Connect with us

india

‘അനീതിയുടെയും അഴിമതിയുടെയും നുണകളുടെയും ശക്തിയാണ് മോദി’: രാഹുൽ ഗാന്ധി

അനീതിയുടെയും അഴിമതിയുടെയും നുണകളുടെയും ശക്തിയാണ് മോദി രാഹുൽ പറഞ്ഞു

Published

on

‘ശക്തി’ പരാമർശത്തെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. താൻ പറയുന്നത് ആഴത്തിലുള്ള സത്യമാണെന്ന് മോദിക്ക് അറിയാം. അതുകൊണ്ടാണ് തന്റെ വാക്കുകൾ വളച്ചൊടിക്കുന്നത്. തൻ്റെ വാക്കുകൾ മോദിക്ക് ഇഷ്ടമല്ല. അനീതിയുടെയും കള്ളപ്രചാരണങ്ങളുടെയും അഴിമതിയുടെയും ശക്തിയെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും രാഹുൽ ഗാന്ധി.

“എൻ്റെ വാക്കുകൾ മോദിക്ക് ഇഷ്ടമല്ല. ആഴത്തിലുള്ള സത്യങ്ങളെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നതെന്ന് മോദിക്ക് അറിയാം. അതുകൊണ്ടാണ് എൻ്റെ വാക്കുകളുടെ അർത്ഥം വളച്ചൊടിക്കാൻ മോദി ശ്രമിക്കുന്നത്. ഞാൻ സൂചിപ്പിച്ച ശക്തി, നമ്മൾ പോരാടുന്ന ശക്തി, ആ ശക്തിയുടെ മുഖംമൂടിയാണ് മോദി. ഇന്ന്, ഇന്ത്യയുടെ ശബ്ദം, സിബിഐ, ഐടി, ഇഡി, തെരഞ്ഞെടുപ്പ് കമ്മീഷൻ, മാധ്യമങ്ങൾ, വ്യവസായ ലോകം, ഭരണഘടനാ ഘടന എന്നിവയെ പിടിച്ചടക്കിയ ഒരു ശക്തിയാണ് അദ്ദേഹം”-രാഹുൽ പറഞ്ഞു.

“ഇതേ ശക്തിക്കായി, നരേന്ദ്ര മോദി ഇന്ത്യൻ ബാങ്കുകളിൽ നിന്നുള്ള ആയിരക്കണക്കിന് കോടി വായ്പകൾ എഴുതിത്തള്ളുമ്പോൾ, ആയിരം രൂപയുടെ കടം വീട്ടാനാകാതെ ഇന്ത്യൻ കർഷകൻ ആത്മഹത്യ ചെയ്യുന്നു. ഇതേ ശക്തി ഇന്ത്യൻ തുറമുഖങ്ങൾക്കും വിമാനത്താവളങ്ങൾക്കും നൽകുമ്പോൾ, ഇന്ത്യൻ യുവാക്കൾക്ക് ലഭിക്കുന്നത് അവൻ്റെ ധൈര്യത്തെ തകർക്കുന്ന അഗ്നിവീർ സമ്മാനമാണ്. രാവും പകലും ഒരേ ശക്തിയെ സല്യൂട്ട് ചെയ്യുന്നതിനിടയിൽ രാജ്യത്തെ മാധ്യമങ്ങൾ സത്യത്തെ അടിച്ചമർത്തുന്നു”-രാഹുൽ ആരോപിച്ചു.

