Connect with us

Culture

മോദിയുടേയും സംഘത്തിന്റേയും വി.വി.ഐ.പി യാത്ര : കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കാനുള്ളത് 325 കോടി

Published

on

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം കേന്ദ്ര സര്‍ക്കാരിലെ പ്രമുഖര്‍ നടത്തിയ വിമാന യാത്രയുടെ ചാര്‍ജ്ജ് ഇനത്തില്‍ എയര്‍ ഇന്ത്യക്ക് വിവിധ വകുപ്പുകളില്‍ നിന്ന് ലഭിക്കാനുള്ളത് 325 കോടി രൂപ. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകള്‍ പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കാനുള്ള തുകയുടെ കണക്ക് വ്യക്തമായിരിക്കുന്നത്. 241.80 കോടി ഈ വര്‍ഷവും 84.01 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലുമായാണ് എയര്‍ ഇന്ത്യക്ക് നല്‍കാനുള്ളത്.

പ്രധാനമന്ത്രി, രാഷ്രപതി, ഉപരാഷ്ട്രപതി തുടങ്ങിയവരുടെ വിദേശ യാത്രകളുടെ ഭാഗമായി വിവിഐപികള്‍ക്ക് വിമാനം ചാര്‍ട്ട് ചെയ്ത ഇനത്തിലാണ് കേന്ദ്ര സര്‍ക്കാരിന് എയര്‍ ഇന്ത്യയുമായി ഇത്രയധികും രൂപയുടെ ബാധ്യതയുണ്ടായിരിക്കുന്നത്. പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ്, ക്യാബിനറ്റ് സെക്രട്ടറിയേറ്റ് എന്നിവരാണ് ഈ തുക എയര്‍ ഇന്ത്യക്ക് നല്‍കേണ്ടത്. വിദേശകാര്യ മന്ത്രാലയമാണ് ഏറ്റവും കൂടുതല്‍ തുക നല്‍കാനുള്ളത് എന്നാണ് എയര്‍ ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

178.55 കോടി രൂപ വിദേശകാര്യ മന്ത്രാലയവും, ക്യാബിനറ്റ് സെക്രട്ടറിയേറ്റും പ്രധാനമന്ത്രിയുടെ ഓഫീസും 128.84 കോടി രൂപയും പ്രതിരോധ മന്ത്രാലയം 18.42 കോടി രൂപയുമാണ് എയര്‍ ഇന്ത്യക്ക് നല്‍കാനുള്ളത്. ഇത്രയും തുക സര്‍ക്കാര്‍ നല്‍കാന്‍ ഉണ്ടായിട്ടും നഷ്ടത്തിലായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമത്തിലാണ് മോദി കേന്ദ്ര സര്‍ക്കാര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും ചര്‍ച്ചയായി ടൊവിനോ ചിത്രം ‘ഐഡന്റിറ്റി ‘

ചിത്രം പുറത്തിറങ്ങി രണ്ട് ദിവസം കഴിയുമ്പോള്‍ രണ്ട് കോടി രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്.

Published

on

കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും ചര്‍ച്ചയായി ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റി. ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണത്തെ തുടര്‍ന്ന് രണ്ടാം ദിനം തമിഴ്‌നാട്ടില്‍ അമ്പതോളം എക്‌സ്ട്രാ സ്‌ക്രീനുകളാണ് വര്‍ധിപ്പിച്ചത്. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്ത്, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ.റോയി സി ജെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനവും തിരകഥയും ചെയ്തിരിക്കുന്ന ചിത്രമാണിത്. 2025ന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യദിനം 1.8 കോടിയാണ് ചിത്രം നേടിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.6 കോടി മലയാളത്തില്‍ നിന്നാണ്. ചിത്രം പുറത്തിറങ്ങി രണ്ട് ദിവസം കഴിയുമ്പോള്‍ രണ്ട് കോടി രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്.

ഐഡന്റിറ്റിയില്‍ ടൊവിനോ തോമസിനൊപ്പം തൃഷയാണ് നായികയായെത്തുന്നത്. വിനയ് റായ്, ബോളിവുഡ് താരം മന്ദിര ബേദി, അര്‍ച്ചന കവി, അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍ എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍.

ചിത്രത്തിന്റ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്ക്‌സ് ബിജോയിയാണ്. ഛായാഗ്രാഹണം അഖില്‍ ജോര്‍ജ് . ആക്ഷന്‍ പശ്ചാത്തലമുള്ള ഒരു ഇന്‍വെസ്റ്റിഗേഷന്‍ സിനിമയാണ് ഐഡന്റിറ്റി. ചിത്രത്തിന്റെ ആള്‍ ഇന്ത്യ വിതരണാവകാശം റെക്കോര്‍ഡ് തുകക്കാണ് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയിരിക്കുന്നത്. ജി സി സി വിതരണാവകാശം ഫാഴ്‌സ് ഫിലിംസിനാണ്.

