Connect with us

india

മോദിക്കെതിരെ ആഞ്ഞടിച്ചത് മുന്‍ ബി.ജെ.പി നേതാവും സാമ്പത്തികവിദഗ്ധനും

മോദിയെ വിമര്‍ശിക്കുമ്പോഴും കേന്ദ്രധനമന്ത്രിയെ വിമര്‍ശിക്കാതിരിക്കാന്‍ പ്രഭാകര്‍ ശ്രദ്ധിക്കുന്നത് കൗതുകമാകുന്നു.

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരുമാസത്തിനുള്ളില്‍ വീണ്ടും കടന്നാക്രമിച്ച് മറ്റൊരു ബി.ജെ.പി മുന്‍നേതാവ് . ജമ്മുകശ്മീര്‍ മുന്‍ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ ഭര്ത്താവ്കൂടിയായ പരകാല പ്രഭാകര്‍ മോദിക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ദ ക്രൂക്ക്ഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ( പുതിയ ഇന്ത്യയിലെ കൗശലക്കാരനായ തടി) എന്ന പുസ്തകത്തിലാണ് മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരെ കടുക്ക ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. പുസ്തകത്തിലേതിന് പുറമെ കഴിഞ്ഞദിവസം ദ വയറിന് നല്‍കിയ അഭിമുഖത്തിലും മോദിക്കും അദ്ദേഹത്തിന്‍രെ സാമ്പത്തിക നയങ്ങള്‍ക്കുമെതിരെ പ്രഭാകര്‍ രംഗത്തെത്തി. ദ വയറിന്റെ കരണ്‍ഥാപ്പര്‍ തന്നെയാണ് മുമ്പ് സത്യപാല്‍മാലിക്കിനെയും അഭിമുഖം നടത്തിയത്. മോദിക്ക് യാതൊന്നിനെക്കുറിച്ചും അറിയില്ലെന്നും പുല്‍വാമയിലെ ഭീകരാക്രമണം കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകാരണമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. മാലിക്കിനെതിരെ ഇ.ഡി അന്വേഷണം ആരംഭിച്ചിരിക്കുകയാണിപ്പോള്‍.

നരസിംഹറാവുവിന്റെ കാലത്ത് ആരംഭിച്ച പുത്തന്‍സാമ്പത്തികനയമാണ് ശരിയെന്നും ഡോ. മന്‍മോഹന്‍സിംഗ് അത് തുടര്‍ന്നതാണ് പിന്നീട് കുറച്ചുകാലമായി ഇന്ത്യയുടെ നേട്ടത്തിന് കാരണമായതെന്നും പ്രഭാകര്‍ ചൂണ്ടിക്കാട്ടുന്നു. മോദിക്ക് ഒരുവിഷയത്തെക്കുറിച്ചും ഒന്നും അറിയില്ലെന്നും ഹിന്ദുരാഷ്ട്രത്തെക്കുറിച്ച് പറഞ്ഞ് വികസനം മറച്ചുവെക്കുകയാണെന്നും പരകാല പ്രഭാകര്‍ ആരോപിക്കുന്നു.
പ്രഭാകറിന്റെ മാതാപിതാക്കള്‍ ഉറച്ച കോണ്‍ഗ്രസുകാരാണ് .പിതാവ് ആന്ധ്രയില്‍ മന്ത്രിയായിരുന്നു. അമ്മയാകട്ടെ എം.എല്‍.എയും. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ പ്രഭാകര്‍ ജെ.എന്‍.യുവില്‍നിന്ന് എം.എയും നേടി. ബി.ജെ.പിയുടെ ആന്ധ്രയിലെ വക്താവ് കൂടിയായിരുന്നു ഇദ്ദേഹം. അടുത്തകാലത്താണ് ബി.ജെ.പി വിട്ടത്. എങ്കിലും ഭാര്യ നിര്‍മല മോദിയുടെ തികഞ്ഞ ആരാധികയായി. പാര്‍ട്ടിയില്‍ കേന്ദ്രധനമന്ത്രിസ്ഥാനം വരെയെത്തി. പരകാലക്ക് മോദി നല്‍കുന്ന മധുരപ്രതികാരംകൂടിയാണ് നിര്‍മലയുടെ മന്ത്രിസ്ഥാനം. മോദിയെ വിമര്‍ശിക്കുമ്പോഴും കേന്ദ്രധനമന്ത്രിയെ വിമര്‍ശിക്കാതിരിക്കാന്‍ പ്രഭാകര്‍ ശ്രദ്ധിക്കുന്നത് കൗതുകമാകുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ

ആയുധങ്ങള്‍ താഴെവെയ്ക്കണമെന്നും എല്ലാ ബന്ദികളെ മോചിപ്പിക്കാനും കൃത്യമായ വെടിനിര്‍ത്തലില്‍ എത്തിച്ചേരാനും കഴിയുന്ന തരത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

Published

on

ഗസ്സ മുനമ്പിലെ ഇസ്രാഈല്‍ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും ”നിശ്ചിത വെടിനിര്‍ത്തല്‍” വേണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച ആഹ്വാനം ചെയ്തു.

‘നിരവധി മരണങ്ങളും പരിക്കുകളുമുള്ള ഗാസ മുനമ്പിലെ തീവ്രമായ ഇസ്രാഈല്‍ ബോംബാക്രമണം പുനരാരംഭിച്ചതില്‍ എനിക്ക് സങ്കടമുണ്ട്’, മാര്‍പാപ്പ അറിയിച്ചു.

”ആയുധങ്ങള്‍ ഉടനടി താഴെവെയ്ക്കണമെന്നും എല്ലാ ബന്ദികളെ മോചിപ്പിക്കാനും കൃത്യമായ വെടിനിര്‍ത്തലില്‍ എത്തിച്ചേരാനും കഴിയുന്ന തരത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള ധൈര്യം കണ്ടെത്തണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു,” ഞായറാഴ്ച വത്തിക്കാനിലേക്ക് മടങ്ങുന്നതിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

‘ഗസ്സ മുനമ്പിലെ മാനുഷിക സാഹചര്യം വീണ്ടും വളരെ ഗൗരവമുള്ളതാണ്, ഇതിന് വൈരുദ്ധ്യമുള്ള കക്ഷികളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും അടിയന്തിര പ്രതിബദ്ധത ആവശ്യമാണ്’, അദ്ദേഹം പറഞ്ഞു.

ശ്വാസതടസ്സം മൂലം അഞ്ചാഴ്ചയിലേറെ ചികിത്സയില്‍ കഴിയുകയായിരുന്ന മാര്‍പാപ്പ ഞായറാഴ്ചയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം വത്തിക്കാനിലേക്ക് മടങ്ങിയത്.

ആശുപത്രി ബാല്‍ക്കണിയില്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് അദ്ദേഹത്തെ കാണാന്‍ തടിച്ചുകൂടിയ നൂറുകണക്കിന് ആളുകള്‍ക്ക് മാര്‍പാപ്പ മൃദുവായി കൈവീശി.

ഫെബ്രുവരി 14 ന് ശ്വാസതടസ്സവും ശ്വാസകോശ സംബന്ധമായ അസുഖവും മൂലം ന്യുമോണിയയായി വികസിച്ചതിനെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസിന്റെ ആദ്യ പൊതുദര്‍ശനമായിരുന്നു.

 

Continue Reading

india

തലക്ക് വന്‍തുക സമ്മാനം പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം 22 മാവോവാദികള്‍ ഛത്തിസ്ഗഢില്‍ കീഴടങ്ങി

വ്യാഴാഴ്ച രണ്ടു സ്ഥലങ്ങളിലായി നടന്ന ഏറ്റുമുട്ടലുകളില്‍ ഛത്തിസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷാ സേന 30 മാവോവാദികളെ വധിച്ചിരുന്നു.

Published

on

തലക്ക് വന്‍തുക സമ്മാനം പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം 22 മാവോവാദികള്‍ ഛത്തിസ്ഗഢിലെ ബിജാപുരില്‍ കീഴടങ്ങി. ഈ വര്‍ഷം ഇതുവരെ 107 മാവോവാദികള്‍ കീഴടങ്ങിയപ്പോള്‍ 82 പേരെ വെടിവെച്ചുകൊന്നിട്ടുണ്ട്. 143 പേര്‍ പിടിയിലായി.

വ്യാഴാഴ്ച രണ്ടു സ്ഥലങ്ങളിലായി നടന്ന ഏറ്റുമുട്ടലുകളില്‍ ഛത്തിസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷാ സേന 30 മാവോവാദികളെ വധിച്ചിരുന്നു. അതേസമയം ബിജാപൂരില്‍ ഒരു പൊലീസുകാരനും മര്‍ദനമോറ്റു.

ബിജാപൂര്‍ വനത്തില്‍ മാവോവാദി വിരുദ്ധ ഓപറേഷന്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Continue Reading

Cricket

കന്നി ഐപിഎല്‍ മത്സരത്തില്‍ താരമായി മുംബൈയുടെ മലയാളി പയ്യന്‍ വിഘ്‌നേഷ്

മൂന്ന് ഓവറില്‍ മൂന്ന് വിക്കറ്റാണ് മലപ്പുറത്തുക്കാരനായ താരം നേടിയത്

Published

on

മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് ഐപിഎല്ലിൽ സ്വപ്‍ന അരങ്ങേറ്റം. രോഹിത് ശർമയ്ക്ക് പകരം മുംബൈ ഇന്ത്യൻസിന്റെ ഇമ്പാക്ട് പ്ലയെർ ആയി ഇറങ്ങിയ താരം മിന്നും പ്രകടനമാണ് നടത്തിയത്. റിതുരാജ്, ശിവം ദുബൈ, ദീപക് ഹൂഡ എന്നീ വമ്പന്മാരുടെ വിക്കറ്റുകളാണ് താരം നേടിയത്. നാലോവർ എറിഞ്ഞ താരം 32 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.

സംസ്ഥാന സീനിയർ ടീമിന് വേണ്ടി പോലും കളിക്കാത്ത താരത്തെ മുംബൈ ടീമിലെടുത്തപ്പോൾ അത്ഭുതപ്പെട്ടവർക്കുള്ള മറുപടി കൂടിയായിരുന്നു ഈ പ്രകടനം. ലെഫ്റ്റ് ആം അൺ ഓർത്തഡോക്സ് ചൈനമാൻ ബോളറാണ് വിഘ്‌നേഷ്.

അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ഏറ്റവും അവസാന ഘട്ടത്തിലാണ് വിഗ്നേഷിൻ്റെ പേര് ഉയർന്നത്. കേരള ക്രിക്കറ്റ് ലീഗ് ടി20 ടൂർണമെൻ്റിൻ്റെ പ്രഥമ സീസണിലാണ് വിഘ്‌നേഷിന്റെ കഴിവ് പുറംലോകം കണ്ടത്. ഈ വർഷം നടന്ന കെസിഎല്ലിൽ ആലപ്പി റിപ്പിൾസിൻ്റെ താരമായിരുന്ന വിഗ്നേഷിനെ മുംബൈ ട്രയൽസിന് ക്ഷണിച്ചിരുന്നു

Continue Reading

Trending