Connect with us

kerala

എംഎല്‍എ ശമ്പളം മുഴുവന്‍ സന്നദ്ധസംഘടനയ്ക്ക്; മാത്യു കുഴല്‍നാടന്റെ വേറിട്ട വഴി

കേരളത്തില്‍ എന്നല്ല ദേശീയ തലത്തില്‍ തന്നെ എംഎല്‍എയുടെ പ്രവൃത്തി മാതൃകയാവുകയാണ്.

Published

on

ജനപ്രതിനിധിയായി ലഭിച്ച ശമ്പളം മുഴുവന്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് സംഭാവന ചെയ്ത് മൂവാറ്റുപുഴ എംഎല്‍എയുടെ വേറിട്ട വഴി. എംഎല്‍ എ സ്ഥാനത്തു നിന്ന് ശമ്പളമായി കൈപ്പറ്റിയ തുക മുഴുവന്‍ മണ്ഡലത്തിലെ ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സയ്ക്കു വേണ്ടിയാണ് അഡ്വക്കേറ്റ് മാത്യു കുഴല്‍ നാടന്‍ സംഭാവന ചെയ്തത്. കേരളത്തില്‍ എന്നല്ല ദേശീയ തലത്തില്‍ തന്നെ എംഎല്‍എയുടെ പ്രവൃത്തി മാതൃകയാവുകയാണ്.

‘മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി മാറിയ ഘട്ടം മുതല്‍ ജോലി ചെയ്ത് പൊതുപ്രവര്‍ത്തനം നടത്തണമെന്ന് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി അഭിഭാഷക വൃത്തി സജീവമായി നടത്തിയാണ് ജീവിക്കാനുള്ള വരുമാനം കണ്ടെത്തിയത്. മൂവാറ്റുപുഴയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അന്ന് മുതല്‍ ലഭിച്ച ശമ്പളത്തില്‍ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ല. നാല് വര്‍ഷത്തെ ശമ്പളമിനത്തില്‍ 25 ലക്ഷം രുപ അക്കൗണ്ടിലുണ്ട്. ഈ തുക ജനങ്ങള്‍ക്ക് മടക്കി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്’ മാത്യൂ കുഴല്‍നാടന്‍ എംഎല്‍ എ ഫേ്‌സ് ബുക്കില്‍ പോസ്റ്റു ചെയ്ത വീഡിയോ സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെയാണ്.

ശമ്പളം പോരാ, യാത്രാബത്ത ഇരട്ടിയാക്കണം എന്നൊക്കെ നിരന്തരമായി പരാതികള്‍ ഉയര്‍ത്തുന്നവരെയാണ് മലയാളികള്‍ക്ക് പരിചയമുള്ളത്. ഈ വഴിയല്ല തന്റെ യാത്ര എന്നാണ് ഈ യുവ എംഎല്‍ എ പ്രഖ്യാപിക്കുന്നത്. കാലഘട്ടത്തിന് അനുസരിച്ച് രാഷ്ട്രീയത്തേയും നവീകരിക്കാന്‍ സജീവമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു തന്നെ സാധിക്കണം എന്ന് പലപ്പോളും പ്രസംഗത്തില്‍ സൂചിപ്പിച്ചിട്ടുള്ള ആളാണ് മാത്യു കുഴല്‍ നാടന്‍.

അദ്ദേഹത്തിന്റെ റീ ഡിഫൈനിംഗ് പൊളിറ്റിക്‌സ് എന്ന വിഷയം അദ്ദേഹം പലപ്പോളും ഊന്നിപ്പറയുന്നതാണ്. പുതിയ തലമുറയെ ആകര്‍ഷിക്കുന്ന മാറ്റം കൊണ്ടുവരാതെ ഈ സിസ്റ്റത്തെ മാറ്റാനാവില്ല എന്ന് അദ്ദേഹം പറയാറുണ്ട്. അതിനെ ന്യായീകരിച്ചുകൊണ്ടാണ് ഈ നടപടി.

മാത്യു കുഴല്‍നാടന്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയായ സ്പര്‍ശം വഴിയാണ് മാതൃകാ പദ്ധതി നടപ്പാക്കുന്നത്. മൂവാറ്റുപുഴ മണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുഴുവന്‍ ഡയാലിസ് രോഗികള്‍ക്കും ഒരു വര്‍ഷത്തേക്ക് ഡയാലിസിസ് നടത്താനുള്ള തുക സഹായമായി നല്‍കും. പ്രതിമാസ കൂപ്പണ്‍ ആയിട്ടാണ് സഹായം നല്‍കുക. ഈ പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 15ന് കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ നിര്‍വഹിക്കും.

ഇതിനു പുറമേ ഹോം കെയര്‍ സര്‍വ്വീസില്‍ പരിശീലനവും നല്‍കാന്‍ പരിപാടി തയ്യാറാക്കുന്നുണ്ട് .

