Connect with us

News

നാശം വിതച്ച് മോക്ക സൂപ്പർ സൈക്ലോൺ ; മ്യാന്മറിൽ മരിച്ചവരുടെ എണ്ണം 6 ആയി

അതെ സമയം ഇന്ത്യൻ സമുദ്രത്തിൽ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റായ മോക്ക,സമീപകാലത്തുണ്ടായ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണെന്ന് ഹാവായ്‌ ജോയിന്റ്‌ ടൈഫൂൺ വാണിങ്‌ സെന്റർ വിലയിരുത്തി.

Published

on

മോക്ക അതിതീവ്ര ചുഴലിക്കാറ്റിനെത്തുടർന്ന്‌ മ്യാന്മറിൽ മരിച്ചവരുടെ എണ്ണം ആറായി. ആയിരത്തോളം ആളുകൾക്ക്‌ പരിക്കേറ്റു. നൂറുകണക്കിന് വീടുകളാണ് പറന്നുപോയത്. ചുഴലിക്കാറ്റിനെ തുടർന്ന് റാഖൈൻ സംസ്ഥാനം ദുരന്തബാധിതമേഖലയായി പ്രഖ്യാപിച്ചു. കടൽനിരപ്പുയർന്ന ഇവിടെനിന്നും ആയിരത്തലേറെപ്പേരെ മാറ്റിപ്പാർപ്പിച്ചു. , ബംഗ്ലാദേശിൽ ആൾ നാശം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മറ്റു നാശനഷ്ടങ്ങൾ വ്യാപകമാണ് . ഇവിടുത്തെ കോക്‌സ് ബസാറിൽനിന്ന്‌ മോക്ക ഒഴിവായി തുടങ്ങിയതിനെ തുടർന്ന് പ്രാദേശിക ഭരണകൂടം നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണ്‌. സെന്റ് മാർട്ടിൻ ദ്വീപിലും ടെക്‌നാഫിലും രണ്ടായിരത്തോളം വീട്‌ തകർന്നതായും 10,000 വീടിന്‌ കേടുപാട്‌ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.അതെ സമയം ഇന്ത്യൻ സമുദ്രത്തിൽ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റായ മോക്ക,സമീപകാലത്തുണ്ടായ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണെന്ന് ഹാവായ്‌ ജോയിന്റ്‌ ടൈഫൂൺ വാണിങ്‌ സെന്റർ വിലയിരുത്തി.

kerala

ജയന്തി രാജനും, ഫാത്തിമ മുസഫറും തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരുന്ന തീരുമാനം; പികെ കുഞ്ഞാലിക്കുട്ടി

സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Published

on

ജയന്തി രാജനും, ഫാത്തിമ മുസഫറും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന തീരുമാനമെന്ന് മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സ്ത്രീ പ്രാതിനിധ്യം പാര്‍ട്ടിയില്‍ ഉറപ്പ് വരുത്തി സംഘടനരംഗത്ത് നേതൃ പരമായ പങ്ക് വഹിക്കാന്‍ അവസരമൊരുക്കുക എന്നത് പാര്‍ട്ടിയുടെ അജണ്ടയില്‍പെട്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടി അതിന്റെ ആശയ ആദര്‍ശങ്ങളല്‍ വെള്ളം ചേര്‍ക്കാതെ തന്നെ കാലാനുസൃതമായ അജണ്ടകള്‍ രൂപപ്പെടുത്തിയും പ്രയോഗവല്‍കരിച്ചും തന്നെയാണ് മുന്നോട്ട് പോയിട്ടുള്ളത്. അതിന്റെ ഭാഗം തന്നെയാണ് സ്ത്രീ പങ്കാളിത്തം സംബന്ധിച്ച പുതിയ തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ സമൂഹത്തിന്റെ പ്രാതിനിധ്യം വഹിക്കാന്‍ ശേഷിയുള്ള രണ്ട് പ്രഗല്‍ഭരെ തന്നെയാണ് കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തിരിക്കുന്നത്. ജയന്തി രാജന്‍ ദളിത് വിഭാഗത്തില്‍ നിന്നും കര്‍മ്മ ശേഷി കൊണ്ടും, ആത്മ സമര്‍പ്പണം കൊണ്ടും പൊതുരംഗത്തേക്ക് ഉയര്‍ന്നു വന്ന വനിത നേതാവാണ്. ജയന്തി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് വരുമ്പോള്‍ സ്ത്രീ സമൂഹത്തോടൊപ്പം ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് കുടിയുള്ള അംഗീകാരമായി മാറുകയാണത്. ഫാത്തിമ മുസഫറും പ്രാഗല്ഭ്യവും നേതൃശേഷിയും, കര്‍മ്മ പാരമ്പര്യവുമുള്ള വ്യക്തിത്വമാണ്. രാജ്യത്തെ ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തില്‍ ശ്രദ്ധേയമായ വനിത മുഖമാണ്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ചു

