Connect with us

More

രാജ്യം ഭരിക്കുന്നവര്‍ നെഹ്‌റുവിന്റെ പാരമ്പര്യം നശിപ്പിച്ചു: സോണിയാ ഗാന്ധി

Published

on

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി. ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ നെഹ്‌റുവിന്റെ പാരമ്പര്യം നശിപ്പിച്ചെന്നും ഇവര്‍ രാജ്യത്തിന് അപമാനമാണെന്നും സോണിയ പറഞ്ഞു. ശശി തരൂര്‍ എഴുതിയ ‘നെഹ്‌റു-ദി ഇന്‍വെഷന്‍ ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ പുനപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യയിലെ ജനാധിപത്യത്തെ ഏകീകരിക്കുകയും അടിസ്ഥാന മൂല്യങ്ങളെ ഉറപ്പിക്കുകയും ചെയ്തത് ആദ്യ പ്രധാനമന്ത്രിയായ നെഹ്‌റുവാണ്. ആ മൂല്യങ്ങളിലാണ് ഇന്ത്യ ഇന്നും അഭിമാനിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങള്‍, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങള്‍, ചേരിചേരാ നയം എന്നിവയൊക്കെ നെഹ്‌റു സൃഷ്ടിച്ച മൂല്യങ്ങളാണ്. ഇന്ത്യയുടെ അടിസ്ഥാന കാഴ്ചപ്പാടായ ഈ മൂല്യങ്ങള്‍ ഇന്ന് ചോദ്യം ചെയ്യപ്പെടുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യങ്ങള്‍ ഇന്ന് രാജ്യം ഭരിക്കുന്നവര്‍ ഓരോ ദിവസവും നശിപ്പിക്കുന്നു. ഇന്ത്യയെ സൃഷ്ടിച്ച നെഹ്‌റുവിനോട് അവര്‍ വെറുപ്പും അവമതിപ്പും കാണിക്കുന്നു. ഏറ്റവും മോശമായതിലേക്ക് അവര്‍ നീങ്ങുന്നു-സോണിയ പറഞ്ഞു.

ജനാധിപത്യത്തെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരോട് നിശ്ചയദാര്‍ഢ്യത്തോടെ പോരാടി സുരക്ഷാവലയം തീര്‍ത്ത നെഹ്‌റുവിന് നമ്മള്‍ അര്‍ഹമായ ബഹുമാനം നല്‍കേണ്ടതുണ്ടെന്നും സോണിയാ ഗാന്ധി പറഞ്ഞു.

kerala

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പാലക്കാട്ട് യുവതിക്കും മകനും ദാരുണാന്ത്യം

Published

on

പാലക്കാട്: കല്ലേക്കാട്ട് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. മാട്ടുമന്ത സ്വദേശി അഞ്ജു, മകൻ ശ്രീജൻ (2) എന്നിവരാണ് മരിച്ചത്. കിഴക്കഞ്ചേരിക്കാവിന് സമീപമാണ് അപകടം. പാലക്കാടു ഭാഗത്തുനിന്ന് ഒറ്റപ്പാലത്തേയ്ക്കു പോകുകയായിരുന്നു അഞ്ജുവും മകനും.

ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീക്ക് പരുക്കേറ്റു. നിയന്ത്രണംവിട്ട സ്കൂട്ടർ റോഡിനു സമീപം കൂട്ടിയിട്ടിരുന്ന പൈപ്പിൽ ഇടിച്ചാണ് നിന്നത്. ഇരുവരെയും ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ പുക; രോഗികളെ ഒഴിപ്പിക്കുന്നു

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം

Published

on

കോഴിക്കോട്∙  മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം. പുക കണ്ടയുടൻ ഐസിയുവിൽനിന്നും കാഷ്വാലിറ്റിയിൽനിന്നും രോഗികളെ ഒഴിപ്പിച്ചു. ഇവരെ സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ്. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവയും മാറ്റി.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ആളപായമോ മറ്റ് അപകടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. യുപിഎസ് സൂക്ഷിച്ച റൂമില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. അഗ്നിരക്ഷാ സേനയും പൊലീസും തീ അണക്കാൻ ശ്രമിക്കുന്നു.

Continue Reading

More

അർജന്റീനയിൽ ഭൂചലനം; 7.4 തീവ്രത

Published

on

ബ്യൂണസ് അയേഴ്സ് (അർജന്റീന): ലാറ്റിൻ അമേരിക്കൻ രാജ്യമായ അർജന്റീനയിൽ ശക്തിയേറിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യു.എസ്.ജി.എസ്) അറിയിച്ചു. അർജന്റീനക്ക് പുറമെ ചിലിയുടെ തെക്കൻ തീരങ്ങളിലും അതിശതമായ ഭൂചലനമാണ് റിപ്പോർട്ട് ചെയ്യുന്നത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ സുനാമിക്കും യു.എസ്.ജി.എസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അർജന്റീനയിലെ ഉസ്വായയിൽനിന്ന് 219 കിലോമീറ്റർ തെക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളോ പരുക്കുകളോ ഇതുവരെയും റിപ്പോർട്ട് ചെയ്തില്ല. ചിലിയുടെ തെക്കേ അറ്റത്തുള്ള മഗല്ലൻ തീരദേശ മേഖലയിൽ താമസിക്കുന്ന മുഴുവൻ ആളുകളോടും ഒഴിഞ്ഞുപോകാൻ അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ അർജന്റീനയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.

 

Continue Reading

Trending