Connect with us

Culture

ബി.ജെ.പിയുടെ ഹര്‍ത്താല്‍ പോസ്റ്റില്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെ പൊങ്കാല

Published

on

സെക്രട്ടേറിയേറ്റിന് സമീപത്തെ ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ സംഭവത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ബിജെപിക്കെതിരെ വന്‍ പ്രതിഷേധവുമായി മോഹന്‍ലാല്‍ ഫാന്‍സ്.

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ ‘ഒടിയന്‍’ റിലീസ് ചെയ്യുന്ന ഡിസംബര്‍ 14ന് സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്തതിന് എതിരായാണ് ലാല്‍ ഫാന്‍സ് രംഗത്തെത്തിയത്.
ബി.ജെ.പി അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ പുറത്തിവിട്ട ഹര്‍ത്താല്‍ ആഹ്വാന പോസ്റ്റിനെതിരെ അതിരുവിട്ട ഭാഷയിലാണ് ഫാന്‍സ് പ്രതിഷേധം അറിയിക്കുന്നത്.

ശബരിമലയോടുള്ള അയ്യപ്പവേട്ടയില്‍ മനംനൊന്ത് ആത്മാഹുതി ചെയ്ത തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായി നാളെ (14 12 2018 വെള്ളിയാഴ്ച) സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്യുന്നു, എന്ന പോസ്റ്റിനെതിരെയാണ് #Standwithodiyan #Saynoharthal എന്നീ ഹാഷ് ടാഗുകളുമായി ലാല്‍ ഫാന്‍സ് രംഗത്തെത്തിയത്.
അതേസമയം ലാല്‍ ഫാന്‍സെന്ന രൂപേണ സിപിഎം സൈബര്‍ പോരാളികളും ബിജെപി പോസ്റ്റിനെതിരെ രംഗത്തുണ്ട്.

https://www.facebook.com/1386572011602924/posts/2142227259370725/

 

പോസ്റ്റിന് താഴെയായി വന്ന ചില കമന്റുകള്‍..

 

  • ഹര്‍ത്താല്‍ ആണ് മാങ്ങാത്തൊലി ആണെന്നൊക്കെ പറഞ്ഞ് ഒടിയന്‍ കാണാന്‍ പോവുന്ന പിള്ളേരെ ദേഹത്തെങ്ങാനും തൊട്ടാ….പിന്നെ ഒടിവക്കാന്‍ പോവുന്നത് ഒടിയന്‍ ആയിരിക്കില്ല…. ഒടിയന്റെ അനിയന്മാര്‍ ആയിരിക്കും…. പറഞ്ഞേക്കാം????
  • ജീവിതം തുടരന്‍ താല്പര്യം ഇല്ലാതെ ആണ് അദ്ദേഹം ആത്മഹത്യ ചെയ്തത് എന്ന് അയാളുടെ മരണ മൊഴിയില്‍ ഉണ്ട്. ഹര്‍ത്താലോ എന്തോ ഞങ്ങള്‍ക്ക് അറിയണ്ട പടം തടഞ്ഞാല്‍ ഉള്ള രായേട്ടന്റെ ഒരു ഒരു ലെമ േകൂടി അങ്ങ് പോവും.
  • നാളത്തെ ഹര്‍ത്താല്‍ മാറ്റിവെച്ചില്ലെങ്കില്‍ ഞങ്ങളെ പോലെ കുറച്ചു അണികളെ നിങ്ങള്‍ക്ക് നഷ്ടമാകും…
    നിങ്ങളുടെ കുഴി നിങ്ങള്‍ തന്നെ തോണ്ടരുത്….
    ഈ ഒരു ഹര്‍ത്താല്‍ കൊണ്ട് അനേകായിരം അണികളെ നിങ്ങള്‍ക്ക് നഷ്ടമാവും എന്നതിന് ഒരു സംശയവും വേണ്ട
  • 2 വര്‍ഷത്തെ ഞങ്ങളുടെ കാത്തിരിപ്പ് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാന്‍ നോക്കണ്ട,
    തീയേറ്ററില്‍ വന്ന് വല്ല അവിവേകം ചെയ്താല്‍ ഒരു …… മക്കളും 2 കാലോടെ വീട്ടില്‍ പോവില്ല….മൈ…..
  • എന്റെ പൊന്ന് സംഘികളെ ..
    നിങ്ങടെ തലക്കകത്ത് ഒരു തേങ്ങയും ഇല്ലന്നറിയാം എങ്കിലും പറയുകയാ ഉപദ്രവിക്കാതെ ഇരുന്ന് കൂടെ ?
    പോയി വല്ല പ്രതിമയും ഉണ്ടാക്കടെയ് …
    അല്ലങ്കില്‍ വല്ല കക്കൂസിനും കുഴികുത്ത് …
  • കേരളത്തില്‍ മോഹന്‍ലാല്‍ ഫാന്‍സും ഒരു കൂട്ടം സിനിമ പ്രേമികളും ഹര്‍ത്താല്‍ അനുകൂലിക്കുന്നില്ല*,
    *മോഹന്‍ലാല്‍ ആണോ വലുത് പാര്‍ട്ടി ആണോ വലുത് എന്ന് കണ്ടറിയാം*.
    *20ലക്ഷം പേരെ മാറ്റി നിര്‍ത്തി കൊണ്ട് ഹര്‍ത്താല്‍ നടുത്തുന്നതിനേക്കാളും ഹര്‍ത്താല്‍ മാറ്റുന്നത് ആയിരിക്കും പാര്‍ട്ടിക്ക് നല്ലത്*
  • നിന്റെയൊക്കെ ഉള്ള വോട്ടും പോയി കിട്ടാന്‍ ഉള്ള പരുപാടി ആണ് ഇത്…നോക്കിക്കോ ഈ ഹര്‍ത്താല്‍ ഒടിയനെ ഏതെങ്കിലും രീതിയില്‍ ബാധിച്ചാല്‍ പിന്നെ തീര്‍ന്നു കേരളത്തിലെ ബി ജെ പി
  • ഞാന്‍ ബിജെപി ആണ് ഒരു കാര്യം ഇല്ലാത്ത ഹര്‍ത്താല്‍ മാറ്റിയില്ല എങ്കില്‍ ഇനി മേലില്‍ ഈ പാര്‍ട്ടി പ്രവര്‍ത്തിക്കില്ല ഈ ഒരു ഹര്‍ത്താല്‍ പ്രഖ്യ്പനം ഒരു കാര്യം ഇല്ലാതെ ആണ്

