Connect with us

Video Stories

അവസാന റൗണ്ടിലും മുന്നില്‍; ഭൂരിപക്ഷം കൂട്ടാന്‍ എം.കെ രാഘവന്‍

Published

on

വികസനത്തിലൂടെയും ജനകീയതയിലൂടെയും കോഴിക്കോട്ടുകാരുടെ രാഘവേട്ടനായി മാറിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ നിറഞ്ഞ വിജയ പ്രതീക്ഷയിലാണ്. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ ജനദ്രോഹത്തിന് എതിരായ വികാരത്തോടൊപ്പം പത്തു വര്‍ഷം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് രാഘവന്റെ കൈമുതല്‍. വികസന കാര്യത്തില്‍ സംവാദത്തിന് ക്ഷണിച്ചാണ് തുടക്കം മുതല്‍ പ്രചാരണം ആരംഭിച്ചത്. രാഹുല്‍ ഗാന്ധി സമീപ മണ്ഡലമായ വയനാട്ടില്‍ വന്നതോടെ യു.ഡി.എഫ് അനുകൂല തരംഗം കോഴിക്കോട്ടും ദൃശ്യമാണ്.
ഇതിനിടെ ഗൂഢ ശക്തികള്‍ കെട്ടിച്ചമച്ച ഒളിക്യാമറ വ്യക്തിഹത്യ ശ്രമം യു.ഡി.എഫ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കാരണമായി. ജനകീയ ജനപ്രതിനിധിയെ വേട്ടയാടാനുള്ള ശ്രമത്തെ വോട്ടര്‍മാര്‍ അവഗണിച്ചുതള്ളിയതോടെ ഇടതുപക്ഷം നിരാശയിലാണ്.

ഇതുവരെ പുറത്തു വന്ന എല്ലാ സര്‍വേകളിലും എംകെ രാഘവന് വമ്പന്‍ വിജയമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മികച്ച ഭൂരിപക്ഷത്തിന് വിജയതീരമണയുമെന്നാണ് യു.ഡി.എഫ് ആത്മവിശ്വാസം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാറും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവുമാണ് മത്സര രംഗത്തുളള മറ്റു പ്രധാന സ്ഥാനാര്‍ത്ഥികള്‍.
മൂന്നാം അങ്കത്തിലും വന്‍ ഭൂരിപക്ഷത്തോടെ എം.കെ രാഘവന്‍ വിജയിക്കുമെന്നാണ് മണ്ഡലത്തിലെ പ്രതികരണം. വികസനം പറഞ്ഞാണ് യു.ഡി.എഫ് വോട്ട് പിടിക്കുന്നത്. ദുരാരോപണങ്ങള്‍ വിലപ്പോവില്ലെന്നാണ് മണ്ഡലത്തിലെ യു.ഡി.എഫ് തരംഗം വ്യക്തമാക്കുന്നത്.

അതേസമയം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്റെ പര്യടനങ്ങള്‍ കുന്ദമംഗലം, കൊടുവള്ളി, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍ മണ്ഡലങ്ങളില്‍ പൂര്‍ത്തിയായി. ഇന്ന് നോര്‍ത്ത് മണ്ഡലത്തിലെ പര്യടനത്തോടെയാണ് പരസ്യ പ്രചാരണങ്ങള്‍ക്ക് സമാപനമാവുക. ഇന്നലെ രാവിലെ 9 മണിയോടെ പെരുമണ്ണയില്‍ നിന്നാണ് പര്യടനത്തിന് തുടക്കമായത്. പന്തീരങ്കാവ്, ഒളവണ്ണ, കുന്ദമംഗലം, പെരുവയല്‍, മാവൂര്‍, വെള്ളലശ്ശേരി, ചാത്തമംഗലം സന്ദര്‍ശനങ്ങളോടെ കുന്ദമംഗലം മണ്ഡല പര്യടനം സമാപിച്ചു.
ഉച്ചയോടെ കൊടുവള്ളിയില്‍ റോഡ് ഷോ ആരംഭിച്ചു. വെണ്ണക്കാട്, നരൂക്ക്, തലപ്പെരുമണ്ണ, കരീറ്റിപ്പറമ്പ്, മാനിപുരം, കളരാന്തിരി, ആറങ്ങോട് വഴി നാലു മണിയോടെ കൊടുവള്ളിയില്‍ സമാപിച്ചു. വൈകിട്ട് ദേവഗിരി പരിസരത്ത് സൗത്ത് മണ്ഡലം പര്യടനം ആരംഭിച്ചു. കോംട്രസ്റ്റ്, കല്ലായി കട്ടയാട്ടുപറമ്പ്, മീഞ്ചന്ത, വലിയങ്ങാടി വഴി കൊരട്ടി ഹോസ്റ്റലില്‍ പര്യടനം സമാപിച്ചു.
രാത്രിയോടെ ബേപ്പൂര്‍ മണ്ഡലത്തില്‍ റോഡ് ഷോ ആരംഭിച്ചു. രാമനാട്ടുകര നിന്ന് തുടങ്ങി പേട്ട, ചെറുവണ്ണൂര്‍ ജംഗ്ഷന്‍, ബി സി റോഡ്, ബേപ്പൂര്‍ ബീച്ച്, നടുവട്ടം, അരക്കിണര്‍, മാത്തോട്ടം, മാറാട്, വട്ടക്കിണര്‍, അരീക്കാട്, നല്ലളം ബസാര്‍, കൊളത്തറ, റഹ്മാന്‍ ബസാര്‍, മോഡേണ്‍, കുണ്ടായിത്തോട്, ഫറോക്ക് പഴയ പാലം, കരുവന്‍തിരുത്തി, മണ്ണൂര്‍ വളവ്, കടലുണ്ടി, ചാലിയം, കല്ലമ്പാറ വഴി ഫറോക്കില്‍ റോഡ് ഷോ സമാപിച്ചു.

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending