Connect with us

kerala

ലോക സഞ്ചാരി മൊയ്തു കിഴിശേരി കോവിഡ് ബാധിച്ച് മരിച്ചു

പത്താം വയസില്‍ 50 രൂപയുമായി വീടുവിട്ടിറങ്ങിയ യാത്രയായിരുന്നു അദ്ദേഹത്തിന്റേത്. തുടര്‍ന്ന് 43 രാജ്യങ്ങളിലൂടെ വര്‍ഷങ്ങളോളം സഞ്ചരിച്ചു

Published

on

 

കൊണ്ടോട്ടി: ലോകസഞ്ചാരി മൊയ്തു കിഴിശേരി മരണപ്പെട്ടു. 61 വയസായിരുന്നു. മലയാളത്തിലെ സഞ്ചാര സാഹിത്യകാരനായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിരവധി സഞ്ചാര സാഹിത്യങ്ങള്‍ രചിച്ചിട്ടുണ്ട്.

പത്താം വയസില്‍ 50 രൂപയുമായി വീടുവിട്ടിറങ്ങിയ യാത്രയായിരുന്നു അദ്ദേഹത്തിന്റേത്. തുടര്‍ന്ന് 43 രാജ്യങ്ങളിലൂടെ വര്‍ഷങ്ങളോളം സഞ്ചരിച്ചു. വിസയും പാസ്‌പോര്‍ട്ടും ഇല്ലാതെ 24 രാജ്യങ്ങളിലേക്കാണ് ഇദ്ദേഹം നുഴഞ്ഞുകയറിയത്. ഇതിനിടയില്‍ 20 ഭാഷകളും പഠിച്ചു. ഇതിനിടയില്‍ ഇറാനില്‍ സൈനിക സേവനം നടത്തി. ഇറാഖില്‍ ചാരവൃത്തിയും അഫ്ഗാന്‍ മലനിരകളില്‍ ഗറില്ലാ പോരാട്ടങ്ങളിലും ഏര്‍പെട്ടു. ഇറാന്‍ ഇറാഖ് യുദ്ധത്തില്‍ ഇറാന്‍ സൈനികനായി സേവനമനുഷ്ഠിച്ചു. 1980ല്‍ ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയുടെ റിപ്പോര്‍ട്ടറുമായി.

വിഭജന കാലത്ത് പാകിസ്ഥാനിലേക്കു കടന്ന മൊയ്തുവിന്റെ പിതാവ് പിന്നീട് മക്കയില്‍ പോയി കച്ചവടം നടത്തി. തുടര്‍ന്ന് നഷ്ടത്തിലായ സമ്പാദിച്ചതെല്ലാം വിറ്റ് അദ്ദേഹം നാട്ടിലെത്തി. ഇതോടെ മുഴുപ്പട്ടിണിയിലായ കുടുംബം മൊയ്തുവിനെ പള്ളി ദര്‍സില്‍ കൊണ്ടു പോയി ചേര്‍ത്തുകയായിരുന്നു. നാലാം ക്ലാസ് പഠനം നിര്‍ത്തിയാണ് പൊന്നാനി പള്ളി ദര്‍സില്‍ കൊണ്ടക്കിയത്. ഇവിടെ വച്ച് ഇബ്‌നു ബത്തൂത്തയുടെ സഞ്ചാര കൃതി വായിച്ച് അതില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് നാടുവിടുകയായിരുന്നു.

പത്താം വയസു മുതല്‍ കള്ളവണ്ടി കയറിയും മറ്റും ഇന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങി. പിന്നീട് 17ാം വയസില്‍ ലോകം ചുറ്റി സഞ്ചരിക്കുകയായിരുന്നു.

1959ല്‍ ഇല്യന്‍ അഹമ്മദ് കുട്ടി ഹാജിയുടെയും കദിയക്കുട്ടിയുടെയും മകനായി കിഴിശേരിയിലാണ് ജനനം. യാത്രകള്‍ക്കിടയില്‍ ശേഖരിച്ച പുരാവസ്തുക്കളുടെ ഒരു വന്‍ ശേഖരം തന്നെ അദ്ദേഹത്തിന്റെ കിഴിശേരിയിലെ വീട്ടിലുണ്ട്.

ദൂര്‍ കെ മുസാഫിര്‍, തുര്‍ക്കിയിലേക്കൊരു സാഹസികയാത്ര, സൂഫികളുടെ നാട്ടില്‍, ലിവിംഗ് ഓണ്‍ ദ എഡ്ജ്, ദര്‍ദേ ജൂദാഈ തുടങ്ങിയവയാണ് പ്രധാ കൃതികള്‍.

ഭാര്യ: സഫിയ. മക്കള്‍: നാദിര്‍ഷാന്‍, സജ്‌ന.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വാടക കുടിശ്ശിക ലക്ഷങ്ങള്‍ കടന്നു; നാദാപുരത്ത് ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചു

ഇതോടെ സര്‍ക്കാര്‍ ഓഫിസുകളുടെ അടക്കം പ്രവര്‍ത്തനം അവതാളത്തിലായി

Published

on

വാടക കുടിശ്ശിക ലക്ഷങ്ങള്‍ കടന്നതോടെ കോഴിക്കോട് നാദാപുരം മേഖലയില്‍ ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചു. ഇതോടെ സര്‍ക്കാര്‍ ഓഫിസുകളുടെ അടക്കം പ്രവര്‍ത്തനം അവതാളത്തിലായി.

