Connect with us

kerala

പോക്കറ്റിലിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന്റെ കൈയ്ക്കും തുടയ്ക്കും പരിക്ക്

Published

on

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ പോക്കറ്റിലിട്ട മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്.

എരുത്തേംപതി സ്വദേശി ജഗദീഷിനാണ് പരിക്കേറ്റത്. യുവാവിന്റെ കൈയ്ക്കും തുടയിലുമാണ് പൊള്ളലേറ്റത്. ജഗദീഷ് ആശുപത്രിയില്‍ ചികിത്സ തേടി.

kerala

നെന്മാറ ഇരട്ട കൊല; കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും

ചെന്താമര ഏക പ്രതിയായ കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 130ലധികം സാക്ഷികളാണുള്ളത്

Published

on

നെന്മാറ ഇരട്ട കൊലപാതകത്തില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റപത്രം പരിശോധിച്ച് അന്തിമമാക്കി. ചെന്താമര ഏക പ്രതിയായ കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 130ലധികം സാക്ഷികളാണുള്ളത്. 30ലധികം രേഖകളും ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആലത്തൂര്‍ കോടതിയിലാണ് 500ലധികം പേജുള്ള കുറ്റപത്രം അന്വേഷണസംഘം സമര്‍പ്പിക്കുക.

ജനുവരി 27നാണ് നോന്മാറ പോത്തുണ്ടി ബോയില്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയെയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം.

Continue Reading

kerala

ചിന്നക്കനാലില്‍ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം; വീട് ഇടിച്ചു തകര്‍ത്തു

ഇന്നലെ രാത്രിയോടെ ആയിരുന്നു ആക്രമണം.

Published

on

ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം. ചിന്നക്കനാലില്‍ 301 ല്‍ ഗന്ധകന്റെ വീടാണ് കാട്ടാന ആക്രമണത്തില്‍ തകര്‍ന്നത്. ഇന്നലെ രാത്രിയോടെ ആയിരുന്നു ആക്രമണം. വീടിന്റെ ഒരു ഭാഗം പൂര്‍ണമായി ഇടിച്ചു തകര്‍ത്തു.

ആക്രമണ സമയം വീട്ടില്‍ ആളില്ലായിരുന്നത് കൊണ്ട് വലിയ അപകടം ആണ് ഒഴിവായത്. നിലവില്‍ കാട്ടാനയെ വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്.

Continue Reading

kerala

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് മന്ത്രി കെ.രാജന്റെ മൊഴി എടുക്കും

എം. ആര്‍ അജിത് കുമാറിന്റെ വീഴ്ച സംബന്ധിച്ചാണ് ഡിജിപി അന്വേഷിക്കുന്നത്

Published

on

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട കേസില്‍ റവന്യൂ മന്ത്രി കെ.രാജന്റെ മൊഴി ഡിജിപി ഇന്ന് എടുക്കും. പൂരം നടക്കുമ്പോള്‍ റവന്യൂ മന്ത്രി കെ.രാജന്‍ തൃശ്ശൂരില്‍ ഉണ്ടായിരുന്നു. എം. ആര്‍ അജിത് കുമാറിന്റെ വീഴ്ച സംബന്ധിച്ചാണ് ഡിജിപി അന്വേഷിക്കുന്നത്.

വിഷയത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി കെ.രാജന്‍ നേരത്തെ പറഞ്ഞിരുന്നു. മന്ത്രിക്കുപോലും ലഭിക്കാത്ത സൗകര്യങ്ങള്‍ തൃശ്ശൂരിലെ BJP സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ലഭിച്ചതും വിവാദമായിരുന്നു.

Continue Reading

Trending