Culture
അഡ്രസ് ലീക്കായി; ഈജിപ്തില്‍ ആരാധകവൃന്ദത്തില്‍ പൊറുതിമുട്ടി സലാ

കെയ്‌റോ: റഷ്യന്‍ ലോകകപ്പിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഈജിപ്ത് സൂപ്പര്‍ താരം മുഹമ്മദ് സലാ വീട്ടിന് മുന്നിലെ ആരാധക കൂട്ടത്തെ കണ്ട് ഞെട്ടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ അഡ്രസ് പുറത്തായതിനെ തുടര്‍ന്ന് സാലയുടെ വീടിന് മുന്നില്‍ താരത്തെ കാണാനായി വന്‍ ജനക്കൂട്ടം തമ്പടിച്ചത്.
സ്വന്തം വസതിയിലേക്കുള്ള ആരാധകരുടെ കുത്തൊഴുക്ക് കാരണം സാല ഇപ്പോള്‍ പെട്ടിരിക്കുകയാണ്. എന്നാല്‍ തന്നെ കാണാന്‍ എത്തിയ ആരാധാകരെ പിണക്കാതെയാണ് സാല മടക്കിയത്. തന്റെ വീടിനു പുറത്തിറങ്ങിയ സാല ആരാധകര്‍ക്കൊപ്പം സമയം ചെലവഴിച്ചു. ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും അവര്‍ നല്‍കിയ സമ്മാനങ്ങള്‍ സ്വീകരിക്കാനും താരം തയ്യാറായി.
അതിനിടെ ബി.ബി.സി പത്രപ്രവര്‍ത്തക ഷൈമാ ഖലീല്‍ സലാ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു
Crowds gather outside @MoSalah’s home in #Egypt after his address was leaked on Facebook . So what does he do? He comes out to greet people and sign autographs…
We are not worthy of #MoSalah pic.twitter.com/85tlob2bDB— shaimaa khalil BBC (@Shaimaakhalil) June 29, 2018
എന്നാല്‍ ഇത് ഗതാഗത കുരുക്ക് അടക്കം കൂടതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമായി. തുടര്‍ന്ന താരത്തിന്റെ വീടിന് മുമ്പില്‍ തടിച്ചുകൂടിയ ആരാധകരെ ഒഴിവാക്കാന്‍ പൊലീസിന് ഇടപെടേണ്ടിയും വന്നു.
മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ട ഈജിപ്ത് ലോകകപ്പില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് റഷ്യയില്‍ സലാ നാട്ടിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും തോറ്റ് ഈജിപ്തിന് ഗ്രൂപ്പ് എയില്‍ അവസാന സ്ഥാനമാണ്. പരിക്കിനെ തുടര്‍ന്ന് സലാ രണ്ട് മത്സരങ്ങള്‍ മാത്രമേ കളിച്ചിരിന്നുള്ളു. ലിവര്‍പൂളിന്റെ പ്രീ-സീസണ്‍ പരിശീലനത്തിനായി മെല്‍വുഡില്‍ തിരിച്ചെത്തുന്നതിന് മുമ്പ് മൂന്ന് ആഴ്ച വിശ്രമമാണ് സലാക്കുള്ളത്.
ഈജിപ്തില്‍ എത്തിയ സലാ നിസ്‌കരിക്കാനായി ഒരു പള്ളിയില്‍ കയറിയത് കണ്ട ആരാധകര്‍ അവിടെ നിന്നും വീട്ടിലെത്തുന്നത് വരെ പിന്തുടരുകയുമായിരുന്നു. തുടര്‍ന്ന് സലാ താമസിക്കുന്ന സ്ഥലത്തിന്റെ ചിത്രവും വിലാസവും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുയായിരുന്നു.
സമൂഹമാധ്യമങ്ങള്‍ വഴി സലാഹിന്റെ വസതിയേക്കുറിച്ചുള്ള വിവരങ്ങള്‍ വൈറലായതൊടെ സൂപ്പര്‍ താരത്തെ കാണാന്‍ ആരാധകരുടെ കുത്തൊഴുക്കായി.
Mohamed Salah’s address in Egypt is leaked on social media
So what does he do?
He comes out to meet the people & sign autographs
pic.twitter.com/cuao3et6Jq
— 101 Great Goals (@101greatgoals) June 29, 2018
ആരാധകരുടെ തിക്കിത്തിരക്കിലും സൂപ്പര്‍ താരത്തിന്റെ എളിമ നിറഞ്ഞ മനസ് ഈജിപ്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.
I feel sorry for @MoSalah.
I didn’t even know he was here. its literally shocking to see a massive amount of people gathered around his house ,and the traffic was unbearable! I know that people love him but at least give him some personal space! #MoSalah #محمد_صلاح pic.twitter.com/n2aA5W7Xp6— روضة (@Rawda_tfr) June 29, 2018
അതേസമയം ജനങ്ങളുടെ ഇത്തരം പെരുമാറ്റ രീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
ആളുകള്‍ സലായെ സ്‌നേഹിക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ സ്വാകാര്യ നിമിഷങ്ങള്‍ക്കായി അദ്ദേഹത്തിന് സമയം അനുവദിച്ചു കൊടുക്കണമെന്നാണ് പലരുടേയും അഭിപ്രായം. എന്നാല്‍ സലായുടെ പരുമാറ്റരീതിയെ പ്രശംസിച്ചും പോസ്റ്റുകള്‍ വരുന്നുണ്ട്.
تجمع كبير وحشد امام بيت محمد صلاح ليله البارحه ..
مو كافي الي صار معاه من الاتحاد المصري،، الرجال موب قادر يرتاح حتى في اجازته
طبعا جت الشرطه .. صلاح واهله غادروا المكان .. pic.twitter.com/grUUawei2s— L.F.C (@abdullaah1892) June 29, 2018
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

Film
അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാ
പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.
ഇഷ്‌കിന് ശേഷമുള്ള സിനിമയായതിനാൽ തന്നെ സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
-
film1 day ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
india3 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
-
india3 days ago
വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
-
Cricket3 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
india3 days ago
‘എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത്?’: പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി
-
kerala3 days ago
നാല് വയസുകാരിയുടെ കൊലപാതകം: അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്