Connect with us

india

മോദിയുടെ ഗാന്ധി സിനിമ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി ഇന്ത്യാ സഖ്യം

ആര്‍എസ്എസ് ശാഖകളിലൂടെ ലോകവീക്ഷണം രൂപപ്പെടുത്തുന്നവർ, ഗോഡ്‌സെയുടെ പാത പിന്തുടരുന്നു എന്ന് രാഹുൽ ഗാന്ധി.

Published

on

മഹാത്മാ ഗാന്ധിയെ ലോകമറിഞ്ഞത് ‘ഗാന്ധി’ സിനിമയിലൂടെയെന്ന മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ സഖ്യം. ആര്‍എസ്എസ് ശാഖകളിലൂടെ ലോകവീക്ഷണം രൂപപ്പെടുത്തുന്നവർ, ഗോഡ്‌സെയുടെ പാത പിന്തുടരുന്നു എന്ന് രാഹുൽ ഗാന്ധി. മോദിയുടെ പരാമര്‍ശം ഞെട്ടിക്കുന്നതെന്ന്പറഞ്ഞ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, ഗാന്ധിജിക്ക് ആരുടെയും സാക്ഷ്യപ്പെടുത്തല്‍ ആവശ്യമില്ലായിരുന്നുവെന്നും എക്സില്‍ കുറിച്ചു.

1982 ൽ റിച്ചാർഡ് ആറ്റൻബറോ ‘ഗാന്ധി’ സിനിമ പുറത്തിറക്കും വരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അധികമൊന്നും അറിയില്ലായിരുന്നുവെന്നായിരുന്നു നരേന്ദ്രമോദിയുടെ പരാമർശം. പ്രസ്താവന പുറത്തുവന്ന ഉടൻ പ്രതിപക്ഷം ശക്തമായ വിമര്‍ശനമുയര്‍ത്തി.

ഡൽഹിയിലെ ഗ്യാരാമൂർത്തി ശില്‍പത്തിന് മുന്നിൽനിന്ന് ചിത്രീകരിച്ച വീഡിയോ മറുപടിയാണ് രാഹുൽ ഗാന്ധി നൽകിയത്. ശാഖകളിലൂടെ ലോകവീക്ഷണം രൂപപ്പെട്ട്, ഗോഡ്‌സെയുടെ പാത പിന്തുടരുന്നവർക്ക് ഗാന്ധിജിയെ മനസ്സിലാക്കാനാകില്ല. ഗാന്ധിജി ലോകത്തിനാകെ പ്രചോദനമാണെന്നും രാഹുൽ.

ഗാന്ധിയുടെ പൈതൃകം നശിപ്പിക്കാനുള്ള ശ്രമമെന്ന്കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കമുള്ളവർ. മോദി ഇത്തരമൊരു പ്രസ്താവന നടത്തിയതിൽ അത്ഭുതമില്ലെന്നും  ഗോഡ്‌സെയോട് അഭിനിവേശമുള്ളവർക്ക് സ്വാഭാവികമായും ഗാന്ധിയെക്കുറിച്ച്  അറിയില്ലെന്നും തൃണമൂൽ കോൺഗ്രസ് എംപി സാഗരിക ഘോഷ് എക്‌സിൽ പരിഹസിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ട്രെയിനിലൂടെ പണം കടത്ത്; പുനലൂരില്‍ 16.56 ലക്ഷം പിടിച്ചു

ശനിയാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍നിന്നു കൊല്ലത്തേക്കുവന്ന എക്‌സ്പ്രസ് തീവണ്ടിയില്‍നിന്നു 16.56 ലക്ഷം രൂപ പിടിച്ചെടുത്തു.

Published

on

കൊല്ലം-ചെങ്കോട്ട പാതയില്‍ ട്രെയിനുകള്‍ വഴി വീണ്ടും പണം കടത്ത്. ശനിയാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍നിന്നു കൊല്ലത്തേക്കുവന്ന എക്‌സ്പ്രസ് തീവണ്ടിയില്‍നിന്നു 16.56 ലക്ഷം രൂപ പിടിച്ചെടുത്തു. പുനലൂര്‍ റെയില്‍വേ പോലീസും റെയില്‍വേ സംരക്ഷണ സേനയും (ആര്‍പിഎഫ്) ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മധുര സ്വദേശി നവനീത് കൃഷ്ണ (63) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ട്രെയിനില്‍ സംശയാസ്പദമായി കണ്ട നവനീതിനെ പരിശോധിച്ചപ്പോഴാണ് പണം കണ്ടെടുത്തത്. തുണികൊണ്ടുള്ള സഞ്ചിയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു പണം. വിശദമായി ചോദ്യം ചെയ്‌തെങ്കിലും ഉറവിടം വെളിപ്പെടുത്താനോ രേഖകള്‍ ഹാജരാക്കാനോ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. റെയില്‍വേ പോലീസ് എസ്എച്ച്ഒ ജി. ശ്രീകുമാറിന്റേയും ആര്‍പിഎഫ് എഎസ്‌ഐ തില്ലൈ നടരാജന്റേയും നേതൃത്വത്തിലായിരുന്നു പരിശോധന.

പണം കോടതിയില്‍ ഹാജരാക്കി ട്രഷറിയിലേക്ക് മാറ്റുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Continue Reading

india

ഹരിയാനയില്‍ ബോയ്സ് ഹോസ്റ്റലിലേക്ക് പെണ്‍സുഹൃത്തിനെ കയറ്റാന്‍ ശ്രമം; സ്യൂട്ട്കേസ് പ്ലാന്‍ കയ്യോടെ പിടികൂടി

സ്യൂട്ട്കേസിലാക്കിയാണ് പെണ്‍സുഹൃത്തിനെ കയറ്റാന്‍ ശ്രമിച്ചത്.

Published

on

ഹരിയാനയില്‍ ബോയ്സ് ഹോസ്റ്റലിലേക്ക് പെണ്‍സുഹൃത്തിനെ കയറ്റാന്‍ ശ്രമം. സ്യൂട്ട്കേസിലാക്കിയാണ് പെണ്‍സുഹൃത്തിനെ കയറ്റാന്‍ ശ്രമിച്ചത്. ഹോസ്റ്റല്‍ വാര്‍ഡന്‍മാരാണ് സ്യൂട്ട്കേസിലെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സെക്യൂരിറ്റി ഗാര്‍ഡുകള്‍ സ്യൂട്ട്കേസ് തുറക്കുന്നതും പെണ്‍കുട്ടിയെ കാണുന്നതുമാണ് ദൃശ്യത്തിലുള്ളത്. കൂട്ടത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി തന്നെയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്.

അതേസമയം പെണ്‍കുട്ടി സ്യൂട്ട്കേസിലുള്ള കാര്യം എങ്ങനെ ഗാര്‍ഡുകള്‍ക്ക് മനസിലായി എന്നത് വ്യക്തമല്ല. ബാഗ് എവിടെയോ ഇടിച്ചപ്പോള്‍ കുട്ടി നിലവിളിച്ചു എന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ പെണ്‍കുട്ടി ഈ സര്‍വകലാശലയിലെ വിദ്യാര്‍ത്ഥിനിയാണോ എന്നതിലും വ്യക്തതയില്ല.

വിഷയത്തില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും സര്‍വകലാശാല പിആര്‍ഒ വ്യക്തമാക്കി.

 

Continue Reading

india

സുപ്രിം കോടതി ഉത്തരവ്; രാഷ്ട്രപതിയുടെയോ ഗവര്‍ണറുടെയോ ഒപ്പില്ലാതെ 10 ബില്ലുകള്‍ നിയമമാക്കി തമിഴ്‌നാട് സര്‍ക്കാര്‍

സംസ്ഥാന സര്‍വ്വകലാശാലകളിലേക്കുള്ള വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിലെ എല്ലാ തടസ്സങ്ങളും നീക്കി, സുപ്രീം കോടതി അംഗീകരിച്ച 10 ബില്ലുകള്‍ തമിഴ്നാട് സര്‍ക്കാര്‍ വെള്ളിയാഴ്ച വിജ്ഞാപനം ചെയ്തു.

Published

on

സംസ്ഥാന സര്‍വ്വകലാശാലകളിലേക്കുള്ള വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിലെ എല്ലാ തടസ്സങ്ങളും നീക്കി, സുപ്രീം കോടതി അംഗീകരിച്ച 10 ബില്ലുകള്‍ തമിഴ്നാട് സര്‍ക്കാര്‍ വെള്ളിയാഴ്ച വിജ്ഞാപനം ചെയ്തു.
ഈ ബില്ലുകള്‍ തീര്‍പ്പുകല്‍പ്പിക്കാത്ത കാലയളവ് പരിഗണിച്ച്, ഗവര്‍ണറുടെ അംഗീകാരം തടഞ്ഞുവച്ചതായി പ്രഖ്യാപിച്ചതിന് ശേഷം, ഭരണഘടനയുടെ 142-ാം അനുച്ഛേദം പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് സുപ്രിം കോടതി, ഈ പത്ത് ബില്ലുകളും അംഗീകരിച്ചതായി കണക്കാക്കി.
ഈ നിയമങ്ങള്‍ സംസ്ഥാന സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നു. മനഃപൂര്‍വ്വം ഒഴിവാക്കുകയോ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ വിസമ്മതിക്കുകയോ അല്ലെങ്കില്‍ അവരില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ദുരുപയോഗം ചെയ്യുകയോ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍മാരെ നീക്കം ചെയ്യാനുള്ള അധികാരവും അവര്‍ സര്‍ക്കാരിന് നല്‍കുന്നു. സര്‍വ്വകലാശാലകളിലെ അക്കാദമിക് കൗണ്‍സിലുകള്‍ കൂടാതെ സെനറ്റിലേക്കും സിന്‍ഡിക്കേറ്റിലേക്കും അംഗങ്ങളുടെ നോമിനേഷന്‍ ഇനിമുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ മാത്രം അവകാശമായി മാറും.
‘ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പില്ലാതെ, സുപ്രിം കോടതിയുടെ വിധിയുടെ ബലത്തില്‍ പ്രാബല്യത്തില്‍ വന്ന ഇന്ത്യയിലെ ഏതൊരു നിയമസഭയുടെയും ആദ്യ നിയമങ്ങളാണിവ എന്ന നിലയിലാണ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്,’ ഡിഎംകെ എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ പി വില്‍സണ്‍ പറഞ്ഞു.

സംസ്ഥാന സര്‍വ്വകലാശാലകളിലേക്ക് വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ചാന്‍സലര്‍മാരുടെ കീഴില്‍ അവരെ പുതിയ തലത്തിലേക്ക് കൊണ്ടുപോകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണറുടെ ചുമതലകളും അധികാരങ്ങളും സംബന്ധിച്ച സുപ്രിംകോടതിയുടെ സുപ്രധാന വിധി സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിലെ സ്തംഭനാവസ്ഥ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാന ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന 22 സര്‍വകലാശാലകളില്‍ പത്തോളം സര്‍വകലാശാലകളും വൈസ് ചാന്‍സലര്‍മാരില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.
വിജ്ഞാപനം ചെയ്ത 10 ബില്ലുകളില്‍, എഐഎഡിഎംകെ സര്‍ക്കാരിന്റെ ഫിഷറീസ് സര്‍വ്വകലാശാല ബില്‍, മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പേര് സര്‍വ്വകലാശാലയ്ക്ക് നല്‍കാന്‍ ശ്രമിക്കുന്നത് അതിലൊന്നാണ്. നാല് വര്‍ഷത്തിലേറെയായി ഇത് കെട്ടിക്കിടക്കുകയായിരുന്നു.

 

Continue Reading

Trending