Connect with us

india

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ മോദി സർക്കാർ കേന്ദ്രത്തിൽനിന്ന്‌ പുറത്താകുമെന്ന്‌ എം കെ സ്‌റ്റാലിൻ.

ഗൂഢമായ ഉദ്ദേശത്തോടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്ന് പറഞ്ഞ അദ്ദേഹം എന്‍ഡിഎ സര്‍ക്കാര്‍ സ്‌ത്രീകളെയും പിന്നാക്ക വിഭാഗക്കാരെയും ചൂഷണം ചെയ്യുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശം ലഭ്യമാക്കേണ്ടതും എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റേണ്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.

Published

on

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ മോദി സർക്കാർ കേന്ദ്രത്തിൽനിന്ന്‌ പുറത്താകുമെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ പറഞ്ഞു.ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതല്ലെന്നും നയപരമായി മുന്നോട്ട് പോവാന്‍ വേണ്ടിയാണ് രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ വനിതാ അവകാശ സമ്മേളനത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു സ്‌റ്റാലിൻ.ഗൂഢമായ ഉദ്ദേശത്തോടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്ന് പറഞ്ഞ അദ്ദേഹം എന്‍ഡിഎ സര്‍ക്കാര്‍ സ്‌ത്രീകളെയും പിന്നാക്ക വിഭാഗക്കാരെയും ചൂഷണം ചെയ്യുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശം ലഭ്യമാക്കേണ്ടതും എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റേണ്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തര്‍പ്രദേശില്‍ യൂട്യൂബ് നോക്കി യുവാവിന്റെ സ്വയം ശസ്ത്രക്രിയ

ബു​ധ​നാ​ഴ്ച​യാ​ണ് രാ​ജ ബാ​ബു എ​ന്ന 32കാ​ര​ൻ സ്വ​ന്തം വ​യ​റു​കീ​റി​യ​ത്. വൃ​ന്ദാ​വ​ന​ടു​ത്തു​ള്ള സു​ൻ​ര​ഖ് ഗ്രാ​മ​വാ​സി​യാ​ണ് ഇ​യാ​ൾ.

Published

on

വ​യ​റു​വേ​ദ​ന ക​ല​ശ​ലാ​യ യു​വാ​വ് യൂ​ട്യൂ​ബ് നോ​ക്കി സ്വ​യം ശ​സ്ത്ര​ക്രി​യ ന​ട​ത്തി. വി​പ​ണി​യി​ൽ നി​ന്ന് സ​ർ​ജി​ക്ക​ൽ ​ബ്ലേ​ഡും സൂ​ചി​യും നൂ​ലു​മെ​ല്ലാം വാ​ങ്ങി, ബു​ധ​നാ​ഴ്ച​യാ​ണ് രാ​ജ ബാ​ബു എ​ന്ന 32കാ​ര​ൻ സ്വ​ന്തം വ​യ​റു​കീ​റി​യ​ത്. വൃ​ന്ദാ​വ​ന​ടു​ത്തു​ള്ള സു​ൻ​ര​ഖ് ഗ്രാ​മ​വാ​സി​യാ​ണ് ഇ​യാ​ൾ.

കൈ​ക്രി​യ​ക്ക് പി​ന്നാ​​ലെ നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച ബാ​ബു​വി​ന്റെ ബ​ന്ധു രാ​ഹു​ൽ ഇ​യാ​ളെ ജി​ല്ല ആ​ശു​പ​​ത്രി​യി​ലാ​ക്കി. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ​നി​ന്നും പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം അ​വി​ട​ത്തെ ഡോ​ക്ട​ർ ബാ​ബു​വി​നെ ആ​ഗ്ര​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു.

എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കാ​തെ ബാ​ബു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ബാ​ബു​വി​ന്റെ നി​ല മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് രാ​ഹു​ൽ പി​ന്നീ​ട് ഡോ​ക്ട​ർ​മാ​രെ അ​റി​യി​ച്ചു. ബാ​ബു വ​യ​റി​ന്റെ പു​റം ഭാ​ഗം മാ​ത്ര​മാ​ണ് കീ​റി​യ​തെ​ന്നും ആ​ന്ത​രാ​വ​യ​വ​ങ്ങ​ൾ​ക്ക് മു​റി​വ് പ​റ്റി​യി​​ട്ടി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

Continue Reading

india

ലോക സന്തോഷ സൂചികയില്‍ ഇന്ത്യ ഫലസ്തീനും യുക്രൈനും പിന്നില്‍; 2025ലും ഒന്നാമതെത്തി ഫിന്‍ലന്‍ഡ്

പട്ടികയില്‍ 118ാമതാണ് ഇന്ത്യയുടെ സ്ഥാനം

Published

on

2025ലും ലോകസന്തോഷ സൂചികയില്‍ ഒന്നാമതെത്തി ഫിന്‍ലന്‍ഡ്. തുടര്‍ച്ചയായ എട്ടാം തവണയാണ് ഫിന്‍ലന്‍ഡ് സന്തോഷ സൂചികയില്‍ മുന്‍നിരയിലെത്തുന്നത്. പട്ടികയില്‍ 118ാമതാണ് ഇന്ത്യയുടെ സ്ഥാനം. എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയെങ്കിലും യുദ്ധം നേരിടുന്ന ഫലസ്തീനും യുക്രൈനും അയല്‍ രാജ്യമായ പാകിസ്താനും ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയക്കും ഉഗാണ്ടയ്ക്കുമൊക്കെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.

147 രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്താനാണ് ഏറ്റവും പിന്നില്‍. 108ാമതാണ് ഫലസ്തീന്റെ സ്ഥാനം. യുക്രൈന്‍ 111ാമതും പാകിസ്താന്‍ 109ാമതാണ്. അന്താരാഷ്ട്ര സന്തോഷദിനമായ മാര്‍ച്ച് 20ന് ഗാലപ് പോളിങ് ഏജന്‍സിയും യുഎന്നുമായി ചേര്‍ന്ന് ഓക്സ്ഫഡ് സര്‍വകലാശാലയുടെ ബെല്‍ബീയിങ് ഗവേഷണകേന്ദ്രമാണ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്.

ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വീഡന്‍ രാജ്യങ്ങളാണ് ലോകസന്തോഷ സൂചികയില്‍ രണ്ട് മൂന്നും നാലും സ്ഥാനത്ത്. നെതര്‍ലന്‍ഡ്സ്, കോസ്റ്റാറിക്ക, നോര്‍വെ, ഇസ്രാഈല്‍, ലക്സംബര്‍ഗ്, മെക്സിക്കോ എന്നിവയാണ് ആദ്യ പത്തിലെ മറ്റ് രാജ്യങ്ങള്‍. കാനഡ 18ാം സ്ഥാനത്തും ജര്‍മനി 22ാം യുകെ 23ാം സ്ഥാനത്തും അമേരിക്ക 24ാം സ്ഥാനത്തുമാണ്. അറബ് രാജജ്യങ്ങളായ യുഎഇ 21ാം സ്ഥാനത്തും സൗദി അറേബ്യ 32ാം സ്ഥാനത്തുമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ സിംഗപ്പൂര്‍ 34ാം സ്ഥാനത്തും തായ്‌ലന്‍ഡ് 49ാം സ്ഥാനത്തുമാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ചൈനയാണ് ഏറ്റവും മുന്നില്‍- 68ാം സ്ഥാനം. ശ്രീലങ്ക (133), ബംഗ്ലാദേശ് (134) നേപ്പാള്‍ (92) എന്നിങ്ങനെയാണ് മറ്റ് അയല്‍രാജ്യങ്ങളുടെ സ്ഥാനം.

