ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരത്തെ തുറന്നുകാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. മോദി വാക്കിന് വിലയില്ലാത്തയാളാണെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍ സ്വന്തം വാക്കുകള്‍ക്ക് ഒരര്‍ത്ഥവുമില്ലെന്ന് കാട്ടിതന്ന ആദ്യത്തെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹമെന്നും ട്വിറ്ററില്‍ തുറന്നടിച്ചു.
ചരിത്രമെഴുതിയെന്നു മോദി അവകാശപ്പെട്ട 2015-ലെ നാഗാലാന്‍ഡ് സമാധാന കരാര്‍ ഇപ്പോള്‍ എവിടെയാണെന്ന് ചോദിച്ചായിരുന്നു രാഹുല്‍ മോദിയുടെ പൊള്ളത്തരങ്ങളെ ചോദ്യം ചെയ്തത്. 2018 ആയിട്ടും നാഗാ കരാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. വാക്കുകള്‍ക്ക് ഒരു അര്‍ഥവുമില്ലെന്ന് മോദി സ്വയം കാണിച്ചുതന്നു. 2015 ഓഗസ്റ്റിലാണ് നാഗാ കലാപകാരികളുമായി കേന്ദ്രസര്‍ക്കാര്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചത്. ആറു ദശാബ്ദമായി നിലനിന്ന പ്രശ്‌നത്തിനു പരിഹാരമായതായി അന്നു പ്രഖ്യാപിച്ചിരുന്നു. മിസോറമിലെ മിസോ ദേശീയ മുന്നണിയുമായി 1986ല്‍ കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനുശേഷം വടക്കുകിഴക്കന്‍ മേഖലയിലെ രണ്ടാമത്തെ സുപ്രധാന ഉടമ്പടിയായിരുന്നു ഇത്.