

kerala

വിവാഹ പാർട്ടി സഞ്ചരിച്ച വാഹനം ഉരസിയതിനെ ചൊല്ലി സംഘർഷം; പരിഹരിക്കാൻ ശ്രമിച്ച മുസ്‌ലിം ലീഗ്‌ നേതാവിന് മർദ്ദനം

മുസ്ലിം ലീഗ് പ്രസിഡൻ്റ്  അഹമ്മദ് കുറുവയിൽ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ പുളിയാവ് ഭാഗത്തെ വിവാഹ പാർട്ടിയിൽ ഉണ്ടായിരുന്ന ചിലർ ഇദ്ദേഹത്തെയും മർദ്ദിക്കുകയായിരുന്നു

Published

on

നാദാപുരം: വിവാഹ പാർട്ടി സഞ്ചരിച്ചു വാഹനം മറ്റൊരു വാഹനവുമായി ഉരസി യത് സംഘർഷത്തിൽ കലാശിച്ചു. കല്ലാ ച്ചി വളയം റോഡിൽ വിഷ്ണുമംഗലം ബണ്ടിന് സമീപം ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. പുളിയാവ് ഭാഗത്തു നിന്ന് വരികയായിരുന്ന വിവാഹ പാർട്ടി സഞ്ചരിച്ച വാഹനവും എതിർ ദിശയിൽ നിന്ന് വരികയായി രു ന്ന മറ്റൊരു വാഹനവും തമ്മിൽ ഉരസിയതാണ് പ്രശ്നത്തിന് തുടക്കം. ഇതം ബന്ധിച്ച് തർക്കവും വാക്കേറ്റവും ഉണ്ടായതോടെ വളയം റോഡിൽ ഗതാഗതം മുടങ്ങുക യായിരുന്നു. ഇതിനിടയിൽ ജാ തിയേരി കല്ലുമ്മൽ പ്രദേശത്തെ മറ്റൊരു കല്യാണ വീട്ടിൽ നിന്ന് വരികയായിരു ന്ന വരനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനങ്ങൾ റോഡിൽ കുടുങ്ങി.

ഈ വാഹനത്തിൽ നിന്ന് ചില യുവാക്കൾ ഇറങ്ങി മാർഗ്ഗതടസ്സം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ഇരു കൂട്ടരും തമ്മിൽ വീണ്ടും വാക്കേറ്റം നടന്നു. വിവര മറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ പ ഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ്  അഹമ്മദ് കുറുവയിൽ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ പുളിയാവ് ഭാഗത്തെ വിവാഹ പാർട്ടിയിൽ ഉണ്ടായിരുന്ന ചിലർ ഇദ്ദേഹത്തെയും മർദ്ദിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അഹമ്മദ് കുറുവയിൽ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം വിദഗ്‌ധ ചികിത്സ ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സമാധാന പ്രവർത്തനത്തിനിടയിൽ ലീഗ് നേതാവിനെ മർദ്ദിച്ച സംഭവം വലിയ പ്രതിഷേ,

ധത്തിന് ഇടയാക്കി. അഹമ്മദിനെ മർദ്ദിച്ച സംഭവത്തെ ക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കു റ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി, മണ്ഡലം പ്രസിഡണ്ട് ബംഗ്ലത്ത് മുഹമ്മദ്, ജനറൽ സെ ക്രട്ടറി എൻകെ മൂസ മാസ്റ്റർ, ട്രഷറർ ടി കെ ഖാലിദ് മാസ്റ്റർ എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. അഹമ്മദിനെ മർദ്ദിച്ച സംഭവത്തെ ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അപലപിച്ചു.

ബിപി മൂസ, സിഎച്ച് ഹമീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എംകെ അഷ്റഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് കെഎം ഹംസ, സെക്രട്ടറി ഇ ഹാരിസ്, സ്വതന്ത്ര കർഷകസംഘം ജി ല്ലാ സെക്രട്ടറി നസീർ വളയം തുടങ്ങിയവർ സംഭവത്തെ അപലവിച്ചു.

Continue Reading

kerala

അഖിലേന്ത്യ വോളി: മികച്ച വാര്‍ത്തക്കുള്ള പുരസ്‌കാരം ‘ചന്ദ്രിക’ക്ക്

സമാപന ചടങ്ങില്‍ നാദാപുരം ലേഖകന്‍ എം കെ അഷ്‌റഫിനാണ് സംഘാടകസമിതി ഭാരവാഹികള്‍ പുരസ്‌കാരം സമര്‍പ്പിച്ചത്

Published

on

നാദാപുരം: ഒരാഴ്ചയായി നാദാപുരം ടൗണില്‍ ഫ്‌ലഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടന്നു വരുന്ന അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ മികച്ച വാര്‍ത്ത നല്‍കിയതിനുള്ള പ്രത്യേക പുരസ്‌കാരം :’ചന്ദ്രിക’യ്ക്ക് ലഭിച്ചു. സമാപന ചടങ്ങില്‍ നാദാപുരം ലേഖകന്‍ എം കെ അഷ്‌റഫിനാണ് സംഘാടകസമിതി ഭാരവാഹികള്‍ പുരസ്‌കാരം സമര്‍പ്പിച്ചത്.

വോളിബോള്‍ തുടങ്ങിയത് മുതല്‍ ഓരോ ദിവസവും വ്യത്യസ്തമായ വാര്‍ത്തകള്‍ ചന്ദ്രിക നല്‍കിയിരുന്നു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, ചന്ദ്രിക ഗവേണിങ് ബോഡി അംഗം നരിക്കോള്‍ ഹമീദ് ഹാജി, ജനപ്രതിനിധികളായ സി കെ നാസര്‍, എം സി സുബൈര്‍,,കണയ്ക്കല്‍ അബ്ബാസ്, പ്രവാസി വ്യാപാരി ടി ടി കെ അഹമ്മദ് ഹാജി,സംഘാടകസമിതി ഭാരവാഹികളായ അഷറഫ് പറമ്പത്ത് തായമ്പത്ത് കുഞ്ഞാലി, യു വി യൂനുസ് ഹസ്സന്‍ ഹാരിസ് ചേനത്ത്, നാസര്‍ കളത്തില്‍, സി എം ഫൈസല്‍, മാധ്യമപ്രവര്‍ത്തകന്‍ ടി വി മമ്മു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Continue Reading

Trending