Connect with us

kerala

തട്ടിപ്പ് കേസില്‍ കെ.സുധാകരൻ്റെ പേര് പറയാൻ ഡി വൈ എസ് പി ഭീഷണിപ്പെടുത്തിയെന്ന് മോൻസൺ മാവുങ്കൽ

പീഡിപ്പിക്കുന്ന സമയത്ത് കെ.സുധാകരൻ വീട്ടിലുണ്ടായിരുന്നുവെന്ന് പറയണമെന്നും ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തിയെന്നു മോൻസൺ മാവുങ്കൽ കോടതിയിൽ പറഞ്ഞു

Published

on

തട്ടിപ്പ് കേസില്‍ കെ.സുധാകരൻ്റെ പേര് പറയാൻ ഡി വൈ എസ് പി ഭീഷണിപ്പെടുത്തിയെന്ന് മോൻസൺ മാവുങ്കൽ കോടതിയിൽ പറഞ്ഞു. .കോടതിയിൽ നിന്നും കൊണ്ടു പോകും വഴി കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ കൊണ്ടു പോയി.സുധാകരൻ്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞെന്നാണ് വെളിപ്പെടുത്തൽ.അനൂപിൽ നിന്ന് പണം വാങ്ങിയത് സുധാകരന് കൊടുക്കാനാണെന് പറയണമെന്ന് നിർബന്ധിച്ചു. കെ.സുധാകരൻ്റെ പേരു പറഞ്ഞില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തി.പീഡിപ്പിക്കുന്ന സമയത്ത് കെ.സുധാകരൻ വീട്ടിലുണ്ടായിരുന്നുവെന്ന് പറയണമെന്നും ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തിയെന്നു മോൻസൺ മാവുങ്കൽ കോടതിയിൽ പറഞ്ഞു.കോടതിയിൽ വിഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയപ്പഴാണ് മോൻസൺ ആരോപണം ഉന്നയിച്ചത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൈക്കൂലികുപ്പിയുമായി രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിയില്‍

ഔട്ട്‌ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ എക്‌സൈസ് സിഐ ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫീസര്‍ സാബു എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്

Published

on

കൊച്ചിയില്‍ മദ്യം കൈക്കൂലി വാങ്ങിയ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിയില്‍. ഔട്ട്‌ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ എക്‌സൈസ് സിഐ ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫീസര്‍ സാബു എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. ഇവരില്‍ നിന്ന് നാല് ലിറ്റര്‍ മദ്യം കണ്ടെടുത്തു. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

ബാറുകളിലേക്കും ഔട്ടലെറ്റുകളിലേക്കും മദ്യം വിതരണം നടത്തുന്നത് വെയര്‍ഹൗസില്‍ നിന്നാണ്. തൃപ്പൂണിത്തുറ വെയര്‍ഹൗസില്‍ നിന്നും ഒരു ലോഡ് പോകുന്നതിനായി രണ്ട് കുപ്പി വീതം കൈക്കൂലി വേണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഇവര്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Continue Reading

kerala

ഭിന്നശേഷി വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

അമല്‍ ചന്ദ്, മിഥുന്‍, അലന്‍ ജമാല്‍, വിധു ഉദയ എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയത്

Published

on

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ പ്രതികളായ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം എസിജെഎം കോടതിയാണ് അമല്‍ ചന്ദ്, മിഥുന്‍, അലന്‍ ജമാല്‍, വിധു ഉദയ എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയത്.

ഡിസംബര്‍ രണ്ടാം തീയതിയാണ് ഭിന്നശേഷിക്കാരനായ മുഹമ്മദ് അനസിന് മര്‍ദനമേറ്റത്. ‘ഇടിമുറി’യെന്ന് ഇരട്ട പേരുള്ള യൂണിയന്‍ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നായിരുന്നു പരാതി. സംഘടനാ പ്രവര്‍ത്തനം നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

Continue Reading

kerala

വാളയാര്‍ പോക്‌സോ കേസ്; സിബിഐ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് പയസ് മാത്യുവിനെ നിയോഗിച്ചു

തൃശൂര്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും, പോക്‌സോ സ്‌പെഷ്യന്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും, സീനിയര്‍ അഭിഭാഷകനുമാണ് അഡ്വക്കേറ്റ് പയസ്

Published

on

വാളയാര്‍ പോക്‌സോ കേസില്‍ സിബിഐ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് പയസ് മാത്യുവിനെ നിയോഗിച്ചു. മുന്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും, പോക്‌സോ സ്‌പെഷ്യന്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും, സീനിയര്‍ അഭിഭാഷകനുമാണ് തൃശൂരില്‍ നിന്നുള്ള അഡ്വക്കേറ്റ് പയസ്.

നിലവില്‍ 27 പോക്‌സോ കേസുകളിലെ പ്രോസിക്യൂട്ടറാണ് പയസ്. ചാലക്കുടി രാജീവ് കൊലക്കേസിലും കണിമംഗലം കേസിലും പയസ് പ്രോസിക്യൂട്ടറാണ്. 33 വര്‍ഷമായി അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നയാളാണ് ഇദേഹം.

പാലക്കാട് പോക്‌സോ സ്‌പെഷ്യല്‍ കോടതിയുടെ പരിധിയിലായിരുന്ന വാളയാര്‍ കേസ് ഹൈക്കോടതി ഉത്തരവ് പ്രകാരം സിബിഐക്ക് കൈമാറിയിരുന്നു. നവംബറില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സോജനെതിരായ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ അപ്പീല്‍ നല്‍കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ക്രിമനല്‍ കേസ് തുടരാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ആവശ്യം. വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്കെതിരായ എം.ജെ സോജന്റെ വിവാദ പരാമര്‍ശത്തിലായിരുന്നു ക്രിമിനല്‍ കേസ്. പോക്‌സോ നിയമപ്രകാരമുള്ള കേസ് കഴിഞ്ഞ സെപ്റ്റംബര്‍ 11ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ആധികാരികത പരിശോധിക്കാതെ സോജന്റെ പരാമര്‍ശം സംപ്രേഷണം ചെയ്ത സ്വകാര്യ ചാനലിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ആവശ്യമെങ്കില്‍ കേസെടുക്കാമെന്നും കോടതി അറിയിച്ചിരുന്നു.

എം.ജെ സോജന് ഐപിഎസ് ഗ്രേഡ് ലഭിക്കുന്നതിനുള്ള ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന കുട്ടികളുടെ അമ്മയുടെ ആവശ്യം തള്ളിയായിരുന്നു നടപടി.

Continue Reading

Trending