Connect with us

india

തന്റെ കൈയിലുള്ള ഭരണഘടന മോദിക്ക് ശൂന്യമാണെന്ന് തോന്നുന്നത് അത് വായിക്കാത്തതിനാൽ -രാഹുൽ ഗാന്ധി

ഭരണഘടന വായിക്കാത്തതിനാലാണ് താൻ കാണിച്ച പുസ്തകം ശൂന്യമാണെന്ന് മോദിക്ക് തോന്നിയതെന്ന് ​രാഹുൽ പറഞ്ഞു.

Published

on

ഭരണഘടന വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരിച്ചടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ​ഭരണഘടനയെന്ന് അവകാശപ്പെട്ട് രാഹുൽ ഗാന്ധി കാണിച്ച പുസ്തകം ശൂന്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

ഭരണഘടന വായിക്കാത്തതിനാലാണ് താൻ കാണിച്ച പുസ്തകം ശൂന്യമാണെന്ന് മോദിക്ക് തോന്നിയതെന്ന് ​രാഹുൽ പറഞ്ഞു. ഇന്ത്യയുടെ ആത്മാവ് ഭരണഘടനയാണ്. ബിർസ മുണ്ടെ, ഡോ.ബി.ആർ അംബേദ്ക്കർ, മഹാത്മ ഗാന്ധി എന്നിവരുടെ ആശയങ്ങളാണ് ഭരണഘടനയിൽ ഉൾപ്പെട്ടിരുന്നത്.

അതേസമയം, രാഹുൽ ഗാന്ധി ഉയർത്തിപിടിച്ച ചുവന്ന് നിറത്തിലുള്ള ഭരണഘടന സംബന്ധിച്ചും വിവാദം ഉയർന്നിരുന്നു. അർബൻ നക്സലുകളെ പിന്തുക്കാനാണ് രാഹുൽ ചുവന്ന നിറത്തിലുള്ള ഭരണഘടന ഉയർത്തിപ്പിടിക്കുന്നതെന്നായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രതികരണം.

ഭരണഘടന ചുവപ്പ് നിറത്തിലായാലും നീല നിറത്തിലായാലും തങ്ങൾ അതിനെ സംരക്ഷിക്കുമെന്ന് രാഹുൽ പറഞ്ഞു. ഭരണഘടനക്ക് വേണ്ടി ജീവൻ വെടിയാൻ പോലും ഞങ്ങൾ തയാറാണ്. തീരുമാനമെടുക്കു​മ്പോൾ ആദിവാസികൾക്കും ദലിതർക്കും കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഭാര്യയെയും എട്ട് വയസ്സുള്ള മകനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; യുവാവ് പിടിയില്‍

കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന്റെ മേല്‍ക്കൂരയില്‍ തൂക്കിയിടുകയായിരുന്നു

Published

on

മുംബൈയില്‍ ഭാര്യയെയും എട്ട് വയസ്സുള്ള മകനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന്റെ മേല്‍ക്കൂരയില്‍ തൂക്കിയിടുകയായിരുന്നു.വിവാഹേതര ബന്ധത്തിന്റെ പേരില്‍ സംശയിച്ചാണ് ഭാര്യയെ ശിവശങ്കര്‍ ദത്ത (40) കൊലപ്പെടുത്തിയത്. പിന്നീട് ദൃക്സാക്ഷിയായതിനാല്‍ മകനെയും സമാന രീതിയില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് ശിവശങ്കര്‍ തന്നെ കൊലപാതകത്തെ ആത്മഹത്യയാക്കി പൊലീസിനെ അറിയിക്കുകയായിരുന്നു. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യ പുഷ്പ ദത്തയും മകനും മരിച്ച നിലയില്‍ കണ്ടതെന്നും മകനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചതായിരിക്കാം എന്നും ശിവകുമാര്‍ പൊലീസിനോട് പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും പ്രതിയുടെ മൊഴിയിലെ പൊരുത്തക്കേടുകളുമാണ് സംശയത്തിന് കാരണമായി. പിന്നീട് ശിവശങ്കറിനെ നടന്ന ചോദ്യം ചെയ്യ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി ശിവശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

india

ഭാര്യയെ കൊന്ന് കഷണങ്ങളാക്കി കുക്കറില്‍ വേവിച്ച സംഭവത്തില്‍ മുന്‍ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു

ജില്ലേലഗുഡ സ്വദേശി ഗുരുമൂര്‍ത്തി (39)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

ഹൈദരാബാദ്: തെലങ്കാനയില്‍ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി കുക്കറില്‍ വേവിച്ച് തടാകത്തില്‍ ഒഴുക്കിയ കേസില്‍ മുന്‍ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലേലഗുഡ സ്വദേശി ഗുരുമൂര്‍ത്തി (39)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൈന്യത്തില്‍നിന്ന് സ്വമേധയാ വിരമിച്ച ഗുരുമൂര്‍ത്തി കച്ചന്‍ബാഗിലെ ഡി.ആര്‍.ഡി. ഔട്ട്‌സോഴ്‌സിങ് ബേസില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്ത് വരികയായിരുന്നു.

