Connect with us

News

തോക്കിന്‍മുനയില്‍ മോഡലുകളെ കൂട്ടബലാത്സംഗം ചെയ്തു

സംഭവവുമായി ബന്ധപ്പെട്ട് 65 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Published

on

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹനസ്ബര്‍ഗില്‍ മ്യൂസിക് വീഡിയോ ചിത്രീകരണത്തിനിടെ തോക്കുധാരികളായ സംഘം എട്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്തു. ചെറുപട്ടണമായ ക്രുഗെര്‍സ്‌ഡോര്‍പ്പില്‍ തോക്കിന്‍ മുനയിലാണ് മോഡലുകള്‍ ബലാത്സംഗത്തിനിരയായത്. ശേഷം ഷൂട്ടിങ് ലൊക്കേഷനിലുണ്ടായിരുന്നവരുടെ ആഭരണങ്ങളും പണവും വില പിടിപ്പുള്ള മറ്റ് സാധനങ്ങളും അക്രമികള്‍ കവര്‍ന്നു.

സംഭവവുമായി ബന്ധപ്പെട്ട് 65 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ 12 സ്ത്രീകളും 10 പുരുഷന്മാരും സ്ഥലത്തുണ്ടായിരുന്നു. ഷൂട്ടിങ്ങിനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോഴാണ് സംഘം ഇരച്ചുകയറിയത്. ആകാശത്തേക്ക് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം എല്ലാവരോടും കമിഴ്ന്ന് കിടക്കാന്‍ ആവശ്യപ്പെട്ടു. ശേഷം കൊള്ളയടിക്കുകയും എട്ട് യുവതികളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തതായി ഇരകളില്‍ ഒരാളായ യുവതി പറഞ്ഞു. മാഫിയ സംഘങ്ങളുടെ ശക്തികേന്ദ്രമായ മേഖലയിലാണ് സംഭവം. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ ആക്രമണത്തെ അപലപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യു.പിയില്‍ ക്ഷേത്രങ്ങള്‍ക്ക് സമീപത്തുള്ള നിര്‍മിതികള്‍ പൊളിച്ചുനീക്കുന്നു

ഉത്തര്‍പ്രദേശ് ഭരണകൂടത്തിന്റെ കീഴിലുള്ള വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് കെട്ടിടങ്ങളും വീടുകളുമടക്കം പൊളിക്കുന്നത്.

Published

on

സംഭാലില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് സമീപത്തുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതായി റിപ്പോര്‍ട്ട്. കയ്യേറ്റങ്ങളുടെ പേരിലാണ് നടപടികള്‍ തുടരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ സംഭാലില്‍ ചരിത്രപരവും സാംസ്‌ക്കാരികപരവുമായ പൈതൃകം സംരക്ഷിക്കുമെന്ന് അവകാശപ്പെട്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബുള്‍ഡോസ് നടപടികള്‍ തുടരുന്നത്. ഉത്തര്‍പ്രദേശ് ഭരണകൂടത്തിന്റെ കീഴിലുള്ള വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് കെട്ടിടങ്ങളും വീടുകളുമടക്കം പൊളിക്കുന്നത്. ഇന്നലെ (ശനിയാഴ്ച) പാപ് മോചന്‍ തീര്‍ത്ഥ പ്രദേശത്തിന് സമീപത്തുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വന്ദന മിശ്രയുടെ നേതൃത്വത്തിലാണ് നടപടികള്‍. സദര്‍ കോട്വാലി അധികാര പരിധിയില്‍ വരുന്ന ബഹാജോയ് റോഡിലെ തിവാരി സരായി എന്ന സ്ഥലത്തെ കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥര്‍ക്കൊപ്പം ജെ.സി.ബി ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നടപടി.

തീര്‍ത്ഥാടന കേന്ദ്രത്തിന് പിന്നിലുള്ള കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നുവെന്നും അനധികൃതമായി ഭൂമി കയ്യേറിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്നും മജിസ്‌ട്രേറ്റ് വന്ദന മിശ്ര അറിയിച്ചു.

അതേസമയം തീര്‍ത്ഥാടന കേന്ദ്രേങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയക്ക് സമീപത്തുള്ള കെട്ടിടങ്ങളും വീടുകളുമൊക്കെയാണ് പൊളിക്കുന്നതെന്നും ഇതിനകം നിരവധി വസ്തുക്കള്‍ പൊളിച്ചുമാറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഭരണകൂടത്തിന്റെ നിയമപ്രകാരം മതപരമായ നിര്‍മിതികളൊന്നും പൊളിക്കല്‍ നടപടിയില്‍ ഉള്‍പ്പെട്ടിട്ടില്ല. മതപരമായ കേന്ദ്രങ്ങളുടെ പവിത്രതയ്ക്കും പ്രവേശനത്തിനും ബുദ്ധിമുട്ടാവുന്ന കൈയേറ്റങ്ങളാണ് പൊളിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പാപ് മോചന്‍ തീര്‍ത്ഥയ്ക്ക് പുറമെ തീവാരി സരായി, മുന്നി മാതാ ക്ഷേത്രത്തിന് സമീപമുള്ള കയ്യേറ്റങ്ങളും പൊളിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ബാരിക്കേഡുകള്‍, താത്ക്കാലിക നിര്‍മാണങ്ങള്‍ എന്നിവ പൊളിച്ചുമാറ്റുമെന്നും വീടുകളിലെ താമസക്കാരെ ഒഴിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

kerala

റോഡ് മുറിച്ചു കടക്കവേ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് രണ്ട് സത്രീകള്‍ മരിച്ചു

തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്.

Published

on

ഒല്ലൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടിൽ എൽസി (72), മേരി (73) എന്നിവരാണ് മരിച്ചത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്. ഇന്ന് രാവിലെ ആറ് മണിയോടെ ഇരുവരും പള്ളിയിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. ​

ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേ​ഗത്തിലായിരുന്നോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരുകയാണ്.

Continue Reading

india

ഗവര്‍ണര്‍ ആര്‍. എന്‍. രവിയുടെ നടപടി ബാലിശം; തമിഴ്‌നാടിന്റെ വികസനം അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ല: എം. കെ. സ്റ്റാലിന്‍

സംസ്ഥാനത്തിൻ്റെ വികസനം അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ലെന്നും നിയമസഭയെ അഭിസംബോധന ചെയ്യേണ്ടതില്ലെന്ന ഗവർണറുടെ തീരുമാനം ബാലിശമാണെന്നും സ്റ്റാലിൻ പറഞ്ഞു.

Published

on

തമിഴ്നാട് ഗവർണർ ആർ. എൻ. രവിക്കെതിരെ വീണ്ടും വിമർശനവുമായി  എം. കെ. സ്റ്റാലിൻ. സംസ്ഥാനത്തിൻ്റെ വികസനം അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ലെന്നും നിയമസഭയെ അഭിസംബോധന ചെയ്യേണ്ടതില്ലെന്ന ഗവർണറുടെ തീരുമാനം ബാലിശമാണെന്നും സ്റ്റാലിൻ പറഞ്ഞു.

രവി ഗവർണറായി ചുമതലയേറ്റശേഷം കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാന നിയമസഭ വിചിത്രമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു. ‘ഗവർണർ നിയമസഭയിൽ വരുന്നുണ്ടെങ്കിലും സഭയെ അഭിസംബോധന ചെയ്യാതെ മടങ്ങിപ്പോകുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ബാലിശമാണെന്ന് ഞാൻ പറഞ്ഞത്’ സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ജനുവരി ആറിന് ഗവർണർ പതിവ് പ്രസംഗം നടത്താതെ സഭയിൽനിന്ന് ഇറങ്ങിപ്പോയി. ഭരണഘടനയുടെ ആർട്ടിക്കിൾ 176 പ്രകാരം, സമ്മേളനത്തിൻ്റെ തുടക്കത്തിൽ ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്യണം. സെഷൻ ആരംഭിക്കുന്നതിന് മുമ്പ് തമിഴ് ഗാനം (തമിഴ് തായ് വാൽത്ത്) ആലപിക്കുകയും അഭിസംബോധനയ്ക്ക് ശേഷം ദേശീയ ഗാനം ആലപിക്കുകയും ചെയ്യുന്നത് വളരെക്കാലമായി തുടരുന്ന ഒരു പാരമ്പര്യമാണെന്ന്  റിപ്പോർട്ട്‌  ചെയ്യുന്നു.

ആസൂത്രിതമായി നിയമങ്ങൾ ലംഘിക്കുന്നതിൽ ഗവർണർക്ക് താൽപ്പര്യമുണ്ടെന്നും സ്റ്റാലിൻ ആരോപിച്ചു.

Continue Reading

Trending