Film

പോക്‌സോ കേസ്: ഇടക്കാല സംരക്ഷണം നീട്ടി, കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുക 26ന്

Published

on

ദില്ലി: നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യപേക്ഷ ബുധനാഴ്ച പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി. കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി. ഇടക്കാല സംരക്ഷണവും മറ്റന്നാൾ വരെ നീട്ടി നൽകി. ജയചന്ദ്രൻ ഇരയെ ഭീഷണിപ്പെടുത്തുന്നുവെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. ഇക്കാര്യങ്ങളെല്ലാം ബുധനാഴ്ചയാകും പരിഗണിക്കുക.

കഴിഞ്ഞ ജൂണ്‍ മാസം എട്ടാം തിയതി നഗരപരിധിയിലെ ഒരു വീട്ടിൽ വച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് പോക്സോ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഏഴ് മാസത്തോളം ഒളിവിലായിരുന്ന നടൻ.

ഹൈക്കോടതിയടക്കം മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജനുവരി 27 ന് കേസ് പരിഗണിച്ച സുപ്രീം കോടതി, മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ നടനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേസിലെ മെഡിക്കൽ റിപ്പോർട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് പ്രതിഭാഗത്തോട് സുപ്രീം കോടതി ചോദിച്ചിരുന്നു. കൂട്ടിക്കൽ ജയചന്ദ്രന് മുൻ‌കൂർ ജാമ്യം അനുവദിക്കുന്നതിനെ എതിർത്തുകൊണ്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് മുൻ നിർത്തിയായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.

തനിക്കെതിരായ ആരോപണത്തിന് പിന്നിലെ കാരണം കുടുംബത്തിലെ പ്രശ്നങ്ങൾ ആണെന്നായിരുന്നു ജയചന്ദ്രന്റെ പ്രധാന വാദം. ഈ വാദമാണ് മെഡിക്കൽ റിപ്പോർട്ട് ഉയർത്തി സർക്കാർ ചോദ്യം ചെയ്തത്. കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് നൽകിയ മൊഴിയിലും, ചികിത്സിച്ച ഡോക്ടറോടും നേരിട്ട ലൈംഗീക പീഡനത്തെ സംബന്ധിച്ച് കുട്ടി വിശദീകരിച്ചിട്ടുണ്ട് എന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പിന്നെ എങ്ങനെയാണ് കുടുംബ പ്രശ്നത്തെ തുടർന്നുള്ള കേസാകുക എന്നതായിരുന്നു സർക്കാരിന്‍റെ ചോദ്യം. തുടർന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ വിശദീകരിച്ചിരിക്കുന്ന പീഡന വിവരം എങ്ങനെ അവഗണിക്കാൻ ആകുമെന്ന് സുപ്രീം കോടതി പ്രതിഭാഗത്തോട് ചോദിച്ചത്.

Continue Reading

Film

ഓസ്‌ട്രേലിയയിലും എമ്പുരാന് വന്‍ വരവേല്‍പ്പ് നല്‍കാനൊരുങ്ങി ആരാധകര്‍

ഈ മാസം 27ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

Published

on

മോഹന്‍ലാല്‍ ചിത്രം എമ്പുരാന് ഓസ്‌ട്രേലിയയിലും വന്‍ വരവേല്‍പ്പ് നല്‍കാനൊരുങ്ങി ആരാധകര്‍. പ്രീ റിലീസ് കളക്ഷനില്‍ ഓസ്‌ട്രേലിയയിലും ചിത്രം റെക്കോഡുകള്‍ തിരുത്തി മുന്നേറുന്ന കാഴ്ചയാണ്. ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും റിലീസ് ചെയ്യുന്ന തിയറ്ററുകളുടെ എണ്ണത്തിലും ടിക്കറ്റ് വില്പനയിലും എമ്പുരാന് നല്ല സ്വീകാര്യമാണ് ലഭിക്കുന്നത്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായി മുരളി ഗോപി തിരക്കഥയെഴുതി പൃഥിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനില്‍ മോഹന്‍ലാല്‍, പൃഥിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. പുറമേ വിദേശ താരങ്ങളുടെ ഒരു നിര തന്നെ എമ്പുരാനില്‍ ദൃശ്യമാകും. ഇതിനോടകം ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഈ മാസം 27ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഇതിന്റെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ് ലോകമെമ്പാടുമള്ള സിനിമാ പ്രേമികള്‍.