“അതേ ശക്തിയുടെ അടിമയായ നരേന്ദ്രമോദി രാജ്യത്തെ പാവപ്പെട്ടവരുടെ മേൽ ജിഎസ്ടി അടിച്ചേൽപ്പിക്കുകയും പണപ്പെരുപ്പം തടയുന്നതിന് പകരം രാജ്യത്തിൻ്റെ സമ്പത്ത് ലേലം ചെയ്യുകയും ചെയ്യുന്നു. ആ ശക്തിയെ ഞാൻ തിരിച്ചറിയുന്നു, മോദിയും ആ ശക്തിയെ തിരിച്ചറിയുന്നു. മോദി ഒരു തരത്തിലുള്ള മതശക്തിയല്ല. അനീതിയുടെയും അഴിമതിയുടെയും നുണകളുടെയും ശക്തിയാണ് മോദി. അതിനാൽ ഞാൻ അദ്ദേഹത്തിനെതിരെ ശബ്ദമുയർത്തുമ്പോഴെല്ലാം മോദി ജിയും അദ്ദേഹത്തിൻ്റെ നുണകളുടെ യന്ത്രവും രോഷാകുലരാകുന്നു”-രാഹുൽ കൂട്ടിച്ചേർത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇ.വി.എം വേണ്ട, ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരുന്നതിന് കാമ്പയിൻ ആരംഭിക്കും: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഭരണഘടനാ വാര്‍ഷിക ദിനത്തിൽ രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. 

Published

on

വരും തിരഞ്ഞെടുപ്പുകളില്‍ ഇ.വി.എം വേണ്ടെന്നും ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാന്‍ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക കാമ്പയിന് പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. ഭരണഘടനാ വാര്‍ഷിക ദിനത്തിൽ രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ശിവസേന (ഉദ്ധവ്)-എന്‍.സി.പി(ശരത്പവാര്‍) പക്ഷം നേതൃത്വം നല്‍കുന്ന മഹാവിഘാസ് അഘാഡി സഖ്യം പരാജയപ്പെട്ടിരുന്നു.

ബി.ജെ.പി-ശിവസേന(ഷിന്ദേ)-എന്‍.സി.പി(അജിത് പവാര്‍) സഖ്യം നേതൃത്വം നല്‍കുന്ന മാഹായുതി സഖ്യം അധികാരം പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു ഇ.വി.എം തിരിമറി ആരോപണം വീണ്ടും ഉയര്‍ന്നുവന്നത്.

 

Continue Reading

india

ഇവിഎം ഉപയോഗിച്ച് മഹാരാഷ്ട്രയില്‍ അട്ടിമറി നടന്നു. ബാലറ്റ്പേപ്പറിലൂടെ വോട്ടെടുപ്പ് നടത്തണം; രമേശ് ചെന്നിത്തല

നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പാർട്ടി ആലോചിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Published

on

മഹാരാഷ്ട്രയിലും ഹരിയാനയിലും യഥാർത്ഥ ജനവിധിയെ അട്ടിമറിക്കുന്ന വലിയ കള്ളക്കളികളാണ് തിരഞ്ഞെടുപ്പിൽ നടന്നതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകളുടെ തെളിവുകളാണ് പുറത്തുവരുന്നതെന്നദ്ദേഹം പറഞ്ഞു. വോട്ടിംഗ് മിഷൻ ഹാക്ക് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ബാലറ്റ് പേപ്പർ വോട്ടെടുപ്പാണ് വേണ്ടത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിൽ ഇവിഎം മെഷീനും പ്രതിപക്ഷവുമായാണ് പോരാട്ടം നടന്നത്. ഇവിഎം മെഷീൻ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് മാറ്റണം. ഇവിഎം മെഷീനെ സംബന്ധിച്ച് വലിയ പരാതികൾ വരുന്നു. ഇവിഎം മെഷീന്‍ ഹാക്ക് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കപെട്ടു. ബാലറ്റ് പേപ്പർ വോട്ടെടുപ്പാണ് രാജ്യത്ത് വേണ്ടത്. നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പാർട്ടി ആലോചിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

ജനാധിപത്യത്തെ സംരക്ഷിക്കണം. ബാലറ്റ് പേപ്പറിലുടെ വോട്ടെടുപ്പ് നടന്നില്ലെങ്കിൽ ഒരിടത്തും നമ്മൾ മത്സരിച്ചിട്ട് കാര്യമില്ല എന്ന അവസ്ഥയിലേക്ക് എത്തുകയാണ്. അതിന് വേണ്ടി കോടതിയിൽ പോയിട്ട് കാര്യമില്ല. കോടതി പോലും ഭരണകൂടത്തിന്‍റെ കയ്യിൽ അമരുന്ന അവസ്ഥയിലേക്ക് എത്തി. ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ രാജ്യത്ത് വൻ പ്രക്ഷോഭങ്ങൾ നടക്കണമെന്നും അദ്ദേഹം പറഞ്ഞു

Continue Reading

india

‘മോദി ഭരണഘടന വായിച്ചിട്ടില്ല; വായിച്ചിരുന്നുവെങ്കിൽ അദ്ദേഹം ദിവസവും ചെയ്യുന്നതെന്താണോ അത് ചെയ്യില്ല’: രാഹുൽ ഗാന്ധി

കോൺഗ്രസ് നടത്തുന്ന ‘സംവിധാൻ രക്ഷക് അഭിയാ’ൻ കാമ്പയിനെ അഭിസംബോധന ചെയ്ത് പാർലമെന്‍റി​ന്‍റെ ഭരണഘടനാ ദിനത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ദലിത്, ആദിവാസി, ഒ.ബി.സി വിഭാഗങ്ങളുടെ പാതയിൽ നിൽക്കുന്ന മതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർ.എസ്.എസും ശക്തിപ്പെടുത്തുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

കോൺഗ്രസ് നടത്തുന്ന ‘സംവിധാൻ രക്ഷക് അഭിയാ’ൻ കാമ്പയിനെ അഭിസംബോധന ചെയ്ത് പാർലമെന്‍റി​ന്‍റെ ഭരണഘടനാ ദിനത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മോദി ഭരണഘടന വായിച്ചിട്ടില്ല എന്നത് എനിക്ക് ഉറപ്പാണ്. ഈ പുസ്തകം വായിച്ചിരുന്നുവെങ്കിൽ അദ്ദേഹം ദിവസവും ചെയ്യുന്നതെന്താണോ അത് ചെയ്യില്ല’ എന്ന് ഇന്ത്യൻ ഭരണഘടനയുടെ ഒരു പകർപ്പ് പ്രദർശിപ്പിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.

രാജ്യത്തി​ന്‍റെ മുഴുവൻ സംവിധാനവും ദലിതർക്കും ആദിവാസികൾക്കും പിന്നാക്കക്കാർക്കും എതിരാണെന്ന് പറഞ്ഞ അദ്ദേഹം ദലിതുകളുടെയും ആദിവാസികളുടെയും ഒ.ബി.സികളുടെയും പാതയിൽ ഒരു മതിൽ തടസ്സം സൃഷ്ടിക്കുന്നുവെന്നും മോദിയും ആർ.എസ്.എസും ആ മതിൽ ‘സിമന്‍റ് ചേർത്ത്’ ശക്തിപ്പെടുത്തുകയാണെന്നും പറഞ്ഞു.

നേരത്തെ യു.പി.എ സർക്കാർ നടപ്പിലാക്കിയ ഭൂമി ഏറ്റെടുക്കൽ നിയമം, ഭക്ഷണത്തിനുള്ള അവകാശം തുടങ്ങിയവയൊക്കെ ആ മതിലിനെ ദുർബലപ്പെടുത്താനുള്ള വഴികളായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ യു.പി.എ സർക്കാർ മതിലിനെ ബലപ്പെടുത്തിയിട്ടില്ലെന്ന് എനിക്ക് പറയാൻ കഴിയും. ഞങ്ങൾ ആ മതിൽ ദുർബലപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, ബി.ജെ.പി കോൺക്രീറ്റ് ചേർത്ത് ആ മതിൽ ശക്തിപ്പെടുത്തുകയാണ് -മുൻ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

തെലങ്കാനയിൽ ജാതി സർവേ നടത്തുന്നത് ചരിത്രപരമായ നടപടിയാണെന്നും കോൺഗ്രസ് എവിടെ അധികാരത്തിൽ വന്നാലും അത് ചെയ്യുമെന്നും രാഹുൽ ആവർത്തിച്ചു.

Continue Reading

Trending