Connect with us

News

മങ്കിപോക്‌സ് പടരുന്നു; യൂറോപ്പ് ആശങ്കയില്‍

മങ്കിപോക്‌സ് കേസുകള്‍ വര്‍ദ്ധിച്ചതോടെ ജാഗ്രത പ്രഖ്യാപിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍.

Published

on

ബെല്‍ജിയം: മങ്കിപോക്‌സ് കേസുകള്‍ വര്‍ദ്ധിച്ചതോടെ ജാഗ്രത പ്രഖ്യാപിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികളിലേക്ക് നീങ്ങാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ആഫ്രിക്കയില്‍ മാത്രം കണ്ടുവന്നിരുന്ന മങ്കിപോക്‌സ് അമേരിക്കയും ഫ്രാന്‍സും സ്‌പെയിനും ഉള്‍പ്പെടെ 16 വിദേശ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെന്മാര്‍ക്കിലാണ് ഏറ്റവും പുതുതായി രോഗം സ്ഥിരീകരിച്ചത്. അടുത്തിടെയാണ് ഇദ്ദേഹം സ്‌പെയ്‌നില്‍നിന്ന് എത്തിയതെന്ന് അധികൃതര്‍ പറയുന്നു. സ്‌കോട്‌ലാന്‍ഡിലും രോഗം സ്ഥിരീകരിച്ചതോടെ ബ്രിട്ടന്‍ കൂടുതല്‍ ഭീതിയിലായി. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു.

ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. മങ്കിപോക്‌സ് രോഗികള്‍ക്ക് ബെല്‍ജിയം 21 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതിയില്‍ ആശങ്ക വേണ്ടെന്നും, രോഗം പടരാനുള്ള സാധ്യത കുറവാണെന്നും ബെല്‍ജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ പറഞ്ഞു.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി ഇതിന്റെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജനവിധിയിലേക്ക് രാജ്യ തലസ്ഥാനം

ബി.ജെ.പിക്കെതിരായ രാഷ്ട്രീയപോരാട്ടം നടത്തുമ്പോഴും സംഘ്പരിവാറിന്റെ സൈദ്ധാന്തിക സമീപനങ്ങളോട് ആംആദ്മി പാര്‍ട്ടി പുലര്‍ത്തുന്ന ആഭിമുഖ്യം മതേതര വിശ്വാസികള്‍ക്ക് പലപ്പോഴും ധര്‍മസങ്കടം സമ്മാനിച്ചിട്ടുണ്ട്

Published

on

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അങ്കം കുറിക്കപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് ആംആദ്മി തുടരണമോ അതോ ഭരണമാറ്റം ആവശ്യമുണ്ടോയെന്ന് 2.08 ലക്ഷം നവാഗതരുള്‍പ്പെടെ 1.55 കോടി വോട്ടര്‍മാര്‍ ഫെബ്രുവരി 5 ന് വിധിയെഴുതും. ഏതായാലും നിയമസഭാ തിരഞ്ഞെടുപ്പിനെ ആംആദ്മിയും ബിജെപിയും കോണ്‍ഗ്രസും അഭിമാന പോരാട്ടമായാണ് കാണുന്നത്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ബി.ജെ.പി ദേശീയ തലസ്ഥാനത്ത് അധികാരം പിടിച്ചെടുക്കാന്‍ സകല കുതന്ത്രങ്ങളും പയറ്റുക്കൊണ്ടിരിക്കുകയാണ്. വിസ്മയകരമായ വിജയം തന്നെയാണ് കോണ്‍ഗ്രസും ലക്ഷ്യംവെക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പുപോലുമുണ്ടായിട്ടുള്ള വാക്‌പോരുകളും വിവാദങ്ങളുമെല്ലാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ എല്ലാ ചൂടുംചൂരും പ്രതിഫലിപ്പിക്കുന്നുണ്ട്. എ.എ.പി ആപ്ദ (ദുരന്തം) യാണെന്നും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളൊന്നും നടപ്പാക്കുന്നി ല്ലെന്നും പ്രധാനമന്ത്രി ആരോപിച്ചപ്പോള്‍, അതേ വേദിയില്‍ മോദിയുടെ പ്രസംഗം തടസപ്പെട്ടതിനെക്കുറിച്ചുള്ള ആം ആ ദ്മിയുടെ പ്രതികരണം ബി.ജെ.പിയെ പോലെ മോദിയുടെ പ്രോംപ്റ്ററും പരാജയമാണെന്നായിരുന്നു. ധ്രുവീകരണ രാഷ്ട്രീയം മാത്രമല്ല, വ്യക്തിഹത്യയും, അശ്ലീലപരാമരര്‍ശങ്ങ ളുമെല്ലാം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാക്കി മാറ്റിയ ബി.ജെ.പി, ഡല്‍ഹിയിലും അത്തരം നീക്കങ്ങള്‍ക്ക് ഒരുവിട്ടുവീഴ്ച്ചയുമുണ്ടായിരിക്കില്ലെന്ന് നേരത്തെ തന്നെ തെളിയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അതിഷിക്കെതിരെ കല്‍ക്കാജി മണ്ഡലത്തില്‍ ജനവിധി തേടുന്ന ബി.ജെ.പി നേതാവ് രമേശ് ബിധുരിയാണ് ഈ ഹീനപ്രവര്‍ത്തികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിള്‍ പോലെയാക്കുമെന്നുള്ള വിവാദ പരാമര്‍ശത്തിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹം തിരിഞ്ഞിരിക്കുകയാണ്. സ്വന്തം പിതാവിനെപോലും മാറ്റിയ വ്യക്തിയാണെന്നായിരുന്നു അതിഷിക്കെതിരായ പരാമര്‍ശം. എണ്‍പതുകഴിഞ്ഞ, പരസഹായമില്ലാതെ നടക്കാന്‍പോലും കഴിയാത്ത തന്റെ പിതാവിനെതിരെയുള്ള പരാമര്‍ശത്തില്‍ രാജ്യത്തിന്റെ രാഷ്ട്രീയം ഇത്രത്തോളം തരംതാഴ്ന്നുവെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു നിറകണ്ണുകളോടെയുള്ള അവരുടെ പ്രതികരണം. സംസ്ഥാനത്തിനുമേലുള്ള പ്രത്യേക അധികാരമുപയോഗിച്ച് ഡല്‍ഹിയെ ഞെക്കിഞെരുക്കുന്ന കാഴ്ച്ചക്കാണ് ഇക്കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം രാജ്യം സാക്ഷ്യം വഹിച്ചത്. ക്രമസമാധാനചുമതല ദുരുപയോഗം ചെയ്ത് എല്ലാമേഖലയിലും വരിഞ്ഞുമുറുക്കുകയും ഫെഡറല്‍ സംവിധാനത്തെ കാറ്റില്‍ പറത്തുകയും ചെയ്ത കേന്ദ്രം മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും ജയിലിലിടാന്‍പോലും മടികാണിച്ചില്ല. മുഖ്യമന്ത്രി കാരാഗൃഹത്തിനുള്ളില്‍ കിടന്ന് ഭരണം നടത്തുന്ന അഭൂതപൂര്‍വമായ കാഴ്ച്ചക്കും ഇക്കാലയളവില്‍ ഡല്‍ഹി സാക്ഷ്യം വഹിക്കുകയുണ്ടായി. ആകെയുളള 70 നിയമസഭാ മണ്ഡലങ്ങളില്‍ 62 ഉം നേടി അധികാരത്തിലേറിയ ഒരു സര്‍ക്കാറിനെയാണ് രാഷ്ട്രീയ വിരോധംകൊണ്ട് ഇത്തരത്തില്‍ പ്രതിക്കൂട്ടിലാക്കിക്കളഞ്ഞത്. ലോകസഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്താകമാനം തിരിച്ചടിയേറ്റപ്പോള്‍ സംസ്ഥാനത്ത് മുന്‍തൂക്കം നേടാന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നു.

കോണ്‍ഗ്രസും ആംആദ്മിയും ഒരുമിച്ച് മത്സരിച്ചിട്ടും ആകെയുള്ള ഏഴുസീറ്റുകളും നേടാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. അതേ സമയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിലനിര്‍ത്താന്‍ കഴിയാത്തത് ജനവിധി അട്ടിമറിക്കപ്പെടുന്നതുകൊണ്ടാണെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസുള്ളത്. വോട്ടിങ് യന്ത്രങ്ങളില്‍ പ്രകടമാകുന്നു. കണക്കിലെ പൊരുത്തക്കേടുകള്‍ വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടും മുഖവിലക്കെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാകാത്തതിനെ തുടര്‍ന്ന് നിയമപോരാട്ടത്തിലാണ് പാര്‍ട്ടിയുള്ളത്. വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചുള്ള ആശങ്കകളെകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ഇന്നലെയും കമ്മീഷന് സാധിച്ചില്ല എന്നത് ആശങ്കാജനകം തന്നെയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള ആരോപണങ്ങള്‍ വേദനാജനകമാണെന്ന വൈകാരിക പ്രതികരണമാണ് കമ്മീഷനില്‍ നിന്നുണ്ടായിരിക്കുന്നത്. ബി.ജെ.പിക്കെതിരായ രാഷ്ട്രീയപോരാട്ടം നടത്തുമ്പോഴും സംഘ്പരിവാറിന്റെ സൈദ്ധാന്തിക സമീപനങ്ങളോട് ആംആദ്മി പാര്‍ട്ടി പുലര്‍ത്തുന്ന ആഭിമുഖ്യം മതേതര വിശ്വാസികള്‍ക്ക് പലപ്പോഴും ധര്‍മസങ്കടം സമ്മാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പൊലീസിനെ ഉപയോഗിച്ച് നടത്തിയ ന്യൂനപക്ഷ വേട്ടക്കെതിരായ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്നത് യാഥാര്‍ത്ഥ്യം മാത്രമാണ്.

Continue Reading

kerala

കെ.എഫ്.സിയുടെ വാദങ്ങളെല്ലാം വസ്തുത വിരുദ്ധം; 101 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ധനകാര്യമന്ത്രിക്ക് ഒഴിഞ്ഞു മാറാനാകില്ല; വി.ഡി സതീശന്‍

കെ.എഫ്.സി ഈ വാര്‍ത്താക്കുറിപ്പിലൂടെ അഴിമതി തുറന്നു സമ്മതിച്ചിരിക്കുകയാണ്

Published

on

തിരുവനന്തപുരം : കമ്മീഷന്‍ മാത്രം ലക്ഷ്യമിട്ട് അനില്‍ അംബാനിയുടെ മുങ്ങിക്കൊണ്ടിരുന്ന കമ്പനിയില്‍ ഭരണത്തിലെ ഉന്നതരുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെ നടത്തിയ നിക്ഷേപത്തിന്റെ ഉത്തരവാദിത്തം കെ.എഫ്.സിയുടെ മാത്രം തലയില്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

അതിന്റെ ഭാഗമാണ് കെ.എഫ്.സി എം.ഡി ഇറക്കിയ വര്‍ത്താക്കുറിപ്പ്. എന്നാല്‍ കെ.എഫ്.സി ഈ വാര്‍ത്താക്കുറിപ്പിലൂടെ അഴിമതി തുറന്നു സമ്മതിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് 101 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഇപ്പോഴത്തെ ധനകാര്യമന്ത്രിക്കും മുന്‍ ധനകാര്യമന്ത്രിക്കും ഒഴിഞ്ഞു മാറാനാകില്ല. അഴിമതിയില്‍ പങ്കുള്ളതുകൊണ്ടാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ അവര്‍ ഒളിച്ചോടുന്നതായും വി ഡി സതീശന്‍ വാര്‍ത്താ കുറിപ്പിലൂടെ പറഞ്ഞു.

നിക്ഷേപ തീരുമാനം നിയമം അനുസരിച്ചും ബോര്‍ഡിന്റെ അംഗീകാരത്തോടെയുമാണെന്ന കെ.എഫ്.സിയുടെ ആദ്യ വാദം തന്നെ പച്ചക്കള്ളമാണ്. എസ്.എഫ്.സി നിയമത്തിലെ സെക്ഷന്‍ 34 പ്രകാരം ബോര്‍ഡ് കാലാകാലങ്ങളില്‍ തീരുമാനിക്കുന്ന സെക്യൂരിറ്റികളില്‍ മാത്രമേ നിക്ഷേപിക്കാനാകൂ. എന്നാല്‍ നിക്ഷേപ സമാഹരണത്തിനായി 2016 ല്‍ ബോര്‍ഡ് എടുത്ത തീരുമാനം നടപ്പാക്കുന്നതിനു വേണ്ടിയാണ് 2018 ല്‍ അനില്‍ അംബാനി കമ്പനിയില്‍ നിക്ഷേപിച്ചതെന്നാണ് കെ.എഫ്.സി വിശദീകരിക്കുന്നത്. ഇതില്‍ നിന്നും അനില്‍ അംബാനിയുടെ കമ്പനിയില്‍ തന്നെ നിക്ഷേപിക്കാന്‍ കെ.എഫ്.സി ബോര്‍ഡ് തീരുമാനിച്ചിരുന്നില്ലെ വ്യക്തമാണ്. 2016 ഏപ്രില്‍ ഒന്നിനാണ് ആര്‍.സി.എല്‍ എന്ന കമ്പനിയില്‍ നിന്നും ആര്‍.സി.എഫ്.എല്‍ രൂപീകരിച്ചത്. 201 ജൂണില്‍ കെ.എഫ്.സി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 2016 ഏപ്രിലില്‍ തുടങ്ങിയ രണ്ട് മാസം മാത്രം പ്രായമായ സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയെന്നു പറയുന്നത് അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കെ.എഫ്.സി നിക്ഷേപം നടത്തിയതിന് ശേഷമാണ് റേറ്റിംഗ് ഏജന്‍സികള്‍ ക്രെഡിറ്റ് വാച്ച് നല്‍കിയതെന്നും 2018 ജൂണിന് ശേഷമാണ് അംബാനിയുടെ സ്ഥാപനം തകരാന്‍ തുടങ്ങിയതെന്നുമുള്ള കെ.എഫ്.സിയുടെ വാദവും വസ്തുതാ വിരുദ്ധമാണ്. ആര്‍.സി.എഫ്.എല്ലില്‍ നിക്ഷേപിക്കുന്നതിന് രണ്ട് മാസം മുന്‍പ് കെയര്‍ റേറ്റിംഗ് ഏജന്‍സി ഇറക്കിയ പത്രകുറിപ്പില്‍ (2018 ജനുവരി 18) ആര്‍.സി.എഫ്എല്ലിന്റെ ‘Credit watch with developing implications’ എന്നാണ് ഫ്‌ളാഗ് ചെയ്തത്. പാരന്റല്‍ കമ്പനിയായ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റിഡിന്റെ ക്രെഡിറ്റ് റേറ്റിംഗും ഇതു തന്നെയായിരുന്നു. സഹോദര സ്ഥാപനമായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനും കെയര്‍ ‘ഡി’ റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്. എന്നിട്ടാണ് നിക്ഷേപം നടത്തുമ്പോള്‍ എല്ലാം ഭദ്രമായിരുന്നെന്ന് കെ.എഫ്.സി വാദിക്കുന്നത്. 2018 ജൂണിനു ശേഷം വിപണിയിലുണ്ടായ പ്രതിസന്ധികളും പ്രധാന NBFC കളുടെ തകര്‍ച്ചയും ആര്‍സിഎഫ്എല്ലിനെയും ബാധിച്ചതാണ് നിക്ഷേപത്തെ ബാധിച്ചതെന്ന കെ.എഫ്.സിയുടെ വാദവും ഇതോടെ പൊളിഞ്ഞിരിക്കുകയാണ്.

അതെസമയം ആര്‍.സി.എഫ്.എല്ലിലെ നിക്ഷേപം വാര്‍ഷിക റിപ്പോര്‍ട്ടില്‍ മറച്ചു വച്ചിട്ടില്ലെന്നു കെ.എഫ്.സി പറയുന്നതും നട്ടാല്‍ കുരുക്കാത്ത നുണയാണ്. 2018-19, 2019-20 വര്‍ഷങ്ങളിലെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ ആര്‍.സി.എഫ്.എല്‍ എന്ന പേരേ ഇല്ലായിരുന്നു. 2019 ല്‍ അംബാനിയുടെ കമ്പനി പൂട്ടിയപ്പോള്‍ നില്‍ക്കക്കള്ളി ഇല്ലാതായപ്പോഴാണ് 2020- 21 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആര്‍.സി.എഫ്.എല്ലിന്റെ പേര് ഉള്‍പ്പെടുത്തിയത്. നിക്ഷേപ തുക തിരിച്ചു കിട്ടാന്‍ നിയമ പോരാട്ടം നടത്തുമെന്നു കെ.എഫ്.സി പറയുന്നതും അപഹാസ്യമാണ്. ഏഴ് വര്‍ഷത്തെ പലിശ നഷ്ടപ്പെട്ടതിനു പുറമെ ഇനി കേസ് നടത്താന്‍ വക്കീലിനും കോടികള്‍ നല്‍കേണ്ടി വരും. സംസ്ഥാനത്തെ ജനങ്ങളുടെ പണം കമ്മീഷനു വേണ്ടി നഷ്ടപ്പെടുത്തിയിട്ട് ഇത്തരത്തില്‍ വസ്തുതാ വിരുദ്ധമായ ക്യാപ്‌സള്‍ ഇറക്കുന്നത് ജനങ്ങളോടുള്ള വഞ്ചനയും വെല്ലുവിളിയുമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Continue Reading

kerala

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കലാ കിരീടം തൃശൂരിന്

ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാട് 1007 പോയിന്റുകളുമായി രണ്ടാം സ്ഥാനം കരസ്തമാക്കി

Published

on

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആവേശമത്സരങ്ങള്‍ക്കൊടുവില്‍ സ്വര്‍ണകപ്പ് തൃശൂരിന്. ആകെ 1008 പോയിന്റുകളാണ് ജില്ല നേടിയത്. ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാട് 1007 പോയിന്റുകളുമായി രണ്ടാം സ്ഥാനം കരസ്തമാക്കി. 1003 പോയിന്റുമായി കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കണ്ണൂര്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 26 വര്‍ഷത്തിന് ശേഷമാണ് കലാകിരീടം തൃശൂരിലേക്കെത്തുന്നത്. 1994,1996,1999 വര്‍ഷങ്ങളിലാണ് തൃശൂരിന് കപ്പ് ലഭിച്ചിട്ടുള്ളത്.

Continue Reading

Trending