 

 

Continue Reading

Film

മലയാളത്തിൽ തുടക്കം കുറിക്കാൻ ചേരൻ ; പോലീസ് വേഷത്തിൽ ‘നരിവേട്ട’യിലെ ക്യാരക്ടർ

Published

on

വലിയ കാൻവാസിൽ ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കുന്ന നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ‘നരിവേട്ട’യിലെ ചേരന്റെ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിൽ ആർ കേശവദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചേരൻ എത്തുന്നത്.

തമിഴ് ചലച്ചിത്രമേഖലയിലെ സംവിധായകനും നടനുമായ ചേരൻ സാംസ്കാരിക പ്രാധാന്യമുള്ള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിൽ ശ്രദ്ധേയനാണ്. മൂന്ന് തവണ ദേശീയ ചലച്ചിത്രപുരസ്കാരം നേടിയിട്ടുമുണ്ട്. കെ.എസ്.രവികുമാറിന്റെ സംവിധാന സഹായിയായിട്ടാണ് തന്റെ സംവിധാന ജീവിതം ചേരൻ തുടങ്ങുന്നത്. പിന്നീട് മലയാളചലച്ചിത്രസംവിധായകനായ ഹെൻ‌റിയുടെ ശ്രദ്ധയാകർഷിക്കുകയും, കോലങ്ങൾ എന്ന ചിത്രം ചേരനെ കൊണ്ട് നിർമ്മിക്കുകയും ചെയ്തു.

മനുഷ്യബന്ധങ്ങളെ കേന്ദ്രീകരിച്ച് ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമകൾ സംവിധാനം ചെയ്ത് ചേരൻ തുടക്കത്തിൽ തന്നെ കരിയറിൽ മുന്നേറ്റം നടത്തുകയും  ഭാരതി കണ്ണമ്മ (1997), പോർക്കളം (1997) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടുകയുമുണ്ടായി. ആഗോളവൽക്കരണം ഇന്ത്യൻ മധ്യവർഗത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പര്യവേക്ഷണം ചെയ്യുന്ന വിഷയങ്ങൾ കൂടി അദ്ദേഹം പിന്നീട് സിനിമയുടെ ഭാഗമാക്കി. ഇതുവരെയുള്ള അദ്ദേഹത്തിൻ്റെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രം, ഓട്ടോഗ്രാഫ് (2004), ഒരു മനുഷ്യന്റെ ജീവിതത്തിൻ്റെ നാല് ഘട്ടങ്ങളിലെ ഒരു അർദ്ധ ആത്മകഥാപരമായ കഥയാണ്. ഒരു നടനും സംവിധായകനുമെന്ന നിലക്ക് ചേരന് ഏറ്റവും കൂടുതൽ പ്രേക്ഷകസ്വീകാര്യത ലഭിച്ച സിനിമ കൂടിയാണ് ഓട്ടോഗ്രാഫ്. പിന്നീട് കുടുംബ നാടക ചിത്രമായ തവമൈ തവമിരുന്നു (2005), പിരിവോം സന്തിപ്പോം (2008), യുദ്ധം സെയ് (2011) തുടങ്ങിയ ചിത്രങ്ങളിലെ അഭിനേതാവായും അദ്ദേഹം വിജയിച്ചു. ഊർജ്ജസ്വലനായ ഒരു ഓൾറൗണ്ടറായ അദ്ദേഹത്തിന് വെട്രി കൊടി കാട്ട്, ഓട്ടോഗ്രാഫ്, തവമൈ തവമിരുന്ധു എന്നീ ചിത്രങ്ങൾക്കാണ് മൂന്ന് തവണ ദേശീയ അവാർഡ് ലഭിച്ചത്.

ഏറെക്കാലമായി ചേരൻ മലയാളത്തിലെത്തുന്നു എന്ന് പറഞ്ഞു കേട്ടിരുന്നുവെങ്കിലും നരിവേട്ടയിലെ ഡി.ഐ.ജി. ആർ കേശവദാസ് എന്ന  പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥാപാത്രത്തിലൂടെയാണ് അത് സംഭവിക്കുന്നത്. തമിഴ് ഭാഷ ചിത്രത്തിലെത് പോലെ മലയാളത്തിലും ചേരന് വലിയ പ്രേക്ഷക സ്വീകാര്യത ഈ സിനിമയിലൂടെ ലഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എൻ എം ബാദുഷ, ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്റും – അരുൺ മനോഹർ, മേക്ക് അപ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ,പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending