Connect with us

india

മോദിയുടെ മേക്ക് ഇൻ ഇന്ത്യ എന്നത് ഫേക്ക് ഇൻ ഇന്ത്യ ആയി മാറി: ജയറാം രമേശ്

പത്ത് വർഷത്തിന് ശേഷം, യാഥാർത്ഥ്യം മറ്റൊരു കഥയാണ് പറയുന്നത്,’ ജയറാം രമേഷ് തന്റെ എക്‌സിൽ പോസ്റ്റ് ചെയ്തു. 

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേക്ക് ഇൻ ഇന്ത്യ ഫേക്ക് ഇൻ ഇന്ത്യ ആയി മാറിയെന്ന വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവായ ജയറാം രമേശ്. ‘പ്രധാനമന്ത്രി മോദി 2014ൽ ‘മെയ്ക്ക് ഇൻ ഇന്ത്യ’ ആരംഭിച്ചത് ഏറെ കൊട്ടിഘോഷിച്ചാണ്. അതിലേറെ കൊട്ടിഘോഷിച്ച് അദ്ദേഹം നാല് പ്രധാന ലക്ഷ്യങ്ങൾ വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പത്ത് വർഷത്തിന് ശേഷം, യാഥാർത്ഥ്യം മറ്റൊരു കഥയാണ് പറയുന്നത്,’ ജയറാം രമേഷ് തന്റെ എക്‌സിൽ പോസ്റ്റ് ചെയ്തു.

ഒക്‌ടോബർ 14 ന് നടത്തിയ പ്രസ്താവനയിൽ, 2014 ലെ പരിപാടിയുടെ സമാരംഭ വേളയിൽ നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കാനായിട്ടില്ലെന്ന് രമേശ് അവകാശപ്പെട്ടു, മോശം ഫലങ്ങൾക്കായുള്ള സർക്കാരിൻ്റെ സാമ്പത്തിക നയങ്ങളെ അദ്ദേഹം വിമർശിച്ചു.

വ്യാവസായിക വളർച്ച പ്രതിവർഷം 12-14 ശതമാനമായി ഉയർത്തും, 2022 ഓടെ 100 ദശലക്ഷം വ്യാവസായിക തൊഴിലവസരങ്ങൾ സൃഷ്ടിക്കും, 2022ഓടെ (പിന്നീട് 2025 വരെ നീട്ടി) ജി.ഡി.പിയിൽ ഉൽപ്പാദന മേഖലയുടെ വിഹിതം 25 ശതമാനമായി ഉയർത്തും, ചൈനയെ മറികടന്ന് ഇന്ത്യയെ ‘ലോകത്തിൻ്റെ പുതിയ ഫാക്ടറി’ ആയി ഉയർത്തുക. തുടങ്ങിയ നാല് പ്രധാന കാര്യങ്ങളായിരുന്നു മോദി ഉന്നയിച്ചത്.

എന്നാൽ ഇവയൊന്നും യാഥാർഥ്യമായില്ലെന്ന് മാത്രമല്ല, 2014 മുതൽ, ഇന്ത്യയുടെ ഉത്പാദന വളർച്ചാ നിരക്ക് ശരാശരി 5.2 ശതമാനം മാത്രമാണ്. അതുപോലെ നിർമാണ ജോലികളുടെ എണ്ണം കുറയുകയാണുണ്ടായത്. 2017ൽ 51.3 ദശലക്ഷത്തിൽ നിന്ന് 2022-23ൽ 35.65 ദശലക്ഷമായി കുറഞ്ഞു.

ഇന്ത്യയുടെ മൊത്ത വർദ്ധിത മൂല്യത്തിൽ (ജി.എ.വി) ഈ മേഖലയുടെ വിഹിതം 2011–12ലെ 18.1 ശതമാനത്തിൽ നിന്ന് 2022–23ൽ 14.3 ശതമാനമായി കുറഞ്ഞു. ഒപ്പം ചൈനയെ മറികടന്നില്ലെന്ന് മാത്രമല്ല, ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുപകരം, ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി വർദ്ധിച്ചു, ഇറക്കുമതി വിഹിതം 2014 ൽ 11 ശതമാനത്തിൽ നിന്ന് സമീപ വർഷങ്ങളിൽ 15 ശതമാനമായി ഉയരുകയും ചെയ്തു.

കഴിഞ്ഞ ദശകത്തിൽ മോദി സർക്കാർ സാമ്പത്തിക അസ്ഥിരത വളർത്തിയെടുത്തുവെന്നും നോട്ട് നിരോധനം അതിനുള്ള ഒരു പ്രധാന ഉദാഹരണമാണെന്നും രമേശ് കുറ്റപ്പെടുത്തി. മോദിയോട് അടുത്ത് നിൽക്കുന്ന ഏതാനും വൻകിട വ്യവസായ സ്ഥാപനങ്ങൾ മാത്രം അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാർ ആരംഭിച്ച മേക്ക് ഇൻ ഇന്ത്യ, ഉത്പാദന മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം രാജ്യത്തിനകത്ത് ഉത്പന്നങ്ങളുടെ വികസനം, നിർമാണം , എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടിരുന്നു.

അനുകൂലമായ നിക്ഷേപ അന്തരീക്ഷം വളർത്തുക, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുക , വിദേശ മൂലധനത്തിന് പുതിയ മേഖലകൾ തുറക്കുക എന്നിവയായിരുന്നു ഈ സംരംഭത്തിൻ്റെ ലക്ഷ്യം.

india

പാര്‍ലമെന്റില്‍ പ്രിയങ്ക ഗാന്ധി ആദ്യം ഉന്നയിക്കുക വയനാട് ദുരന്തം; കെ.സി വേണുഗോപാല്‍

മണ്ഡലത്തിന് പ്രയോജനകരമായ ഇടപെടലും പ്രവർത്തനങ്ങളും പ്രിയങ്ക നടത്തുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

Published

on

വയനാട് ദുരന്തത്തെ കുറിച്ചായിരിക്കും നിയുക്ത എം.പി പ്രിയങ്ക ഗാന്ധി ആദ്യം പാര്‍ലമെന്‍റില്‍ ഉന്നയിക്കുകയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ദുരന്തത്തിൽ കേന്ദ്രസർക്കാർ സഹായം നൽകാത്ത വിഷയമാണ് ഉന്നയിക്കുക. മണ്ഡലത്തിന് പ്രയോജനകരമായ ഇടപെടലും പ്രവർത്തനങ്ങളും പ്രിയങ്ക നടത്തുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

പ്രിയങ്കയുടെ ഭൂരിപക്ഷത്തിന്‍റെ ക്രെഡിറ്റ് എല്ലാവർക്കുമാണ്. ഭൂരിപക്ഷം കുറയുമോ എന്ന ആശങ്ക ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ, പാർട്ടിയുടെ കണക്ക് ശരിയായി. കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ ഒരുപോലെ പ്രവർത്തിച്ചെന്നും വേണുഗോപാൽ വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ പരാജയത്തിന്‍റെ കാരണങ്ങൾ കൂട്ടായി പരിശോധിക്കും. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മാത്രമല്ല മഹാവികാസ് അഘാഡിയിലെ എല്ലാ കക്ഷികൾക്കും ഉണ്ടായിട്ടുണ്ട്. സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള വരവ് സർജിക്കൽ സ്ട്രൈക്ക് ആയിരുന്നുവെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.

Continue Reading

india

പാര്‍ലമെന്റിന്റെ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം; പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലകള്‍, വഖഫ് നിയമ ഭേദഗതി തുടങ്ങിയവ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കാനാണ് മോദി സര്‍ക്കാരിന്റെ നീക്കം.

Published

on

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. സമ്മേളനം നടക്കുക ഡിസംബര്‍ 20 വരെയാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലകള്‍, വഖഫ് നിയമ ഭേദഗതി തുടങ്ങിയവ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കാനാണ് മോദി സര്‍ക്കാരിന്റെ നീക്കം.

വയനാടിന്റെ നിയുക്ത എംപിയായി പ്രിയങ്ക ഗാന്ധി നാളെ സത്യപ്രതിജ്ഞ ചെയ്യും. പ്രിയങ്കയുടെ തിലക്കമാര്‍ന്ന വിജയം 2024ല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് .

6,47,445 വോട്ടുകള്‍ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വിജയിച്ചത്. എന്നാല്‍ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് വയനാട് ലോക്‌സഭ മണ്ഡലത്തില്‍ കന്നിയങ്കത്തില്‍ പ്രിയങ്ക ഗാന്ധി വിജയമുറപ്പിച്ചത്. രണ്ടാമതെത്തിയ എല്‍ഡിഎഫിന്റെ സത്യന്‍ മോകേരി 211407 വോട്ടുകളാണ് നേടിയത്. എന്നാല്‍ 109939 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിന് ലഭിച്ചത്.

Continue Reading

india

‘മഹാരാഷ്ട്രയിലെ തോൽവി അപ്രതീക്ഷിതം; ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടരും’

പോരാട്ടം നീണ്ടതാണ്, ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടരുമെന്നും ഖാർഗെ എക്‌സിൽ കുറിച്ചു.

Published

on

മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തോൽവിയുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തുന്നതിനായി ആഴത്തിൽ പരിശോധന നടത്തും.

പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച നേതാക്കളോടും പ്രവർത്തകരോടും പിന്തുണച്ചവരോടും നന്ദിയുണ്ട്. ഛത്രപതി ശിവജി, ഷാഹുജി, ഫുലെ, ബാബാസാഹബ് അംബേദ്കർ തുടങ്ങിയവരുടെ യഥാർഥ ആശയങ്ങളെ പ്രതിനിധീകരിക്കുന്നത് തങ്ങളാണ്. പോരാട്ടം നീണ്ടതാണ്, ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടരുമെന്നും ഖാർഗെ എക്‌സിൽ കുറിച്ചു.

പ്രിയങ്കാ ഗാന്ധിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വയനാട്ടിലെ ജനങ്ങളോട് ഖാർഗെ നന്ദി പറഞ്ഞു. വയനാട്ടിലെ ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി പാർലമെന്റിലെ കരുത്തുറ്റ ശബ്ദമായി പ്രിയങ്ക മാറുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഖാർഗെ പറഞ്ഞു.

Continue Reading

Trending