13 വര്‍ഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. ഇതില്‍ രണ്ട് കുട്ടികളുമുണ്ട്. ജനുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം. ഗുരുമൂര്‍ത്തി മാധവിയെ കൊലപ്പെടുത്തിയശേഷം ശരീരം കഷണങ്ങളാക്കി കുക്കറില്‍ വേവിക്കുകയും പിന്നാലെ സമീപത്തെ തടാകത്തില്‍ ഉപേക്ഷിക്കുകയുമായിരുന്നു. വാക്കുതര്‍ക്കത്തിന്റെ ദേഷ്യത്തിലാണ് കൊല നടത്തിയതെന്ന് ഗുരുമൂര്‍ത്തി വെളിപ്പെടുത്തി. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശുചിമുറിയില്‍ വെച്ച് ശരീരം വെട്ടിമുറിച്ചത്. ശരീര ഭാഗങ്ങള്‍ പൂര്‍ണമായും എല്ലില്‍നിന്ന് വേര്‍പെടുത്തിയശേഷം കീടനാശിനി തളിച്ച് വേവിച്ചു. ഇത്തരത്തില്‍ ഇറച്ചിയും എല്ലും മൂന്നു ദിവസം വേവിച്ചതായാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പിന്നാലെ ബാഗിലാക്കി സമീപത്തെ തടാകത്തില്‍ ഉപേക്ഷിച്ചു.

ഗുരുമൂര്‍ത്തിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തടാകത്തില്‍ പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ല. ഗുരുമൂര്‍ത്തി സ്വയം കുറ്റം ഏറ്റുപറയുകയായിരുന്നുവെന്ന് എല്‍.ബി നഗര്‍ ഡി.സി.പി പറഞ്ഞു. മാധവിയെ കാണാനില്ലെന്ന കഥ ഉണ്ടാക്കിയതും യുവതിയുടെ രക്ഷിതാക്കളെ അറിയിച്ചതും ഗുരുമൂര്‍ത്തി തന്നെയാണ്.

Continue Reading

india

ജീവനാംശമായി 20 ലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടു; യുവാവ് ജീവനൊടുക്കി

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പേറ്റാരു ഗൊല്ലപള്ളിയെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്

Published

on

കര്‍ണാടക: വിവാഹമോചന കേസില്‍ ജീവനാംശമായി 20 ലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പേറ്റാരു ഗൊല്ലപള്ളിയെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് ഭാര്യ ഫീബയാണ് കാരണക്കാരി എന്ന് വിശദീകരിക്കുന്ന ആത്മഹത്യകുറിപ്പും സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തി. പിന്നാലെ, സഹോദരന്‍ ഈഷയ്യ ഗൊല്ലപ്പള്ളി അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

രണ്ട് വര്‍ഷം മുമ്പാണ് പേറ്റാരുവും സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ഫീബയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം നിരന്തര വഴക്കിനെത്തുടര്‍ന്ന് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.ഇരുവരുടെയും വിവാഹമോചന ഹരജി കോടതിയുടെ പരിഗണനയിലാണ്. ഇന്നലെ കോടതിയില്‍ വാദം കേള്‍ക്കുകയും ഫീബ 20 ലക്ഷം രൂപ ജീവനാംശമായി ആവശ്യപ്പെടുകയും ചെയ്തുവെന്ന് അവരുടെ അഭിഭാഷകന്‍ വെളിപ്പെടുത്തി. ഇതാണ് പേറ്റാരുവിന്റെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.

ആത്മഹത്യക്കുറിപ്പില്‍, പേറ്റാരു പിതാവിനോട് ക്ഷമാപണം നടത്തുകയും മാതാപിതാക്കളെ പരിപാലിക്കാന്‍ സഹോദരനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുടെ പീഡനം മൂലമാണ് താന്‍ മരിച്ചതെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending