Connect with us

india

മോദിയുടെ ബിരുദ വിവാദം; വിവരാവകാശ നിയമം വ്യക്തികളെ തൃപ്തിപ്പെടുത്താനുള്ളതല്ല: ഡല്‍ഹി സര്‍വകലാശാല ഹൈക്കോടതിയില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട ഹരജിയിലാണ് സര്‍വകലാശാലയുടെ വാദം.

Published

on

വിവരാവകാശ നിയമം വ്യക്തികളുടെ ജിജ്ഞാസ തൃപ്തിപ്പെടുത്താനുള്ളതല്ലെന്ന് ഡല്‍ഹി യൂണിവേഴ്സിറ്റി ഹൈക്കോടതിയില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട ഹരജിയിലാണ് സര്‍വകലാശാലയുടെ വാദം.

1978ല്‍ ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ രേഖകള്‍ കൈമാറാന്‍ ഡല്‍ഹി സര്‍വകലാശാലയോട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച 2017ലെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഡല്‍ഹി ഹൈക്കോടതി ജഡ്ജി സച്ചിന്‍ ദത്തയ്ക്ക് മുമ്പാകെ സര്‍വകലാശാലയെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം അറിയിച്ചത്.

വിവരാവകാശ നിയമം ദുരുപയോഗം ചെയ്യരുതെന്നും പൊതുസ്ഥാപനങ്ങളുടെ സുതാര്യതയുമായും ഉത്തരവാദിത്തങ്ങളുമായും ബന്ധമില്ലാത്ത കാര്യങ്ങള്‍ അറിയുന്നതിന് വിവരാവകാശ നിയമത്തെ ഉപയോഗിക്കരുതെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

വിവരാവകാശ നിയമപ്രകാരം വ്യക്തികള്‍ക്ക് അവരുടെ ബിരുദ സര്‍ട്ടിഫിക്കറ്റിനും മാര്‍ക്ക് ഷീറ്റിനുവേണ്ടിയെല്ലാം അപേക്ഷിക്കാമെന്നും എന്നാല്‍ അത്തരം വിവരങ്ങള്‍ മൂന്നാമതൊരു കക്ഷിക്ക് വെളിപ്പെടുത്താന്‍ ആര്‍.ടി.ഐ ആക്ട് 8 (1) വകുപ്പ് പ്രകാരം കഴിയില്ലെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് സ്ഥാപിത നിയമതത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. 1978 മുതലുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് കോടതി അംഗീകരിച്ചാല്‍ സമാനമായി പല അപേക്ഷകളുമുയരാന്‍ കാരണമാകുമെന്നും സോളിസിറ്റര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.

1978ല്‍ ബിരുദ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക്, വിജയശതമാനം, പേര്, റോള്‍നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാക്കണമെന്ന് കാണിച്ച് ആക്ടിവിസ്റ്റ് നീരജ് കുമാര്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചതോടെയാണ് വിവാദം ആരംഭിക്കുന്നത്.
പിന്നാലെ ഡല്‍ഹി സര്‍വകലാശാലയിലെ സെന്‍ട്രല്‍ പബ്ലിക്ക് ഇന്‍ഫര്‍മേന്‍ ഓഫീസര്‍ വിവരാവകാശം സംബന്ധിച്ച അപേക്ഷ നിരസിച്ചു. വിവരങ്ങള്‍ തരാന്‍ കഴിയില്ലെന്നും മൂന്നാം കക്ഷിയായ വ്യക്തിക്ക് വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നുമായിരുന്നു ഓഫീസര്‍ പറഞ്ഞിരുന്നത്.

തുടര്‍ന്ന് നീരജ് കുമാര്‍ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുകയും അപ്പീല്‍ നല്‍കുകയും ചെയ്തതിന് പിന്നാലെ കമ്മീഷന്‍ നീരജ് കുമാറിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. അതേസമയം വിദ്യാഭ്യാസ രേഖകള്‍ പൊതുവിവരമാണെന്നും വിദ്യാര്‍ത്ഥികളുടെ ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും കാരണം സര്‍വകലാശാലകള്‍ പൊതുസ്ഥാപനമാണെന്നും അവയുടെ രേഖകള്‍ പൊതു രേഖകളാണെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

ഹരജിയില്‍ 2017 ജനുവരി 24ന് നടന്ന ആദ്യ ഹിയറിങ്ങില്‍ തന്നെ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പുറത്ത് വിടരുതെന്നും വ്യക്തിഗത വിവരങ്ങള്‍ പുറത്ത് വിടുന്നത് തെറ്റാണെന്നുമായിരുന്നു അന്ന് സര്‍വകലാശാല വാദിച്ചിരുന്നത്. ജനുവരി അവസാനം കേസ് വീണ്ടും പരിഗണിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മുകശ്മീരില്‍ ഭീകരാക്രമണം: ‘ഇത് മോദിയോട് പോയി പറയൂ’; പഹല്‍ഗാമില്‍ ഭര്‍ത്താവിനെ വെടിവെച്ചു കൊന്ന ശേഷം അക്രമി പറഞ്ഞു

Published

on

ജമ്മുകശ്‌മീർ: ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി ആക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശിയുടെ ഭാര്യ. ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു കർണാടകയിലെ ശിവമോഗ സ്വദേശി മഞ്ജുനാഥും ഭാര്യ പല്ലവിയും മകനും. ഉച്ചയോടെ തന്റെ കൺമുമ്പിൽ വെച്ച് ഭർത്താവിനെ ഭീകരർ കൊലപ്പെടുത്തിയെന്ന് പല്ലവി പറഞ്ഞു.