കിടപ്പ് രോഗികളും അനാഥരും ഒറ്റപ്പെട്ടും താമസിക്കുന്നവരെ പരിചരിക്കുന്നതിനും അവരോടൊപ്പം ചെലവഴിക്കുകയും ചെയ്യുന്നതിനായി നാല് യുവതി യുവാക്കള്‍ക്ക് പരിശീലനം നല്‍കും. വിദേശത്ത് കെയര്‍ ഹോമുകളില്‍ ജോലി നോക്കാനായി പോകുന്നവര്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ എംഎല്‍എയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ പദ്ധതിയുടെ രുപരേഖ തയ്യാറാക്കി വരികയാണെന്നും മാത്യു കുഴല്‍ നാടന്‍ അറിയിച്ചു

kerala

വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയില്‍; റൂട്ട്മാപ്പ് പുറത്ത് വിട്ടു

45 പേര്‍ ഹൈ റിസ്‌ക് കോണ്‍ടാക്ടിലുള്ളവരാണ്. 12 പേര്‍ കുടുംബാംഗങ്ങളാണ്. ആറുപേര്‍ക്ക് രോഗലക്ഷണമുള്ളത്.

Published

on

മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയില്‍. ഇവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. രോഗിക്ക് മോണോക്‌ളോണല്‍ ആന്റി ബോഡി നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

49 പേരുള്ള സമ്പര്‍ക്കപ്പട്ടികയില്‍ 45 പേര്‍ ഹൈ റിസ്‌ക് കോണ്‍ടാക്ടിലുള്ളവരാണ്. 12 പേര്‍ കുടുംബാംഗങ്ങളാണ്. ആറുപേര്‍ക്ക് രോഗലക്ഷണമുള്ളത്. ഇതില്‍ അഞ്ചുപേര്‍ മഞ്ചേരി മെഡി.കോളജില്‍ ചികിത്സയിലാണ്.ഒരാള്‍ എറണാകുളത്ത് ഐസൊലേഷനില്‍ കഴിയുകയാണ്.രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിള്‍ എടുത്തതായും മന്ത്രി പറഞ്ഞു.

പ്രതിരോധ പ്രവര്‍ത്തനത്തിനായി ഇതിനോടകം 25 കമ്മിറ്റികള്‍ രൂപീകരിച്ചു. രോഗിയുടെ റൂട്ട്മാപ്പും പുറത്ത് വിട്ടു. സമീപ ജില്ലകളിലും പരിശോധന നടത്താന്‍ തീരുമാനം. ഉറവിടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും രോഗം സ്ഥിരീകരിച്ച വീടിനടുത്ത് ചത്ത പൂച്ചയുടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്കയച്ചെന്നും മന്ത്രി പറഞ്ഞു.

ഇന്നലെയാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ യുവതിക്ക് നിപ സ്ഥിരീകരിച്ചത്. നാല് ദിവസങ്ങള്‍ക്ക് മുമ്പ് രോഗലക്ഷണങ്ങളുമായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ യുവതി ചികിത്സയിലായിരുന്നു. നിപ ലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഈ വര്‍ഷം ആദ്യമായിട്ടാണ് കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത്.

Continue Reading

kerala

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്നിന്‌ പ്രഖ്യാപിക്കും

വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം പിആര്‍ഡി ചേംബറില്‍ നടത്തുന്ന വര്‍ത്താസമ്മേളനത്തിലൂടെ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക.

Published

on

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

2024-2025 അധ്യായനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം പിആര്‍ഡി ചേംബറില്‍ നടത്തുന്ന വര്‍ത്താസമ്മേളനത്തിലൂടെ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും വാര്‍ത്താസമേളനത്തില്‍ പങ്കെടുക്കും. 4,27,021 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷഫലം കാത്തിരിക്കുന്നത്. സംസ്ഥാനത്ത് 2,964 കേന്ദ്രങ്ങളും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളും ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടന്നത്. വൈകിട്ട് നാലു മണി മുതല്‍ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റുകളിലും ഫലം അറിയാനാകും .

Continue Reading

india

കണ്‍ട്രോള്‍ റൂം തുറന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു

Published

on

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കണ്‍ട്രോള്‍ റൂം നമ്പരില്‍ ബന്ധപ്പെടാം.

സെക്രട്ടറിയേറ്റ് കണ്‍ട്രോള്‍ റൂം: 0471-2517500/2517600. ഫാക്‌സ്: 0471 -2322600. ഇമെയില്‍: cdmdkerala@kerala.gov.in.

നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍: 18004253939 (ടോള്‍ ഫ്രീ നമ്പര്‍ ),
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍)

Continue Reading

Trending