Connect with us

india

സിഎഎയിലൂടെ ഇന്ത്യയിലെ ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുകയാണ് മോദിയും അമിത് ഷായും: ഷാഫി പറമ്പില്‍

തിരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി വീണ്ടും ഇന്ത്യാ രാജ്യത്തെ ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെന്നും ഷാഫി പറഞ്ഞു

Published

on

വടകര: വർഗീയ വിജ്ഞാപനങ്ങൾ അല്ലാതെ മറ്റൊന്നും ഈ രാജ്യത്തെ ജനങ്ങൾക്ക് കൊടുക്കാൻ കഴിയാത്തവരാണ് ബിജെപിയെന്ന് വടകര യുഡിഎഫ് സ്ഥാനാർത്ഥിയും പാലക്കാട് എംഎൽഎയുമായ ഷാഫി പറമ്പില്‍. തിരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി വീണ്ടും ഇന്ത്യാ രാജ്യത്തെ ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെന്നും ഷാഫി പറഞ്ഞു.

രാജ്യത്തിൻറെ ആത്മാവിനെ മോദിയും അമിത് ഷായും കൂടി തകർക്കുകയാണ്. ഈ ഭരണകൂടത്തെ തകർത്താൽ മാത്രമേ രാജ്യത്ത് മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ കഴിയുകയുള്ളൂ. കോൺഗ്രസിന്റെ തിരിച്ചുവരവ് അനിവാര്യതയാണെന്ന് ജനാധിപത്യം മതേതരത്വബോധമുള്ള മുഴുവൻ ആളുകൾക്കും അനുഭവപ്പെടുന്നുണ്ടെന്നും ഷാഫി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 32 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

അഞ്ച് യന്ത്രവല്‍കൃത ബോട്ടുകള്‍ പിടിച്ചെടുത്തു.

Published

on

അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 32 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ രാമനാഥപുരം സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് യന്ത്രവല്‍കൃത ബോട്ടുകള്‍ പിടിച്ചെടുത്തു.

രാമേശ്വരത്ത് നിന്ന് 450 ഓളം യന്ത്രവല്‍കൃത ബോട്ടുകളാണ് കഴിഞ്ഞ ദിവസം രാത്രി കടലില്‍ പോയത്. സമുദ്രാതിര്‍ത്തിക്ക് സമീപം മത്സ്യബന്ധനത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കെ ശ്രീലങ്കന്‍ നാവികസേന പറഞ്ഞയച്ചു. എന്നാല്‍ കടലില്‍ തുടര്‍ന്നുകൊണ്ടിരുന്ന അഞ്ചു ബോട്ടുകളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം അറസ്റ്റിലായവരെ കൂടുതല്‍ നിയമനടപടികള്‍ക്ക് മാന്നാര്‍ ഫിഷറീസ് വകുപ്പിന് കൈമാറി.

മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ സേന അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന്, ഫെബ്രുവരി 28 മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് ശക്തമാക്കാന്‍ രാമനാഥപുരത്തെ മത്സ്യത്തൊഴിലാളി സംഘടന തീരുമാനിച്ചു.

നാവികസേന പിടികൂടിയ മത്സ്യത്തൊഴിലാളികളെയും കസ്റ്റഡിയിലെടുത്ത ബോട്ടുകളും മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘടന ആവശ്യപ്പെട്ടു.

Continue Reading

india

ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പ്; പ്രതികള്‍ മൈസൂരുവില്‍ റിസോര്‍ട്ട് വാങ്ങി, ഇ ഡി അന്വേഷണം

മുഖ്യപ്രതി സിംഗപ്പൂര്‍ സ്വദേശി മുസ്തഫ കമാലിനെ പിടികൂടാനാണ് നീക്കം.

