Connect with us

main stories

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു; കഴിഞ്ഞവര്‍ഷം 3226കേസുകള്‍

ഓരോ വര്‍ഷവും അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Published

on

കോഴിക്കോട്: അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് അതിക്രമങ്ങള്‍ക്ക് ഇരയായത് 18,456 കുട്ടികള്‍. നവംബര്‍ വരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞവര്‍ഷം 3226കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഓരോ വര്‍ഷവും അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

പരാതികള്‍ കൂടുമ്പോഴും നിയമം കര്‍ശനമായി നടപ്പിലാക്കുന്നില്ലെന്നതും പലകേസുകളും ഒത്തുതീര്‍പ്പാക്കുന്നതും വെല്ലുവിളിയാകുന്നു.കുട്ടികളില്‍ കൂടുതല്‍പേര്‍ക്കും അതിക്രമം നേരിടേണ്ടിവരുന്നത് സ്വന്തം വീടുകളിലാണ്. പകുതിയലധികം കേസിലും ബന്ധുക്കളോ അയല്‍വാസികളോ ആണ് പ്രതികള്‍.

ബാലാവകാശ കമ്മീഷന്റെയും മറ്റു സന്നദ്ധ സംഘടനയുടെയും നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. ഓരോവര്‍ഷവും അതിക്രമങ്ങളുടെ എണ്ണം കൂടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; തന്നെ അക്രമിച്ചത് അഫാന്‍ തന്നെ; അഫാനെതിരെ മാതാവിന്റെ മൊഴി

‘ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞ് അഫാന്‍ പിന്നില്‍ നിന്ന് ഷാള്‍ കൊണ്ടു കഴുത്തു ഞെരിച്ചെന്നും ഷെമി വെളിപ്പെടുത്തി.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി അഫാന്റെ മാതാവിന്റെ നിര്‍ണായക മൊഴി. തന്നെ അക്രമിച്ചത് അഫാന്‍ തന്നെയെന്ന് മാതാവ് ഷെമി സമ്മതിച്ചു. ‘ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞ് അഫാന്‍ പിന്നില്‍ നിന്ന് ഷാള്‍ കൊണ്ടു കഴുത്തു ഞെരിച്ചെന്നും ഷെമി വെളിപ്പെടുത്തി. ബോധം വന്നപ്പോള്‍ പൊലീസുകാര്‍ ജനല്‍ തകര്‍ക്കുന്നതാണ് കണ്ടതെന്നും ഷെമി പറഞ്ഞു. കിളിമാനൂര്‍ സിഐ ഇന്ന് മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു ഷെമി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കട്ടിലില്‍ നിന്നും വീണതാണ് എന്നായിരുന്നു ഇതുവരെയും ഷെമി പറഞ്ഞിരുന്നത്. എന്നാല്‍ വൈകിട്ടോടെ മൊഴി മാറ്റി പറയുകയായിരുന്നു. ഇന്ന് വൈകുന്നേരം പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് ഷെമി നിര്‍ണായക മൊഴി നല്‍കിയത്.

മൂന്ന് കേസുകളായിട്ടാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് അന്വേഷിക്കുന്നത്. കേസില്‍ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. സഹോദരന്‍ അഹ്‌സാന്റെയും പെണ്‍ സുഹൃത്ത് ഫര്‍സാനയുടെയും കൊലക്കേസുകളില്‍ ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയത്. കൊലപാതകരീതികള്‍ അഫാന്‍ പോലീസിനോട് വിശദീകരിച്ചു നല്‍കി.