ബിഎസ്എന്‍എലിന്റെ ഇന്റര്‍നെറ്റ് കേബിള്‍ കടന്ന് പോവുന്ന വൈദ്യുതി വകുപ്പിന്റെ പോസ്റ്റുകളുടെ വാടകയാണ് കുടിശ്ശികയായത്. 2023 – 24 വര്‍ഷത്തില്‍ നാല് ലക്ഷത്തോളം രൂപയാണ് കെഎസ്ഇബിക്ക് ലഭിക്കാനുള്ളത്.

Continue Reading

kerala

മുഖ്യമന്ത്രി വരുന്നതിനാല്‍ കടകള്‍ അടച്ചിടമെന്ന് പൊലീസ്;  ‘പാവപ്പെട്ടവരുടെ കഞ്ഞികുടി മുട്ടിക്കാതെ തിരുവെഴുന്നെള്ളത്ത് നടത്താന്‍ പറ്റില്ല എന്നുണ്ടോ’; വി.ടി. ബല്‍റാം 

കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്.

Published

on

ആലപ്പുഴ കടപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതിനാല്‍ കടപ്പുറത്തെ കച്ചവട സ്ഥാപനങ്ങള്‍ ഇന്ന് പൂര്‍ണ്ണമായി അടച്ചിടണമെന്ന് കച്ചവടക്കാരോട് പൊലീസിനെറ ഉത്തരവ്. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാല്‍ വലിയ ജനക്കൂട്ടം കടപ്പുറത്ത് ഉണ്ടാകും. ഇതിനാല്‍ പൊതുസുരക്ഷയുടെ ഭാഗമായി കച്ചവട സ്ഥാപനങ്ങള്‍ 11.04.2025 തീയതി പൂര്‍ണ്ണമായി അടച്ചിടണമെണന്നുമാണ് ഉത്തരവില്‍ പറയുന്നത്.

ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം വിമര്‍ശിച്ചു. ‘ബഹു. മുഖ്യമന്ത്രി ഒരു നാട്ടില്‍ വരുമ്പോള്‍ അവിടുള്ളവര്‍ സന്തോഷപൂര്‍വ്വം അദ്ദേഹത്തെ വരവേല്‍ക്കുന്ന സാഹചര്യമാണ് സാധാരണ ഗതിയില്‍ ഉണ്ടാവേണ്ടത്. സന്ദര്‍ശിക്കുന്ന വ്യക്തിയോട് ജനങ്ങള്‍ക്ക് സ്‌നേഹ ബഹുമാനങ്ങള്‍ ആണ് ഉള്ളതെങ്കില്‍ അഥവാ സന്ദര്‍ശനം കൊണ്ട് നാട്ടുകാര്‍ക്ക് ഏതെങ്കിലും രീതിയില്‍ ഗുണമാണുണ്ടാവുന്നതെങ്കില്‍ മനസ്സു നിറഞ്ഞ സ്വീകരണം സ്വാഭാവികമായിത്തന്നെ ഉണ്ടാവും. അതല്ല, പ്രതിഷേധമാണ് ജനങ്ങളുടെ മനസ്സിലെങ്കില്‍ സന്ദര്‍ശനവേളയില്‍ നാട്ടുകാര്‍ കടകളടച്ചും മറ്റും ഹര്‍ത്താലാചരിക്കും. ഇതിപ്പോ പൊലീസ് തന്നെ ഔദ്യോഗികമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോലെയായി. പാവപെട്ട കുറേ കച്ചവടക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന തരത്തിലല്ലാതെ ഈ തിരുവെഴുന്നെള്ളത്ത് നടത്താന്‍ പറ്റില്ല എന്നുണ്ടോ?’ -ബല്‍റാം ചോദിച്ചു.

പൊലീസ് അറിയിപ്പില്‍നിന്ന്:

11.04.2025 തിയതി ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അവര്‍കള്‍ ആലപ്പുഴ ബീച്ചില്‍ KPMS ന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്. ടി സമ്മേളനത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നതിനാല്‍ ഒരു വലിയ ജനക്കൂട്ടം ബീച്ച് പരിസരത്ത് സംജാതമാകുന്നതിനാലും പൊതുസുരക്ഷയുടെ ഭാഗമായി താങ്കളുടെ ഉടമസ്ഥതയില്‍ ഉള്ള ബീച്ചിലെ കച്ചവട സ്ഥാപനം നാളെ 11.04.2025 തീയതി പൂര്‍ണ്ണമായി അടച്ചിടണം എന്ന് താങ്കളെ തെര്യപ്പെടുത്തി കൊള്ളുന്നു.

സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍

Continue Reading

kerala

തിരുവനന്തപുരത്ത് നാളെ മുതല്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് മുന്നറിയിപ്പ്

കാപ്പില്‍ മുതല്‍ പൂവാര്‍ വരെയുള്ള തീരത്താണ് മുന്നറിയിപ്പ്

Published

on

നാളെ മുതല്‍ തിരുവനന്തപുരം ജില്ലയില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് മുന്നറിയിപ്പ്. കാപ്പില്‍ മുതല്‍ പൂവാര്‍ വരെയുള്ള തീരത്താണ് കള്ളക്കടലിന് സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ ഉച്ചക്ക് 2.30 മുതല്‍ മറ്റന്നാള്‍ രാവിലെ 11.30 വരെയാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

Continue Reading

Trending