Connect with us

india

തീവ്രവാദത്തിന് സമുദ്രപാത ദുരുപയോഗം ചെയ്യുന്നു; യുഎന്‍ രക്ഷാസമിതിയില്‍ മോദി

സമുദ്ര സുരക്ഷക്ക് തുരങ്കം വയ്ക്കുന്ന ഭീകരവാദ ശക്തികളെ നേരിടാന്‍ കൂട്ടായ സഹകരണം വേണമെന്നും മോദി

Published

on

തീവ്രവാദത്തിന് സമുദ്രപാത ദുരുപയോഗം ചെയ്യുന്നുവെന്ന് യുഎന്‍ രക്ഷാ സമിതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സമുദ്ര സുരക്ഷക്ക് തുരങ്കം വയ്ക്കുന്ന ഭീകരവാദ ശക്തികളെ നേരിടാന്‍ കൂട്ടായ സഹകരണം വേണമെന്നും മോദി പറഞ്ഞു. ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സുരക്ഷ കൗണ്‍സില്‍ യോഗത്തിന്റെ അധ്യക്ഷനാകുന്നത്.

സമുദ്രവ്യാപാരമേഖലയിലെ തടസങ്ങള്‍ നീങ്ങേണ്ടതുണ്ട്. അന്താരാഷ്ട്ര തലത്തില്‍ സമുദ്രസുരക്ഷക്ക് തുരങ്കം വക്കുന്ന ശക്തികളെ നേരിടാന്‍ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തണം. കടല്‍കൊള്ളക്കാരുടെ ആധിപത്യത്തിലുള്ള സമുദ്രപാതകള്‍ തിരിച്ച് പിടിക്കണം, രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അജ്മീറിലെ ഖാദിം ഹോട്ടലിന്റെ പേര് മാറ്റി

സംസ്ഥാന ടൂറിസം കോര്‍പറേഷന് കീഴിലുള്ള ഖാദിം ഹോട്ടലിന്റെ പേര് അജയ് മേരു എന്നാക്കി

Published

on

രാജസ്ഥാനിലെ അജ്മീറിലെ പ്രശസ്ത ഹോട്ടലിന്റെ പേര് മാറ്റി രാജസ്ഥാന്‍ സര്‍ക്കാര്‍. സംസ്ഥാന ടൂറിസം കോര്‍പറേഷന് കീഴിലുള്ള ഖാദിം ഹോട്ടലിന്റെ പേര് അജയ് മേരു എന്നാക്കി മാറ്റുകയായിരുന്നു. ആര്‍.ടി.ഡി.സി മാനേജിങ് ഡയറക്ടര്‍ സുഷമ അറോറയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഹോട്ടലിന്റെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട് അജ്മീറില്‍ നിന്നുള്ള എം.എല്‍.എയും നിയമസഭ സ്പീക്കറുമായ വാസുദേവ് ദേവ്‌നാനി നേരത്തേ ആര്‍.ടി.ഡി.സിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പേര് മാറ്റിയ നടപടിക്കെതിരെ അജ്മീര്‍ ദര്‍ഗ ശരീഫ് ഖാദിം രംഗത്തെത്തി. നഗരത്തിന്റെ ചരിത്രം മായ്ച്ചുകളയാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ദര്‍ഗയുടെ സൂക്ഷിപ്പുകാരനായ സയ്യിദ് സര്‍വാര്‍ ചിഷ്തി പറഞ്ഞു.

സൂഫി വര്യനായിരുന്ന ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ മഖ്ബറ ഉള്ളതിനാല്‍ ഈ നഗരം പ്രശസ്തമാണ്.

ചരിത്രപരമായി ‘അജയ്മേരു’വെന്നാണ് അജ്മീറിനെ അറിയപ്പെട്ടിരുന്നതെന്നാണ് സ്പീക്കര്‍ ദേവ്നാനി പറയുന്നത്. അജ്മീറിലെ കിങ് എഡ്വേര്‍ഡ് മെമ്മോറിയലിന്റെ പേര് ഹിന്ദു തത്വചിന്തകനായ സ്വാമി ദയാനന്ദ സരസ്വതിയുടെ പേരില്‍ പുനര്‍ നാമകരണം ചെയ്യാനും ദേവനാനി നിര്‍ദേശിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Continue Reading

crime

വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുട്ടികളുടെ മുന്നിൽ വെച്ച് കുത്തിക്കൊന്നു

കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു.

Published

on

വിവാഹാഭ്യർത്ഥന നിരസിച്ചതിനു അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു. ക്ലാസിൽ കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ്‌ കൊലപാതകം. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ്‌ മരിച്ചത്. സംഭവത്തില്‍ പ്രതിയായ എം മദൻ (30) അറസ്റ്റിലായി. ഇയാളുടെ വിവാഹഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഇതിന് ശേഷമാണ് ഇയാൾ കൊലപാതകം നടത്തിയത്. അതേസമയം, പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി രം​ഗത്തെത്തി. പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Continue Reading

india

ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; യുവതി വെന്തുമരിച്ചു

കമ്പനിയുടെ ക്യാഷ്യറായ രാമചന്ദ്രപുര സ്വദേശിനി പ്രിയ (20) ആണ് മരിച്ചത്. 

Published

on

ബെംഗളൂരുവിലെ ഡോ.രാജ്കുമാർ റോഡ് നവരംഗ് ബാർ ജംഗ്ഷനിലെ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. കമ്പനിയുടെ ക്യാഷ്യറായ രാമചന്ദ്രപുര സ്വദേശിനി പ്രിയ (20) ആണ് മരിച്ചത്.

തീപിടുത്തത്തിൽ 45 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ദി ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്‌. ചാർജ് ചെയ്യുന്നതിനിടെ സ്കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് റിപ്പോർട്ട്. അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം കണ്ടെത്തിയത്.

രാത്രി ഏറെ വൈകിയാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.തീപിടിത്തമുണ്ടായപ്പോൾ ഷോറൂമിൽ ആറു ജീവനക്കാരാണുണ്ടായിരുന്നത്. ഈ സമയം പ്രിയ കാഷ്യർ റൂമിലായിരുന്നു. കനത്ത പുകയും തീയും കാരണം പ്രിയക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല. ഇവിടെയുണ്ടായിരുന്ന മറ്റു മൂന്നു പേർക്ക് ശ്വാസതടസം നേരിട്ടു.

സംഭവശേഷം ഷോറൂം ഉടമ ഒളിവിൽ പോയെന്നാണ് വിവരം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് പിറന്നാൾ ആഘോഷിക്കാൻ തയാറെടുക്കുന്നതിനിടെ ഉണ്ടായ അപകടം പ്രിയയുടെ സുഹൃത്തുക്കള്‍ ഉൾപ്പെടെയുള്ളവരെ ദുഃഖത്തിലാഴ്ത്തി.

Continue Reading

Trending