Continue Reading

kerala

ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിന് കോഴിക്കോട് എമര്‍ജന്‍സി ലാന്‍ഡിങ്

വിമാനത്തിന്റെ ഹൈഡ്രോളിക് തകരാര്‍ മൂലമാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്.

Published

on

ദുബൈയില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനം എമര്‍ജന്‍സി അലര്‍ട്ട് നല്‍കി കോഴിക്കോട് വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിന്റെ ഹൈഡ്രോളിക് തകരാര്‍ മൂലമാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു.

ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ഐ എക്സ് 344 എയര്‍ ഇന്ത്യ വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ഹൈഡ്രോളിക് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിമാനത്തില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് വിവരം കൈമാറി. തുടര്‍ന്ന് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചു.

ഇതിനിടെ വിമാനത്താവളത്തില്‍ എല്ലാ സജ്ജികരണങ്ങളും ഒരുക്കിയിരുന്നു. സമീപത്തെ മുഴുവന്‍ ആംബുലന്‍സുകളും ഫയര്‍ഫോഴ്സ് സംവിധാനങ്ങളും റണ്‍വേയിലെത്തിച്ചിരുന്നു. പിന്നാലെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തിറങ്ങി.

Continue Reading

kerala

യു. പ്രതിഭ മകന്റെ തെറ്റുമറയ്ക്കാന്‍ പത്രപ്രവര്‍ത്തകന്റെ മതം നോക്കി വര്‍ഗീയ പരാമര്‍ശം നടത്തി; കെ.എം ഷാജി

പിണറായി വിജയന്‍ മാറ്റിവിട്ട കേരള രാഷ്ട്രീയത്തിലെ അപകടകരമായ രീതിയാണ് പ്രതിഭയിലൂടെ കണ്ടതെന്നും ഷാജി ആരോപിച്ചു.

Published

on

സിപിഎം എംഎല്‍എ യു.പ്രതിഭക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി രംഗത്ത്. പ്രതിഭ തന്റെ മകന്റെ തെറ്റുമറയ്ക്കാന്‍ പത്രപ്രവര്‍ത്തകന്റെ മതം നോക്കി വര്‍ഗീയ പരാമര്‍ശം നടത്തി. ഇതുവരെ പ്രതിഭയെ സിപിഎം തിരുത്തിയിട്ടില്ല. പിണറായി വിജയന്‍ മാറ്റിവിട്ട കേരള രാഷ്ട്രീയത്തിലെ അപകടകരമായ രീതിയാണ് പ്രതിഭയിലൂടെ കണ്ടതെന്നും ഷാജി ആരോപിച്ചു.

”ഒരമ്മ എന്ന നിലയ്ക്ക് അവരുടെ സങ്കടത്തെ മാനിക്കുന്നു. നമ്മളൊക്കെ പൊതുപ്രവര്‍ത്തകരോ തിരക്കുള്ള ആളുകളോ ആയിരിക്കാം. നമ്മുടെ മക്കളെ ഒരു അപകടത്തിലോ പെടുത്തരുതെന്ന് നമുക്ക് പ്രാര്‍ഥിക്കാം. നമുക്ക് അടക്കം കൊടുക്കാം, ഒതുക്കം കൊടുക്കാം . എന്നാലും എന്തെങ്കിലും സംഭവിച്ചുപോയാല്‍ അമ്മയെ..അവര്‍ ഒരു എംഎല്‍എ ആയതുകൊണ്ട് വലിയ രീതിയില്‍ കുറ്റവാളിയാക്കേണ്ട കാര്യമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല.

അത് വേറെ വിഷയമാണ്. പക്ഷെ പ്രതിഭ നടത്തിയ ഒരു പരാമര്‍ശമുണ്ട്.”മാധ്യമം പത്രത്തിലെ ഒരാള്‍ മുസ്‌ലിമായതുകൊണ്ട് അയാള്‍ക്ക് മറ്റുള്ളവരോടുള്ള പ്രതികാരമാണത്രേ പ്രതിഭയുടെ മകന്റെ കേസ്. എന്തു മോശത്തരത്തിലേക്കാണ് സിപിഎംകാരാ നിങ്ങള്‍ പോകുന്നത്. ഇതുവരെ സിപിഎം അത് തിരുത്തിയിട്ടില്ല. ഒരു പത്രപ്രവര്‍ത്തകന്റെ മതം നോക്കി, ജാതി നോക്കി തന്റെ മകന്റെ തെറ്റ് മറയ്ക്കാന്‍ അവര്‍ നടത്തിയ വിവരക്കേട് പോലും വര്‍ഗീയ പരാമര്‍ശമാവുക. വളരെ അപകടകരമായ പരാമര്‍ശമാവുക” കെ.എം ഷാജി പറഞ്ഞു.

Continue Reading

Trending