Video Stories
‘മഹ്റം’ കൂടെയില്ലാതെ ഹജ്ജ്; സൗദിയുടെ നയംമാറ്റത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള മോദിയുടെ ശ്രമം പൊളിയുന്നു

ന്യൂഡല്‍ഹി: 45 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക്, നിബന്ധനകള്‍ക്കു വിധേയമായി ‘മഹ്റം’ പുരുഷന്മാര് കൂടെയില്ലാതെ ഹജ്ജ് ചെയ്യാമെന്ന സൗദി അറേബ്യന്‍ തീരുമാനത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം പൊളിയുന്നു. സൗദി അറേബ്യ നടപ്പാക്കിയ ഈ സമാശ്വാസ പദ്ധതിയെ, ബി.ജെ.പി സര്‍ക്കാറിന്റെ നേട്ടമായി ഈ മാസത്തെ ‘മന് കി ബാത്ത്’ പ്രഭാഷണത്തിലാണ് മോദി വിശേഷിപ്പിച്ചത്. എന്നാല്‍, ഹജ്ജുമായി ബന്ധപ്പെട്ട മഹ്റം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും വിശകലനങ്ങളില്‍ വ്യക്തമാകുന്നു.
1) This Mehram rule has been forced by Saudi Government. Convince them not us.
2) Appeasement won’t work.
3) Keep exposing yourself.
4) I’m still not going to vote for your fascist government.https://t.co/kQv7wD4zKl
— Saniya Sayed (@Ssaniya25) December 31, 2017
ഹജ്ജിനെത്തുന്ന സ്ത്രീകളുടെ കൂടെ ‘മഹ്റം’ ആയ പുരുഷന് (പിതാവ്, ഭര്‍ത്താവ്, മകന്, രക്തബന്ധമുള്ള മറ്റാരെങ്കിലും) കൂടെയുണ്ടാകണമെന്നാണ് സൗദി നിയമം. 2012-ല്‍ മഹ്റം കൂടെയില്ലാതെ നൈജീരിയയില്‍ നിന്നു വന്ന ആയിരത്തിലധികം വനിതകളെ ഹജ്ജ് ചെയ്യാന്‍ അനുവദിക്കാതെ മടക്കിയയച്ച നടപടി വിവാദമായിരുന്നു.
നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ ഈയിടെ സൗദി മഹ്റം വിഷയത്തില്‍ ഭേദഗതിക്ക് തയ്യാറായി. 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി മഹ്റമുകളുടെ അകമ്പടിയില്ലാതെ ഹജ്ജ് ചെയ്യാം എന്നായിരുന്നു ഭേദഗതി. കര്‍മ ശാസ്ത്രരീതി (മദ്ഹബ്) കള്‍ക്ക് അനുസൃതമായി, മഹ്റമിന്റെ സാക്ഷ്യപത്രത്തോടെ സ്ത്രീകള്‍ക്ക് സംഘത്തില്‍
ഹജ്ജിനെത്താം എന്നതാണ് പുതിയ രീതി. ഈ രീതി പ്രകാരം, ഇന്ത്യയില്‍ നിന്നുള്ള വനിതാ തീര്‍ത്ഥാടകര്‍ക്കും ഈ വര്‍ഷം മുതല്‍ മഹ്റം കൂടെയില്ലാതെ ഹജ്ജ് ചെയ്യാന്‍ കഴിയും.
എന്നാല്‍, മഹ്റം വിഷയത്തിലെ ഈ പരിഷ്കാരം താന്‍ നേതൃത്വം നല്കുന്ന സര്‍ക്കാറിന്റെ നയമാണെന്നാണ് പ്രധാനമന്ത്രി ഞായറാഴ്ച മന് കി ബാത്തില്‍ അവകാശപ്പെട്ടത്. ‘മഹ്റം സമ്പ്രദായത്തെപ്പറ്റി ഞാന്‍ ആദ്യം കേട്ടപ്പോള്‍, അതൊക്കെ നടക്കുന്നുണ്ടോ എന്നാണ് ഞാന്‍ അത്ഭുതപ്പെട്ടത്. ആരായിരിക്കും അത്തരം നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാവുക? എന്തിനാണീ വിവേചനം? ഈ വിഷയം ആഴത്തില്‍ പഠിച്ചപ്പോള്‍, സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും ഈ നിയന്ത്രണങ്ങള്‍ നിലനില്ക്കുന്നു എന്ന് കാണാന്‍ കഴിഞ്ഞു. പതിറ്റാണ്ടുകളായി മുസ്ലിം സ്ത്രീകള്‍ക്കു മേല്‍ അനീതി അടിച്ചേല്പ്പിക്കപ്പെട്ടിരിക്കുയാണ്. അതേപ്പറ്റി ആരും ചര്‍ച്ച ചെയ്യുന്നില്ല. പല ഇസ്ലാമിക രാജ്യങ്ങളിലും ഇല്ലാത്ത രീതിയാണിത്. ഈ വിഷയം പരിഗണിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു എന്നത് സന്തോഷകരമാണ്…’ എന്നായിരുന്നു മോദിയുടെ മന് കി ബാത്ത് പ്രസ്താവന.
PM Modi is not only behind change of Mehram rules by Saudi Arabia, he also set up North Korea’s nuclear program, Nawaz Sharif’s hair weaving and Prince Harry’s marriage. https://t.co/oc1BKS9LRa
— Aditya Menon (@AdityaMenon22) December 31, 2017
സൗദി കൊണ്ടുവന്ന ഇളവിന്റെ ഖ്യാതി തട്ടിയെടുക്കാനുള്ള ശ്രമമാണ് മോദി ഇതിലൂടെ നടത്തുന്നത് എന്നതു വ്യക്തമാണ്. 2017 ഒക്ടോബറില്‍ 2018-22 കാലയളവിലേക്കുള്ള ഹജ്ജ് നയം രൂപീകരിക്കാനുള്ള കമ്മിറ്റി നിയമിക്കപ്പെട്ടപ്പോള്‍ തന്നെ മഹ്റം വിഷയത്തില്‍ സൗദി നല്കിയ ഇളവ് പരിഗണനക്കു വന്നിരുന്നു. ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ഇക്കാര്യം അപ്പോള്‍ തന്നെ വ്യക്തമാക്കുകയും ചെയ്തതാണ്. ഇന്ത്യയില്‍ നിന്ന് 1,300 സ്ത്രീകളാണ് മഹ്റം ഇല്ലാതെ ഹജ്ജിന് പോകാന്‍ അപേക്ഷിച്ചിരുന്നത് എന്ന് നഖ്വി വ്യക്തമാക്കുകയും ചെയ്തു.
Mr @narendramodi, Stop lying. A Muslim Woman less than 45 years of age still can’t go to Haj without ‘Mehram’, And 1300 woman who’ve applied are above 45 years & they should go in groups, Not alone. And this is Saudi Rule. Nothing to do with Indian Rule. https://t.co/c17zKNyrHI
— Unofficial Sususwamy (@swamv39) January 1, 2018
സൗദി മാറ്റം കൊണ്ടുവന്നതിനാല്‍ മാത്രമാണ് ഇന്ത്യയടക്കമുള്ള ഏത് രാജ്യങ്ങള്‍ക്കും മഹ്റം കൂടെയില്ലാതെ വനിതകളെ ഹജ്ജിനയക്കാന്‍ കഴിയുന്നതെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് റോളൊന്നുമില്ലെന്നും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രഥമ ഹജ്ജ് സെക്രട്ടറിയായിരുന്ന സഫര്‍ മഹ്മൂദ് വ്യക്തമാക്കുന്നു.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News21 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്