Connect with us

kerala

സംസ്ഥാനത്ത് കാലവർഷം ഞായറാഴ്ച തിരിച്ചെത്തും

കേരള തീരത്ത് ശനിയാഴ്ച രാത്രി 7 മണി വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു

Published

on

തുടക്കം തന്നെ കനത്തു തുടങ്ങിയ കാലവർഷം ഇടവേള കഴിഞ്ഞു, സംസ്ഥാനത്ത് നാളെ തിരിച്ചെത്തും. ദുര്‍ബലമായ കാലവര്‍ഷം ഞായറാഴ്ചയോടെ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഞായറാഴ്ചയും തിങ്കളാഴ്ചയും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. അതിനിടെ, കേരള തീരത്ത് ശനിയാഴ്ച രാത്രി 7 മണി വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാ നിര്‍ദേശങ്ങള്‍

1) കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2) മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3) ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബാഗില്‍ മദ്യക്കുപ്പിയും പണവും; എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥിയെത്തിയത് മദ്യലഹരിയില്‍

പരീക്ഷയ്ക്ക് ശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമാണ് കുട്ടിയുടെ പക്കലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു

Published

on

പത്തനംതിട്ടയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥി സ്‌കൂളിലെത്തിയത് മദ്യലഹരിയില്‍. പരീക്ഷക്കെത്തിയ കുട്ടിയെ കണ്ട് അധ്യാപകന് സംശയം തോന്നിയതിനെ തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പിയും പതിനായിരം രൂപയും കണ്ടെത്തിയത്. ക്ലാസിന് പുറത്തിറക്കിയ വിദ്യാര്‍ത്ഥിയെ രക്ഷിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോയി. കുട്ടി പരീക്ഷയെഴുതിയില്ല. കോഴഞ്ചേരിയിലെ സ്‌കൂളിലാണ് സംഭവം.പരീക്ഷയ്ക്ക് ശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമാണ് കുട്ടിയുടെ പക്കലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Continue Reading

kerala

ആലപ്പുഴ ബൈപ്പാസിലെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ സംഭവം; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ ഇവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്

Published

on

ആലപ്പുഴ ബൈപ്പാസിലെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. നിര്‍മാണ സ്ഥലം ഇടവേളകളില്‍ പരിശോധിക്കുന്നതില്‍ വീഴച വരുത്തി എന്ന് അന്വേഷണ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രൊജക്റ്റ് മാനേജര്‍, എന്‍ജിനീയര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഉദ്യോഗസ്ഥര്‍ സ്ഥലം നേരിട്ട് സന്ദര്‍ശിച്ചിട്ടില്ലെന്നും മൊബൈല്‍ ഫോണിലൂടെയായിരുന്നു തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത് എന്നും അന്വേഷണ സംഘം കണ്ടെത്തി. അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ ഇവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ മൂന്നിനായിരുന്നു ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ നിര്‍മാണത്തിലിരുന്ന നാല് ഗര്‍ഡറുകള്‍ തകര്‍ന്നുവീണത്. അപകടത്തില്‍ ആളപായം ഇല്ലായിരുന്നു. അതേസമയം, സംഭവത്തില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രദേശവവാസികളും രംഗത്ത് വന്നിരുന്നു. നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരത്തില്‍ സംശയമുണ്ടെന്നും പരിശോധനകളാവശ്യമാണെന്നും നിര്‍മാണം തുടരണമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തി ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

kerala

തിയ്യേറ്ററുകളില്‍ ആവേശത്തിമര്‍പ്പ്; ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും, പൃഥ്വിരാജും കൊച്ചിയില്‍

ചിത്രത്തിന്റെ തീമായ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ തിയേറ്ററില്‍ എത്തിയത്.

Published

on

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ ഇന്നുമുതല്‍ തിയേറ്ററുകളില്‍. രാവിലെ ആറ് മണിക്ക് ആദ്യ പ്രദര്‍ശനം ആരംഭിച്ചു. ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും, പൃഥ്വിരാജും, നിര്‍മാതാവ് ഗോകുലം ഗോപാലനുമടക്കം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ കവിത തിയേറ്ററില്‍ എത്തിയിരുന്നു. ചിത്രത്തിന്റെ തീമായ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ തിയേറ്ററില്‍ എത്തിയത്.

ആശിര്‍വാദ് സിനിമാസും ശ്രീ ഗോകുലം മൂവീസുമാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. അഡ്വാന്‍സ് ബുക്കിങിലൂടെ ആദ്യ ദിനം വന്‍ കളക്ഷന്‍ എമ്പുരാന്‍ നേടിയിരുന്നു.

വലിയ പ്രതീക്ഷയുണ്ടെന്നും മലയാള സിനിമ ചരിത്രത്തിലെ ഒരു പുതിയ അധ്യായം ഇന്ന് പിറക്കുമെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. നാല് വര്‍ഷത്തെ പ്രയത്നമാണെന്നും ഇതുവരെ കാണത്ത സ്വീകരണമമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് അദ്ദേഹം പ്രേക്ഷകരോട് നന്ദിയും പറഞ്ഞു. റിലീസിങ്ങിന്റെ ഭാഗമായി പ്രത്യേക സുരക്ഷക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരാധകരുടെ ആവേശത്തില്‍ ക്രമസമാധാന പ്രശ്നങ്ങളും അപകടവുമുണ്ടാകാതെ നിരീക്ഷിക്കും. തീയേറ്റര്‍ പരിസരത്ത് അധിക പൊലീസ് വിന്യാസം.

Continue Reading

Trending