Connect with us

crime

തമിഴ്‌നാട്ടില്‍ മലയാളിയെ ആള്‍ക്കൂട്ടം അടിച്ചു കൊന്നു

തമിഴ്‌നാട്ടില്‍ മലയാളിയെ അടിച്ചുകൊന്നു. തമിഴ്‌നാട് തിരുച്ചിറപ്പള്ളി അല്ലൂരിലാണ് മലയാളിയെ ജനക്കൂട്ടം അടിച്ചുകൊന്നത്

Published

on

ചെന്നൈ: തമിഴ്‌നാട്ടില്‍ മലയാളിയെ അടിച്ചുകൊന്നു. തമിഴ്‌നാട് തിരുച്ചിറപ്പള്ളി അല്ലൂരിലാണ് മലയാളിയെ ജനക്കൂട്ടം അടിച്ചുകൊന്നത്. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപുവാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സുഹൃത്ത് അരവിന്ദന് പരിക്കുണ്ട്.

മോഷ്ടാക്കളെന്ന് സംശയിച്ചാണ് ദീപുവിനേയും സുഹൃത്ത് അരവിന്ദനേയും ആള്‍ക്കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്. തിരുച്ചിറപ്പള്ളി അല്ലൂര്‍ സായി വിശാലാക്ഷി നഗറില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. വിശാലാക്ഷി നഗറിലെ ഒരു റസിഡന്‍ഷ്യല്‍ ഏരിയയില്‍ ഇരുവരെയും സംശയാസ്പദമായ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് വഴക്കുണ്ടായി. ഇതോടെ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ മര്‍ദിച്ചത്.

അരവിന്ദന്‍ ജിയാപുരം പൊലീസ് കസ്റ്റഡിയിലാണ്. ദീപുവിന്റെ മൃതദേഹം തിരുച്ചിറപ്പള്ളി മോര്‍ച്ചറിയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

crime

27 വര്‍ഷം മുമ്പ് 60 രൂപ മോഷ്ടിച്ച് ഒളിവില്‍ പോയ പ്രതി പിടിയില്‍

മധുരയിലെ തെപ്പക്കുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന കവർച്ച കേസിലാണ് പനീർസെൽവം ഒളിവിൽ പോയതായി കണ്ടെത്തിയത്

Published

on

ഇരുപത്തേഴുവർഷം മുമ്പത്തെ മോഷണക്കേസിലെ പ്രതിയെ പിടികൂടി മധുര പോലീസ്. ശിവകാശി സ്വദേശിയായ പനീർസെൽവം(55) ആണ് അറസ്റ്റിലായത്.

1997-ൽ 60 രൂപ മോഷ്ടിച്ചശേഷം ഒളിവിൽ പോകുകയുമായിരുന്നു പനീർസെൽവം. ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകളിൽ നടപടിയെടുക്കാൻ അസിസ്റ്റന്റ് കമ്മിഷണർ ശൂരകുമാറിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സബ് ഇൻസ്പെക്ടർമാരായ സന്താനപാണ്ഡ്യൻ, പനീർശെൽവൻ എന്നിവരടങ്ങുന്ന പ്രത്യേകസംഘം ഒളിവിൽപോയ പ്രതികൾക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് പനീർസെൽവം വലയിലായത്.

മധുരയിലെ തെപ്പക്കുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന കവർച്ച കേസിലാണ് പനീർസെൽവം ഒളിവിൽ പോയതായി കണ്ടെത്തിയത്. 60 രൂപ മോഷ്ടിച്ചെന്നായിരുന്നു കേസ്. ഈ തുക അടുത്ത കാലം വരെ കണക്കിൽ പെടാത്തതായിരുന്നു. അന്വേഷണത്തിൽ പനീർസെൽവം ശിവകാശിയിൽ ഉണ്ടെന്ന് വിവരം ലഭിച്ചു.

വിവാഹം കഴിച്ച് കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു അയാൾ. ജനസംഖ്യ കണക്കെടുപ്പ് നടത്താനെന്ന പേരിൽ അന്വേഷണ സംഘം പനീർസെൽവത്തിന്റെ വീട്ടിലെത്തി തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

Continue Reading

crime

ബാബാ സിദ്ദീഖിയെ വെടിവെച്ചയാൾ അറസ്റ്റിൽ; പിടിയിലായത് നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ

ഉത്തർപ്രദേശ് പൊലീസും മുംബൈ പൊലീസും സംയുക്തമായിട്ടായിരുന്നു ഓപ്പറേഷൻ.

Published

on

 ബാബാ സിദ്ദിഖിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ശിവകുമാർ ഗൗതം അറസ്റ്റിൽ. നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഉത്തർപ്രദേശിൽ നിന്നാണ് പിടിയിലായത്. ഉത്തർപ്രദേശ് പൊലീസും മുംബൈ പൊലീസും സംയുക്തമായിട്ടായിരുന്നു ഓപ്പറേഷൻ.

ബഹ്‌റൈച്ചിലെ ഗന്ധാര സ്വദേശിയായ ശിവകുമാർ കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്നു. ഇയാൾക്കെതിരെ പൊലീസ് തിരച്ചിൽ നോട്ടിസ് ഇറക്കിയിരുന്നു. നാലു കൂട്ടാളികളുമായി നേപ്പാളിലേക്ക് കടക്കാൻ തയാറെടുക്കുകയായിരുന്നു ശിവകുമാർ. കൂടാതെ ശിവകുമാറിനെ ഒളിപ്പിച്ച് താമസിച്ചതിനും രക്ഷപ്പെടാന്‍ സഹായിച്ചതിനും നാലു പേര്‍ കൂട് ഇറസ്റ്റിലായിട്ടുണ്ട്.
ഒക്‌ടോബർ 12 നാണ് ബാബ സിദ്ദിഖി (66) വെടിയേറ്റ് കൊല്ലപ്പെട്ടത്. മകന്റെ ഓഫിസിൽനിന്ന് ഇറങ്ങി കാറിൽ കയറാൻ ശ്രമിക്കവെ മൂന്നം​ഗം അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. സിദ്ദിഖിക്കെതിരെ ശിവകുമാർ 6 റൗണ്ട് വെടിവച്ചെന്നാണ് പൊലീസ് പറഞ്ഞത്. പ്രതികളിൽ രണ്ടുപേർ കൊലപാതകത്തിനു പിന്നാലെ അറസ്റ്റിലായിരുന്നു. ലോറൻസ് ബിഷ്ണോയ് സംഘവുമായി നേരിട്ട് ബന്ധമുണ്ടായിരുന്നത് ശിവകുമാറിനാണ്. ബാബ സിദ്ധിഖിയെ വധിക്കാൻ നിർദേശം നൽകിയവരെ ഇയാളിലൂടെ കണ്ടെത്താനാവുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

 

Continue Reading

crime

ഹിന്ദു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം; ഉത്തരാഖണ്ഡില്‍ മുസ്‌ലിം യുവാവിനെ തെരുവിലൂടെ വലിച്ചിഴച്ച് തീവ്ര ഹിന്ദുത്വവാദികള്‍

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

Published

on

ഉത്തരാഖണ്ഡില്‍ മുസ്‌ലിം യുവാവിനെ തെരുവിലിട്ട് ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികള്‍. ഋഷികേശ് ജില്ലയിലാണ് സംഭവം. ഹിന്ദു പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് അക്രമികള്‍ യുവാവിനെ മര്‍ദിച്ചത്.

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ സാഹില്‍ എന്ന യുവാവിനെ അക്രമികള്‍ വസ്ത്രങ്ങള്‍ വലിച്ചുകീറി തെരുവിലൂടെ നടത്തിക്കുന്നതായി കാണാം.

ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് ആള്‍കൂട്ടം യുവാവിനെ മര്‍ദിക്കുന്നത്. യുവാവിനെ അക്രമികള്‍ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നുണ്ട്. നവംബര്‍ ഒമ്പതിനാണ് തീവ്ര ഹിന്ദുത്വവാദികള്‍ യുവാവിനെ ആക്രമിച്ചത്.

സാഹില്‍ ജില്ലയിലെ ഒരു സലൂണ്‍ തൊഴിലാളിയാണ്. സലൂണില്‍ നിന്ന് വലിച്ചിറക്കിയാണ് യുവാവിനെ ആള്‍കൂട്ടം തെരുവിലൂടെ നടത്തിച്ചത്. തുടര്‍ന്ന് മുസ്‌ലിം യുവാവിനെ അക്രമികള്‍ സ്റ്റേഷനിലെത്തിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, മുന്‍വിധികളാലാണ് ആള്‍കൂട്ടം യുവാവിനെ ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഒക്ടോബര്‍ 29ന് ലൗ ജിഹാദ് ആരോപിച്ച് ഉത്തരാഖണ്ഡില്‍ ഒരു മുസ്‌ലിം യുവാവിനെ വലതുപക്ഷ സംഘടനകള്‍ ആക്രമിച്ചിരുന്നു. ഹിന്ദു പെണ്‍കുട്ടിയുമായി ജീവിക്കാന്‍ തീരുമാനിച്ചതിന്റെ പേരിലാണ് ഹിന്ദുത്വവാദികള്‍ യുവാവിനെ ആക്രമിച്ചത്. സല്‍മാന്‍ എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്.

എന്നാല്‍ ഇരുവരും പൂര്‍ണസമ്മതത്തോടെയാണ് വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. ഇതില്‍ പ്രകോപിതരായ ഹിന്ദുത്വവാദികള്‍ പ്രദേശത്തുള്ള മുസ്‌ലിം ഉടമസ്ഥയിലുള്ള കടകള്‍ അടച്ചുപൂട്ടാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു.

സെപ്റ്റംബറില്‍ ഗോമാംസം കൈയില്‍ വെച്ചുവെന്നാരോപിച്ച് 22കാരനായ വസീമെന്ന യുവാവിനെ ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയിരുന്നു. ജിം നടത്തിപ്പുകാരനായ മുസ്‌ലിം യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വസീമിനെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയും ക്രൂരമായി മര്‍ദിച്ചതിനും ശേഷം കുളത്തിലേക്കെറിഞ്ഞെന്നുമാണ് നാട്ടുകാര്‍ പ്രതികരിച്ചത് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വസീം മര്‍ദനത്തിനിരയായ പാടുകളൊന്നും ഇല്ലെന്നും മുങ്ങിമരണമാണെന്നുമായിരുന്നു പൊലീസ് വാദം.

തുടര്‍ന്ന് പൊലീസിന്റെ വാദങ്ങള്‍ തെറ്റാണെന്ന് സാക്ഷിമൊഴികളിലൂടെ തെളിഞ്ഞിരുന്നു. വസീമിന്റെ മൃതദേഹം കുളത്തില്‍ നിന്ന് എടുക്കുമ്പോള്‍ പല്ലുകള്‍ക്ക് ക്ഷതമേറ്റിരുന്നുവെന്നും കൈകാലുകള്‍ കയറുകൊണ്ട് കൂട്ടിക്കെട്ടിയിരുന്നുവെന്നും കുടുംബവും നാട്ടുകാരും വ്യക്തമാക്കുകയായിരുന്നു.

Continue Reading

Trending