Connect with us

politics

മുഹമ്മദ് അൽ ബഷീർ സിറിയയുടെ ഇടക്കാല പ്രധാനമന്ത്രി

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയിലാണ് അല്‍ ബാഷിറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കാന്‍ ധാരണയായത്. 

Published

on

ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്) ഭരണം പിടിച്ചെടുത്ത സിറിയയുടെ ഇടക്കാല പ്രധാനമന്ത്രിയായി മുഹമ്മദ് അല്‍ ബാഷിറിനെ നിയമിച്ചു. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയിലാണ് അല്‍ ബാഷിറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കാന്‍ ധാരണയായത്.

സംഘടനയുടെ നേതാവായ അബു മുഹമ്മദ് ജുലാലി നിവലിലെ പ്രധാനമന്ത്രി അഹമ്മദ് അല്‍ ജലാലിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ അധികാരം കൈമാറാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.

പുതിയ സര്‍ക്കാരിന് ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും പിന്തുണ അറിയിച്ചിട്ടുണ്ട്. ഇദ്ലിബ് പ്രവിശ്യയിലെ ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാമിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ തലവനായിരുന്നു അല്‍ ബാഷിര്‍. 2025 മാര്‍ച്ച് ഒന്ന് വരെയാണ് ഇടക്കാല പ്രധാനമന്ത്രിയുടെ കാലാവധി.

എന്നാല്‍ വിവിധ നഗരങ്ങളില്‍ വ്യത്യസ്ത ഭരണകൂടങ്ങള്‍ അധികാരം കൈയാളുന്നതിനാല്‍ സിറിയയെ ഒരൊറ്റ ഭരണത്തിന് കീഴില്‍ കൊണ്ടുവന്ന് ഭരണം നടത്തുക എന്നത് എച്ച്.ടി.എസിനെ സംബന്ധിച്ച് വളരെ പ്രയാസമേറിയതാവും എന്നാണ് വിലയിരുത്തല്‍.

സിറിയയിലെ ചില നഗരങ്ങളില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള എസ്.ഡി.എഫ് ആണ് ഭരണം നടത്തുന്നത്. ചില പ്രദേശങ്ങള്‍ തുര്‍ക്കിയുടെ കീഴിലാണ്. ഇവയ്ക്ക് പുറമെ ഐ.എസിന് മുന്‍തൂക്കമുള്ള പ്രദേശങ്ങളുമുണ്ട്.

സിറിയയില്‍ വിമതര്‍ അധികാരം പിടിച്ചതിന് പിന്നാലെ ആക്രമണം ശക്തമാക്കുന്ന ഇസ്രാഈലും പുതിയ ഭരണകൂടത്തിന് തലവേദനയാകും. എന്നാല്‍ അമേരിക്കയും യു.കെയും അടക്കമുള്ള രാജ്യങ്ങള്‍ എച്ച്.ടി.എസിനെ ഭീകരപ്പട്ടികയില്‍ നിന്ന് നീക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പേര്‍ട്ടുകളുണ്ടായിരുന്നു.

india

ശത്രുക്കളാല്‍ ചുറ്റപ്പെട്ടാല്‍ എങ്ങനെ അതിജീവിക്കണമെന്ന് ഇസ്രാഈലിനെ കണ്ട് അസ്സം പഠിക്കണം: ഹിമന്ത ബിശ്വ ശര്‍മ

അസ്സമിന്റെ അതിര്‍ത്തികള്‍ ഒരിക്കലും സുരക്ഷിതമല്ലെന്ന് ശര്‍മ കൂട്ടിച്ചേര്‍ത്തു.

Published

on

എതിരാളികളാല്‍ ചുറ്റപ്പെട്ടാലും അതിജീവിക്കാന്‍ ഇസ്രാഈലില്‍ നിന്ന് പാഠം പഠിക്കേണ്ടതുണ്ടെന്ന് അസ്സം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ. സോനിത്പൂര്‍ ജില്ലയിലെ ജമുഗുരിഹാട്ടില്‍ സ്വാഹിദ് ദിവസ് ആഘോഷത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസ്സമിന്റെ അതിര്‍ത്തികള്‍ ഒരിക്കലും സുരക്ഷിതമല്ലെന്ന് ശര്‍മ കൂട്ടിച്ചേര്‍ത്തു.

‘ചരിത്രപരമായി, ബംഗ്ലാദേശ്, മ്യാന്‍മര്‍, പശ്ചിമ ബംഗാള്‍ എന്നിവയുമായി ഞങ്ങള്‍ അതിര്‍ത്തികള്‍ പങ്കിട്ടിട്ടുണ്ട്. ഞങ്ങള്‍ (ആസാമികള്‍) 12 ജില്ലകളില്‍ ന്യൂനപക്ഷമാണ്,’ ഹിമന്ത പറയുന്നു. ‘ശത്രുക്കളാല്‍ ചുറ്റപ്പെട്ടപ്പോള്‍ പോലും വിജ്ഞാനവും ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഒരു ശക്തമായ രാജ്യമായി മാറിയതെങ്ങനെയെന്ന് ഇസ്രായേല്‍ പോലുള്ള രാജ്യങ്ങളുടെ ചരിത്രത്തില്‍ നിന്ന് നമുക്ക് പഠിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമുക്ക് ഒരു സമുദായമായി നിലനില്‍ക്കാന്‍ കഴിയൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നാം ഇപ്പോള്‍ മറ്റൊരു വഴിത്തിരിവിലാണ്. അസം പ്രക്ഷോഭം അസമീസ് ജനതയുടെ വ്യക്തിത്വം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ ഭീഷണി അപ്രത്യക്ഷമായിട്ടില്ലെന്ന് നമ്മള്‍ സമ്മതിക്കണം. ഓരോ ദിവസവും ജനസംഖ്യാശാസ്ത്രം മാറുകയാണ്, ഓരോ ദിവസവും തദ്ദേശവാസികള്‍ക്ക് ഭൂമി നഷ്ടപ്പെടുന്നു”. ആസാമികള്‍ക്ക് അവരുടെ ഭൂമി നഷ്ടപ്പെടുന്നതിന് കോണ്‍ഗ്രസ് ഉത്തരവാദികളാണെന്ന് ഹിമന്ത ആരോപിച്ചു. ചണ്ഡീഗഢിന്റെ വിസ്തൃതിക്ക് തുല്യമായ ഏകദേശം 10,000 ഹെക്ടര്‍ ഭൂമി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കൈയേറ്റത്തില്‍ നിന്ന് ഒഴിപ്പിച്ചതായി ശര്‍മ വ്യക്തമാക്കി.

നുഴഞ്ഞുകയറ്റക്കാരെ തുരത്തുക എന്നതാണ് അസം പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ ലക്ഷ്യമെങ്കില്‍, സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കുകയാണ് അതിന്റെ സാമ്പത്തിക ലക്ഷ്യമെന്നും യുവാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഏറ്റവും നിര്‍ണായക പങ്കുണ്ടെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

വ്യാഴാഴ്ച കൊച്ചി നഗരത്തിൽ ശുദ്ധജലം മുടങ്ങും

ഇന്ന് നടത്താനിരുന്ന അറ്റകുറ്റപ്പണികൾ സാങ്കേതിക കാരണങ്ങളാൽ വ്യാഴാഴ്ചയിലേക്ക് മാറ്റുകയാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Published

on

എറണാകുളത്ത് നാളെ  വ്യാഴാഴ്ച്ച ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ആലുവയിലെ ജല ശുദ്ധീകരണ ശാലയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 1200 എംഎം പൈപ്പ് ലൈനിൽ പൂക്കാട്ടുപടിയ്ക്ക് സമീപമുള്ള ലീക്ക് പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് ജല വിതരണം തടസ്സപ്പെടുന്നത്.

ഇന്ന് നടത്താനിരുന്ന അറ്റകുറ്റപ്പണികൾ സാങ്കേതിക കാരണങ്ങളാൽ വ്യാഴാഴ്ചയിലേക്ക് മാറ്റുകയാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. വ്യാഴാഴ്ച കൊച്ചി കോർപ്പറേഷന് പുറമെ ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലും ജലവിതരണം മുടങ്ങുമെന്നും അറിയിപ്പിൽ പറയുന്നു.

Continue Reading

kerala

നടുറോഡില്‍ സ്റ്റേജും കെട്ടി സമ്മേളനം; സിപിഎം നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

കഴിഞ്ഞ ദിവസം റോഡിൽ സ്റ്റേജ് കെട്ടി സിപിഎം ഏരിയാ സമ്മേളനം നടത്തിയതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വന്നിരുന്നു.

Published

on

വഞ്ചിയൂരിൽ  റോഡ് തടഞ്ഞ് പന്തൽ കെട്ടിയ സംഭവത്തിൽ 31 പേർക്കെതിരെ കേസെടുത്ത് പൊലീസ്. കഴിഞ്ഞ ദിവസം റോഡിൽ സ്റ്റേജ് കെട്ടി സിപിഎം ഏരിയാ സമ്മേളനം നടത്തിയതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വന്നിരുന്നു.

ഇതിനു പിന്നാലെ പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്. പന്തൽ കെട്ടിയവരടക്കമുള്ളവരെയും പ്രതിചേർത്തിട്ടുണ്ട്. അതേസമയം സമ്മേളനം നടത്താനല്ലാതെ നടുറോഡിൽ സ്റ്റേജ് കെട്ടാൻ സിപിഎം അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

നാളെ വഞ്ചിയൂർ എസ്എച്ച്ഒ ഫയലുകളുമായി നേരിൽ ഹാജരായി വിശദീകരണം നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. റോഡ് അടയ്‌ക്കാൻ സംഘാടകർക്ക് ആരാണ് അധികാരം നൽകിയതെന്ന് കോടതി ചോദിച്ചിരുന്നു. സമ്മേളനത്തിൽ ആരെല്ലാം പങ്കെടുത്തു, പരിപാടികൾ എന്തെല്ലാം, എത്ര വാഹനങ്ങൾ കൊണ്ടുവന്നു, വൈദ്യുതി കിട്ടിയതെങ്ങനെ തുടങ്ങിയവ അറിയിക്കണം. ഇക്കാര്യത്തിൽ സർക്കാരും വിശദമായ സത്യവാങ്മൂലം നൽകണം.

റോഡുകളിൽ പൊതുയോഗം നടത്തുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സർക്കാർ അറിയിക്കണം എന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്  ആവശ്യപ്പെട്ടിരുന്നു.

Continue Reading

Trending