 

Continue Reading

kerala

തിരുവനന്തപുരം കലക്ടറേറ്ററില്‍ ബോംബ് ഭീഷണി

പരിശോധനയ്ക്കിടെ തേനീച്ച കൂടിളകി കളക്ടര്‍ക്കടക്കം നിരവധി പേര്‍ക്ക് കുത്തേറ്റു

Published

on

തിരുവനന്തപുരം കലക്ടറേറ്ററില്‍ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെ ഇ-മെയില്‍ മാര്‍ഗമാണ് തിരുവനന്തപുരം ഡിസിപിക്ക് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കളക്ടറേറ്റിലുണ്ടായ മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ചിരുന്നു. കേരള പൊലീസിന്റെ ഡോഗ് സ്‌ക്വാഡായ കെ -9 സ്‌ക്വാഡും ബോംബ് സ്‌ക്വാഡും ഫയര്‍ ഫോഴ്സ് സംഘവുമെത്തി പരിശോധന തുടങ്ങി.

എന്നാല്‍ പരിശോധയ്ക്കിടെ കളക്ടറേറ്റ് കെട്ടിടത്തിന് പിന്നിലെ തേനീച്ചക്കൂട് ഇളകി നിരവധി പേര്‍ക്ക് പരിക്കേറ്റു.

കളക്ടറേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയിരുന്ന സാധാരണക്കാര്‍ക്കും കളക്ടര്‍ക്കും സബ്കളക്ടര്‍ക്കും പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

അതേ സമയം, ഇന്ന് രാവിലെ പത്തനംതിട്ട കലക്ടറേറ്ററിനും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കലക്ടറേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഔദ്യോഗിക മെയിലില്‍ വഴി ലഭിക്കുകയായിരുന്നു. ജീവനക്കാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും ഭീഷണി സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.

 

 

Continue Reading

kerala

സ്‌നേഹം നഷ്ടപ്പെടുമോയെന്ന ഭയം; പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ 12 വയസ്സുകാരി

വാടക ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ ആള്‍മറയുള്ള കിണറ്റിലാണ് അര്‍ധരാത്രി കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

Published

on

കണ്ണൂര്‍ പാപ്പിനിശ്ശേരി പാറക്കലില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ കിണറ്റിലേക്ക് എറിഞ്ഞത് പിതൃസഹോദരന്റെ മകളായ 12 വയസ്സുകാരിയാണെന്ന് പൊലീസ് കണ്ടെത്തിയതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍.

അച്ഛന്‍ മരിക്കുകയും അമ്മ ഉപേക്ഷിക്കുയും ചെയ്ത കുഞ്ഞിനെ പിതൃ സഹോദരന്‍ മുത്തു ഏറ്റെടുത്ത് വളര്‍ത്തുകയായിരുന്നു. ഇതിനിടെയാണ് മുത്തു- അക്കലു ദമ്പതികള്‍ക്ക് കുഞ്ഞുണ്ടാവുന്നത്. കുഞ്ഞുണ്ടായതോടെ തന്നോടുള്ള സ്‌നേഹം ഇരുവര്‍ക്കും നഷ്ടപ്പെടുമോയെന്ന ഭയം കുട്ടിയെ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.

വാടക ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ ആള്‍മറയുള്ള കിണറ്റിലാണ് അര്‍ധരാത്രി കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് പെണ്‍കുട്ടി കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു. ശേഷം പെണ്‍കുട്ടി തന്നെയാണ് കാണാനില്ലെന്ന വിവരം വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

12 മണിയോടെ കുഞ്ഞിനെ കിണറ്റില്‍ നിന്ന് കണ്ടെത്തുകയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വളപട്ടണം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ വീട്ടിനകത്തേക്ക് മറ്റാരും പ്രവേശിച്ചതായ ലക്ഷണങ്ങളൊന്നും പൊലീസിന് കണ്ടെത്താനായില്ല. കൃത്യത്തിനു പിന്നില്‍ വീട്ടിലുള്ളവര്‍ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. ദമ്പതികളുടെ മൊഴിയെടുക്കുമ്പോഴും പൊലീസ് കുട്ടിയെ സംശയിച്ചിരുന്നില്ല.

രക്ഷിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്ത് പെണ്‍കുട്ടി തന്നെയാണ് കുഞ്ഞിനെ നോക്കിയിരുന്നത്. പെണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കും.

 

Continue Reading

Trending