തിരക്ക് കുറയ്ക്കുന്നതിനായി സതേണ്‍ റെയില്‍വേ 10 ട്രെയിനുകളില്‍ അധികം കോച്ചുകള്‍ അനുവദിച്ചു

Published

on

യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി സതേണ്‍ റെയില്‍വേ 10 ട്രെയിനുകളില്‍ അധികം കോച്ചുകള്‍ അനുവദിച്ചു.

മലബാര്‍ എക്‌സ്പ്രസ്: തിരുവനന്തപുരംമംഗലാപുരം, മംഗലാപുരംതിരുവനന്തപുരം (16629, 16630) മാവേലി എക്‌സ്പ്രസ്: തിരുവനന്തപുരംമംഗലാപുരം, മംഗലാപുരംതിരുവനന്തപുരം (16604, 16603) അമൃത എക്‌സ്പ്രസ്: തിരുവനന്തപുരംമധുര, മധുരതിരുവനന്തപുരം (16343, 16344) കാരക്കല്‍ എക്‌സ്പ്രസ്: കാരക്കല്‍ എറണാകുളം, എറണാകുളംകാരക്കല്‍ (16187, 16188), സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്: ചെന്നൈതിരുവനന്തപുരം, തിരുവനന്തപുരംചെന്നൈ (12695, 12696) ട്രെയിനുകളിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്.

Continue Reading

india

തമിഴ്‌നാട് സര്‍ക്കാറിനെ അഭിനന്ദിച്ച് മുസ്‌ലിംലീഗ്

ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭിനന്ദിച്ചു

Published

on

ചെന്നൈ: ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് ഉയര്‍ത്തിപ്പിടിക്കുന്നതിനും തമിഴ്‌നാട് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭിനന്ദിച്ചു.

സംസ്ഥാനത്തെ മുസ്്ലിം ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി തിരുനെല്‍വേലിയില്‍ മുസ്‌ലിംലീഗ് സ്ഥാപക പ്രസിഡന്റ് ക്വയ്ദ്ഇമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ പേരില്‍ പുതിയ മെഗാ പബ്ലിക് ലൈബ്രറി നിര്‍മ്മിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്ഥിരം ന്യൂനപക്ഷ പദവി നല്‍കിയും കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതി നിര്‍ത്തിയപ്പോള്‍, തമിഴ്‌നാട് മുഖ്യമന്ത്രി സംസ്ഥാന ഫണ്ടില്‍ നിന്ന് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ആരംഭിച്ചും അവശ വിഭാഗത്തെ ചേര്‍ത്തു പിടിച്ചു.

ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വിരുദ്ധമായ മുത്തലാഖ്, പൗരത്വം, വഖഫ് ഭേദഗതി ബില്ലുകള്‍ നടപ്പിലാക്കുന്നതിനെതിരെ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചു. സംസ്ഥാന ഹാജിമാര്‍ക്കായി ചെന്നൈയില്‍ ഒരു പുതിയ ഹജ്ജ് ഹൗസ് നിര്‍മ്മിച്ചതിനും അഭിനന്ദിച്ചു.

Continue Reading

Trending