“ഞങ്ങൾ മൂന്ന് പേർ – ഞാനും എന്റെ ഭർത്താവും മകനും കശ്മീരിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെയാണ് അത് സംഭവിച്ചത്. ഞങ്ങൾ പഹൽഗാമിലായിരുന്നു. എന്റെ കൺമുന്നിൽ വെച്ച്, അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇത് ഇപ്പോഴും ഒരു മോശം സ്വപ്നം പോലെ തോന്നുന്നു,” പല്ലവി പറഞ്ഞു. നാട്ടുകാരാണ് തന്നെ രക്ഷിച്ചതെന്നും പല്ലവി പറഞ്ഞു.

“മൂന്ന് നാട്ടുകാരാണ് എന്നെ രക്ഷിച്ചത്. മൂന്നോ നാലോ പേർ ഞങ്ങളെ ആക്രമിച്ചു. എന്റെ ഭർത്താവിനെ കൊന്നില്ലേ, എന്നെയും കൊല്ലൂ എന്ന് ഞാൻ അവരോട് പറഞ്ഞു. നിന്നെ ഞങ്ങൾ കൊല്ലില്ല, ഇത് പോയി മോദിയോട് പറയൂ എന്നാണവർ മറുപടി പറഞ്ഞത്,” പല്ലവി വിവരിച്ചു.

Continue Reading

india

ജമ്മുകശ്മീര്‍ ഭീകരാക്രമണം: മരണസംഖ്യ ഉയരുന്നു; 27 പേര്‍ മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍

സംഭവ സ്ഥലത്ത് മലയാളികൾ ഉൾപ്പെട്ടതായി സൂചന

Published

on

ജമ്മു കാശ്മീർ: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. 27​ പേർ കൊല്ലപ്പെട്ടുവെന്ന് കശ്മീരിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നുപേര്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ കര്‍ണാടക ശിവമോഗ സ്വദേശി മഞ്ജുനാഥ് റാവുവും. സംഭവ സ്ഥലത്ത് മലയാളികൾ ഉൾപ്പെട്ടതായി സൂചന.

തെക്കൻ കശ്മീരിലെ പഹൽഗാമിലാണ് ആക്രമണം നടന്നത്. വിനോദസഞ്ചാരികൾ മരിച്ചു കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കാടുകളും സ്ഫടികം പോലെ തെളിഞ്ഞ തടാകങ്ങളും വിശാലമായ പുൽമേടുകളും കൊണ്ട് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പഹൽഗാം. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്തേക്ക് എത്തിച്ചേരാനാകൂ. പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലെ പുൽമേടുകളിൽ നിന്നാണ് വെടിയൊച്ചകൾ കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. ട്രെക്കിം​ഗിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആസൂത്രിതമായ ആക്രമാണെന്നാണ് നിഗമനം. പ്രദേശത്തെ ഏറ്റവും തിരക്കേറിയ സീസൺ ആണിപ്പോൾ.

ആക്രമണത്തിന് ശേഷം ഭീകരർ പ്രദേശത്ത് നിന്ന് രക്ഷപ്പെട്ടു. വെടിയേറ്റ ആളുടെ ഭാര്യയാണ് പൊലീസ് കൺട്രോൾ റൂമിൽവിവരം അറിയിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് ആക്രമണം ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

Continue Reading

india

വഖഫ് ഭേദഗതി നിയമം: ഗുജറാത്തിലെ മുസ്ലിം സംഘടനകള്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിലേക്ക്

ഇന്ന് വൈകീട്ട് മുതല്‍ സമരം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്

Published

on

ഗാന്ധിനഗര്‍: വഖഫ് നിയമത്തിനെതിരെ ഗുജറാത്തില്‍ ഒരു മാസം നീണ്ടുനിൽക്കുന്ന സംസ്ഥാന വ്യാപക പ്രതിഷേധവുമായി മുസ്‌ലിം സംഘടനകള്‍. വഖഫ് ഭേദഗതി നിയമം വിവേചനപരമാണെന്നും വഖഫ് സ്വത്തുക്കൾ കയ്യേറാനുള്ള പദ്ധതിയാണെന്നും ഉയര്‍ത്തിക്കാട്ടിയാണ് മുസ്‌ലിം ഹിറ്റ് രക്ഷക് സമിതിയുടെ കീഴില്‍ സംഘടനകള്‍ സമരത്തിനൊരുങ്ങുന്നത്. സംസ്ഥാനത്തെ വിവിധ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയാണ് മുസ്‌ലിം ഹിറ്റ് രക്ഷക് സമിതി. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നലെ അഹമ്മദാബാദില്‍ നടന്നു. ഇന്ന് വൈകീട്ട് മുതല്‍ സമരം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി കൊടുത്തിട്ടില്ല.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുജറാത്ത് സർക്കാർ സമാധാനപരമായ പ്രതിഷേധങ്ങളെ അനുമതി നിഷേധിച്ചുകൊണ്ട് അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് സംഘടന വ്യക്തമാക്കി. വഖഫ് നിയമം പൂർണ്ണമായും വിവേചനപരമാണെന്നും, ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണിതെന്നും അഹമ്മദാബാദ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രസിഡന്റ് ഇഖ്ബാൽ മിർസ വ്യക്തമാക്കി. സമാധാന പ്രതിഷേധമായിട്ടും സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

”സമാധാനപരമായ പ്രതിഷേധമാണ് ഞങ്ങള്‍ സംഘടിപ്പിക്കുന്നത്. പല സംസ്ഥാനങ്ങളിലും ഇത്തരം പ്രതിഷേധങ്ങൾക്ക് അനുമതി കൊടുക്കുന്നുണ്ട്. പക്ഷേ ഗുജറാത്തിൽ അങ്ങനെയല്ല. പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശം അടിച്ചമര്‍ത്തിയാല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്നും”- മിര്‍സ പറഞ്ഞു.

Continue Reading

Trending