Connect with us

kerala

മോദി ദുരന്തഭൂമി സന്ദർശിക്കാത്തത് വയനാടിനോടുള്ള അവഹേളനം; കേന്ദ്രമന്ത്രി വിവാദ പ്രസ്താവന പിൻവലിക്കണം: രമേശ് ചെന്നിത്തല

കേന്ദ്രമന്ത്രിമാർ എത്താത്തത് എന്തു കൊണ്ടെന്നും അദ്ദേഹം ചോദിച്ചു.

Published

on

വയനാട് ദുരന്ത ഭൂമി പ്രധാനമന്ത്രി സന്ദർശിക്കാത്തത് വയനാടിനോടുള്ള അവഹേളനമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രിമാർ എത്താത്തത് എന്തു കൊണ്ടെന്നും അദ്ദേഹം ചോദിച്ചു. ഉരുള്‍പൊട്ടലിനെ കുറിച്ചുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന തെറ്റാണ്. വർഷങ്ങളായി അവിടെ താമസിക്കുന്നവരാണ് ദുരന്തത്തിന് ഇരയായത്. അവിടെ ഖനനം ഇല്ല. കേന്ദ്രമന്ത്രി വിവാദ പ്രസ്താവന പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

രാഷ്ട്രീയമില്ലാതെ കൈയും മെയ്യും മറന്ന് കേരളം ദുരന്തബാധിതരെ സഹായിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇതുവരെ വയനാട് സന്ദര്‍ശിക്കാത്തത്  വയനാടിനോടുള്ള വലിയ  അവഹേളനയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സംഭാവന നൽകണം. പ്രളയത്തിൽ സർവതും നഷ്ടമായവർക്ക് ഇനിയും സഹായം കിട്ടാനുണ്ട്. ഇതിനെല്ലാം പ്രത്യേക പദ്ധതി വേണമെന്നും അദ്ദേഹം പറഞ്ഞു. ലാപ് ടോപ് വാങ്ങാൻ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം കൊടുത്തത് ശരിയായ നടപടിയല്ല. ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കരുത്. കെ. സുധാകരൻ ദുരിതാശ്വാസ നിധിയെ എതിർത്തിട്ടില്ല എന്നാണ് തന്നോട് പറഞ്ഞതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

crime

കുഞ്ഞ്‌ ജനിച്ചതിന് ലഹരി പാർട്ടി; എംഡിഎംഎയും കഞ്ചാവുമായി 4 പേർ അറസ്റ്റിൽ

460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി

Published

on

തിരുവനന്തപുരം: കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിൽ ലഹരി പാർട്ടി. കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എക്സൈസിന്റെ പിടിയിലായി. 460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.

മൂന്നാം പ്രതി കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടിയായിരുന്നു നടത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ലഹരി പാർട്ടി നടത്തുന്നുവെന്ന വിവരം എക്സൈസ് കമ്മിഷണർക്കായിരുന്നു ലഭിച്ചത്. തുടര്‍ന്ന് പത്തനാപുരത്തുനിന്നുള്ള എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

 

Continue Reading

kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്: 130 പേരെ അറസ്റ്റ് ചെയ്തു

28.81 ഗ്രാം MDMA, 14.689 കി.ഗ്രാം കഞ്ചാവ്, 92 കഞ്ചാവ് ബീഡി പിടികൂടി

Published

on

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 25) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2572 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 122 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 130 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (28.81 ഗ്രാം), കഞ്ചാവ് (14.689 കി.ഗ്രാം), കഞ്ചാവ് ബീഡി (92 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

Continue Reading

kerala

മുണ്ടക്കൈയിലെ മാലിന്യം തള്ളാനുള്ള സ്ഥലം അല്ല ക്വാര്‍ട്ടേഴ്‌സ്; ദുരന്തബാധിതരെ അപമാനിച്ചതായി പരാതി

തങ്ങളെ അടിമകളെപ്പോലെ കാണുന്നതായും ദുരന്തബാധിതര്‍ കളക്ടര്‍ക്ക് പരാതി നല്‍കി

Published

on

കാരാപ്പുഴ ജലസേചന വകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരെ അധിക്ഷേപിച്ചതായി പരാതി. മുണ്ടക്കൈയിലെ മാലിന്യം തള്ളാനുള്ള സ്ഥലം അല്ല ക്വാര്‍ട്ടേഴ്‌സ് എന്ന് കാരാപ്പുഴ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞതായി ആരോപണം. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കളക്ടര്‍ക്ക് പരാതി നല്‍കി.

ക്വാര്‍ട്ടേഴ്‌സില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ മുണ്ടക്കൈയിലെ മാലിന്യം തള്ളാനുള്ള സ്ഥലം അല്ല ക്വാര്‍ട്ടേഴ്‌സ് എന്ന് പറഞ്ഞതായാണ് കേസ്. ദുരന്തബാധിതര്‍ക്ക് താമസത്തിന് മാത്രമാണ് അനുമതിയെന്നും വാഹനം പാര്‍ക്ക് ചെയ്യാനല്ലെന്നും അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞെന്നാണ് പരാതിയില്‍ പറയുന്നത്. തങ്ങളെ അടിമകളെപ്പോലെ കാണുന്നതായും ദുരന്തബാധിതര്‍ കളക്ടര്‍ക്ക് പരാതി നല്‍കി.

Continue Reading

Trending