റഷ്യ 66ാം സ്ഥാനത്തും സിയറ ലിയോണ്‍ 146ാം സ്ഥാനത്തും ലെബനാന്‍ 145ാം സ്ഥാനത്തുമാണ്. കരുതലും പങ്കുവയ്ക്കലും ആളുകളുടെ സന്തോഷത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നെല്ലാം നോക്കിയാണ് സൂചിക തയാറാക്കുക.

Continue Reading

india

ഔറംഗസേബിന്റെ ശവകുടീരം പൊളിച്ച് മാറ്റണം; ബോംബെ ഹൈക്കോടതിയില്‍ ഹരജി

കേതന്‍ തിരോദ്കര്‍ എന്നയാളാണ് അഭിഭാഷകനായ രാജാഭാവു ചൗധരി മുഖേന പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്

Published

on

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കി യുവാവ്. കേതന്‍ തിരോദ്കര്‍ എന്നയാളാണ് അഭിഭാഷകനായ രാജാഭാവു ചൗധരി മുഖേന പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്. മഹാരാഷ്ട്ര ചത്രപതി സംഭാജി നഗര്‍ ജില്ലയിലെ ഖുല്‍ദാബാദില്‍ സ്ഥിതിചെയ്യുന്ന ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.

ഔറംഗസേബിന്റെ മക്കളില്‍ ഒരാളായ ഹൈദരാബാദിലെ ആദ്യ നിസാം ആസാഫ് ജാ ഒന്നാമന്റെയും അദ്ദേഹത്തിന്റെ മകന്‍ നാസിര്‍ ജങ്ങിന്റേയും ശവകുടീരങ്ങളും പൊളിച്ചുമാറ്റണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ദേശീയ പ്രാധാന്യം എന്നത് ഒരു പ്രത്യേക പ്രദേശത്തിനോ ഗ്രൂപ്പിനോ അല്ല, മറിച്ച് മുഴുവന്‍ രാജ്യത്തിനും മൂല്യമുള്ള ഒന്നാണെന്നും ഹരജിയില്‍ പറയുന്നു.

ദേശീയ സ്മാരകങ്ങളുടെ പട്ടികയില്‍നിന്ന് ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കണമെന്നും ഇയാള്‍ ഹരജിയില്‍ ആവശ്യപ്പെട്ടു. 1958ലെ എഎസ്‌ഐ നിയമത്തിലെ സെക്ഷന്‍ 3 ആയ ചില പുരാതന സ്മാരകങ്ങളെയും പുരാവസ്തു സ്ഥലങ്ങളേയും ദേശീയ പ്രാധാന്യമുള്ളതായി നിയോഗിക്കുന്ന അനുസൃതമല്ല ഈ സ്ഥലം എന്നാണ് ഹരജിയിലെ വാദം.

ഔറംഗസീബിന്റെ ശവകുടീരത്തിന് ദേശീയ സ്മാരകമെന്ന പ്രാധാന്യം നല്‍കുന്നത് സ്വയം വരുത്തിവച്ച അപമാനമാണ്. ഇന്ത്യയില്‍ ചെങ്കിസ് ഖാന്‍, മുഹമ്മദ് ഗോറി, അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തുടങ്ങിയ വ്യക്തികള്‍ക്ക് സ്മാരകങ്ങള്‍ സ്ഥാപിച്ചിട്ടില്ലെന്നും ഹരജിയില്‍ അവകാശപ്പെടുന്നു.

നേരത്തെ, ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നും ഇല്ലെങ്കില്‍ കര്‍സേവയിലൂടെ തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി സംഘ്പരിവാര്‍ സംഘടനകളായ വിഎച്ച്പിയും ബജ്രംഗ്ദളും നാഗ്പൂരില്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വീടുകളും വാഹനങ്ങളും കടകളും അഗ്‌നിക്കിരയാക്കപ്പെട്ടിരുന്നു.

Continue Reading

Trending