Published

on

ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പിലൂടെ പ്രതികള്‍ മൈസൂരുവില്‍ റിസോര്‍ട്ട് വാങ്ങി. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം സിംഗപ്പൂരിലേക്കും. മുഖ്യപ്രതി സിംഗപ്പൂര്‍ സ്വദേശി മുസ്തഫ കമാലിനെ പിടികൂടാനാണ് നീക്കം. ഇതിലൂടെ 1600 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

കേസിലുള്‍പ്പെട്ട സയ്യിദ് മുഹമ്മദിനും ടി.ജി വര്‍ഗീസിനും തട്ടിപ്പിന്റെ പ്രതിഫലമായി 2.7 കോടി ലഭിച്ചതായും കണ്ടെത്തല്‍. ഇവരുടെ അക്കൗണ്ടുകളിലൂടെ പണമിടപാട് നടന്നത് 718 കോടിയാണ്. ഈ പണം ഉപയോഗിച്ച് പ്രതികള്‍ മൈസൂരുവില്‍ റിസോര്‍ട്ട് വാങ്ങുകയും ചെയ്തു. അതേസമയം പ്രതികള്‍ ചൈനയില്‍ ക്രിപ്‌റ്റോ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ മാസം ഇതേ കേസില്‍ ചെന്നൈ സ്വദേശികളായ ഡാനിയേല്‍ സെല്‍വകുമാര്‍, കതിരവന്‍ രവി, ആന്റോ പോള്‍ പ്രകാശ്, അലന്‍ സാമുവേല്‍ എന്നിവരെ ഇ ഡി പിടികൂടിയിരുന്നു. പിന്നാലെയാണ് സയ്യിദ് മുഹമ്മദും ടി ജി വര്‍ഗീസും അറസ്റ്റിലായത്.

500-ലേറെ ബാങ്ക് അക്കൗണ്ടുകളാണ് ഇവര്‍ തുറന്നത്. 289 അക്കൗണ്ടുകളിലായി 377 കോടി രൂപയുടെ ഇടപാട് നടന്നു. ഇതില്‍ രണ്ട് കോടി രൂപ സയ്യിദിന് ലഭിച്ചു.

വര്‍ഗീസ് 190 അക്കൗണ്ടുകളാണ് തുറന്നുകൊടുത്തതെന്ന് ഇഡി പറയുന്നു. ഇതിലൂടെ 341 കോടി രൂപയുടെ കൈമാറ്റം നടന്നു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ നാല് ദിവത്തേക്ക് ഇഡിക്ക് കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ട്.

 

Continue Reading

india

ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന താരിഫ് ഈടാക്കുന്ന രാജ്യം, ഇന്ത്യ നമ്മളെ നന്നായി മുതലെടുക്കുന്നു; ട്രംപ്

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷ്ണല്‍ ഡെവലപ്പമെന്റ് ഫണ്ടില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Published

on

തെരഞ്ഞെടുപ്പിന് വേണ്ടി ഇന്ത്യക്ക് നല്‍കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷ്ണല്‍ ഡെവലപ്പമെന്റ് ഫണ്ടില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ വോട്ടര്‍ പങ്കാളിത്തം പ്രേത്സാഹിപ്പിക്കുന്നതിനു പകരം വിദേശത്ത് തുക ചെലവഴിക്കുന്നതിനെ ട്രംപ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിന്റെ (സമാപന പ്രസംഗത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം.

ഇന്ത്യയിലെ തിരഞ്ഞെടുപ്പിനായി യുഎസ്എഐഡി ഫണ്ടില്‍ നിന്ന് 18 മില്യണ്‍ യുഎസ് ഡോളറാണ് ധനസഹായം നല്‍കിയതെന്നും പഴയ പേപ്പര്‍ ബാലറ്റുകളിലേക്ക് പോകണമെന്നും ഇന്ത്യ യുഎസിനെ തെരഞ്ഞെടുപ്പില്‍ സഹായിക്കട്ടെയെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യക്ക് സാമ്പത്തിക സഹായം ആവശ്യമില്ലെന്നും ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന താരിഫ് ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് ഏര്‍പ്പെടുത്തുന്ന ഉയര്‍ന്ന താരിഫുകളില്‍ നിന്നും ഇന്ത്യ നേട്ടമുണ്ടാകുന്നുണ്ടെന്നും ഇന്ത്യ നമ്മളെ നന്നായി മുതലെടുക്കുകയാണെ’ന്നും ട്രംപ് പറഞ്ഞു.

യുഎസ്എഐഡി ഫണ്ടിംഗുമായി ബന്ധപ്പെട്ട് നേരത്തെയും വിമര്‍ശനവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. 21 മില്യണ്‍ ഡോളര്‍ തുക ഇന്ത്യക്ക് നല്‍കിയെന്നാണ് ട്രംപ് പറഞ്ഞത്.

 

Continue Reading

Trending