Connect with us

kerala

പിണറായി കേരളത്തെ ഡീപ് പൊലീസ് സ്റ്റേറ്റാക്കി മാറ്റാന്‍ ശ്രമിക്കുന്നു: എം.കെ മുനീര്‍

വ്യക്തികളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നുവെന്നതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു.എന്നാൽ പുതിയ നിയമത്തിന് സർക്കാരിനെയും അധികാരികളെയും വിമർശിക്കുന്നവർക്കെതിരെ ഉപയോഗിക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്.

Published

on

കോഴിക്കോട്: കേരളത്തെ ഒരു ഡീപ് പൊലീസ് സ്റ്റേറ്റാക്കി മാറ്റാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍.
വാറന്റില്ലാതെ പൗരന്മാര്‍ക്കെതിരെ പോലിസിന് അവരുടെ താല്‍പര്യപ്രകാരം സ്വമേധയ കേസ്സെടുക്കാന്‍ കഴിയുന്ന ‘കോഗ്‌നിസിബിള്‍ വകുപ്പ്’പ്രാബല്യത്തില്‍ വരിക വഴി ആ യാഥാര്‍ത്യം നാം തിരിച്ചറിയുകയാണെന്നും എം.കെ മുനീര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളം ഒരു ‘ഡീപ് പോലിസ് സ്റ്റേറ്റി’ലേക്ക് മാറുകയാണ്.വാറന്റില്ലാതെ പൗരന്മാർക്കെതിരെ പോലിസിന് അവരുടെ താൽപര്യപ്രകാരം സ്വമേധയ കേസ്സെടുക്കാൻ കഴിയുന്ന ‘കോഗ്നിസിബിൾ വകുപ്പ്’പ്രാബല്യത്തിൽ വരിക വഴി ആ യാഥാർത്യം നാം തിരിച്ചറിയുകയാണ്.118 എ വകുപ്പ് പൗരാവകാശത്തെ ധ്വംസിക്കുന്നതും ജനാധിപത്യ വിരുദ്ധവും ആണെന്ന് രാജ്യത്തെ പൗരാവകാശ പ്രവർത്തകരും ആക്റ്റിവിസ്റ്റുകളും ഒരേ സ്വരത്തിൽ പറയുന്നു.
പൗരാവകാശങ്ങളത്രയും ഇല്ലാതാക്കി കൊണ്ടാണ് ഭരണകൂടത്തിന് മാത്രം സമ്പൂർണ്ണ നിയന്ത്രണമുള്ള ‘ഡീപ് പോലിസ് സ്റ്റേറ്റുകൾ’ഉണ്ടായിട്ടുള്ളത്. പോൾപോട്ടും ഹിറ്റ്ലറും യോഗിയും മോദിയും മാത്രമല്ല, ഇങ്ങ് കേരളത്തിലും ആ വഴികളെ അനുധാവനം ചെയ്യുന്ന ഭരണാധികാരികൾ ഉണ്ടാകുന്നു എന്നത് ജനാധിപത്യ വിശ്വാസികളെ പരിഭ്രാന്തരാക്കുന്നുണ്ട്.കാരണം നമുക്കിതൊരു പുതിയ അനുഭവമാണ്.
വ്യക്തികളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നുവെന്നതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു.എന്നാൽ പുതിയ നിയമത്തിന് സർക്കാരിനെയും അധികാരികളെയും വിമർശിക്കുന്നവർക്കെതിരെ ഉപയോഗിക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. മീഡിയ സ്വതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരെയുള്ള നഗ്നമായ കടന്നുകയറ്റം മാത്രമാണിത്.മറിച്ചാണെങ്കിൽ നിലവിലുള്ള നിയമം തന്നെ,ഫലപ്രദമായി ഗവൺമെന്റിന് ഉപയോഗിക്കാവുന്നതേയുള്ളൂ.
നേരത്തെ റദ്ദാക്കിയ ഐടി ആക്റ്റ് 66 എ, പോലിസ് ആക്റ്റ് 118 ഡി എന്നിവയിലുണ്ടായിരുന്ന അവ്യക്തത നില നിൽക്കുന്ന, ദുരൂഹതയുള്ള ഒരു കരിനിയമം യാതൊരു ചർച്ചയോ സംവാദമോ കൂടാതെ നടപ്പിലാക്കുന്നത് വിസമ്മതങ്ങളെ ഇല്ലാതാക്കാനുള്ള ഡ്രാക്കോണിയൻ അജൻഡയാണ്. കേരളത്തിൽ അനുവദിക്കാനാവില്ല ഇത്.

 

kerala

കൊടകര കുഴൽപ്പണക്കേസ്: പുനരന്വേഷണം തട്ടിപ്പെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ഇതിൽ നിന്ന് വ്യക്തമായത് കേസിൽ കൃത്യമായ സിപിഎം-ബിജെപി ഡീൽ ഉണ്ടായിട്ടുണ്ട് എന്നതാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

Published

on

കൊടകര കുഴൽപ്പണ കേസിലെ പുനരന്വേഷണം തട്ടിപ്പെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ മാങ്കൂട്ടത്തിൽ. ആദ്യ അന്വേഷണം എന്തുകൊണ്ട് പരാജയപ്പെട്ടു. ആദ്യ അന്വേഷണത്തിൽ എന്ത് ഇടപെടലാണ് ഉണ്ടായത്.

ഇതിൽ നിന്ന് വ്യക്തമായത് കേസിൽ കൃത്യമായ സിപിഎം-ബിജെപി ഡീൽ ഉണ്ടായിട്ടുണ്ട് എന്നതാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇപ്പോൾ ബിജെപിയിലെ ആഭ്യന്തര കലാപമാണ് വെളിപ്പെടുത്തലിന് പിന്നിൽ. താനാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന് തെളിയിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷനെ വെല്ലുവിളിക്കുന്നു.
വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ അതും അന്വേഷണം. പാലക്കാട് ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് വെച്ചത് താനാണോ എന്നും രാഹുൽ ചോദിച്ചു

Continue Reading

kerala

മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലില്‍ നിറയെ അക്ഷരത്തെറ്റുകള്‍

വിഷയം അടിയന്തരമായി പരിഹരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉത്തരവിട്ടിട്ടുണ്ട്

Published

on

തിരുവനന്തപുരം: ഭാഷാദിനത്തിൽ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളിൽ വ്യാപക അക്ഷരത്തെറ്റെന്ന് പരാതി. ‘കേരളാ മുഖ്യമന്ത്ര യുടെ പോല സ് മെഡൻ’ എന്നാണ് മെഡലിൽ എഴുതിയിരിക്കുന്നത്. വിഷയം അടിയന്തരമായി പരിഹരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉത്തരവിട്ടിട്ടുണ്ട്.

ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് കഴിഞ്ഞില്ല. തിരുവനന്തപുരത്ത് എസ്.എ.പി ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് അക്ഷര തെറ്റുകൾ നിറഞ്ഞ മെഡൽ വിതരണം നടന്നത്.264 പൊലീസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്.

കേരളപ്പിറവി ദിനാഘോഷത്തിന്‍റെ ഭാഗമായാണു കഴിഞ്ഞ ദിവസം 264 പൊലീസുകാർക്ക് മെഡൽ വിതരണം ചെയ്തത്. ഇതില്‍ നിരവധി പേര്‍ക്ക് ലഭിച്ച മെഡലുകളിലാണു അക്ഷരത്തെറ്റുള്ളത്. പകരം മെഡലുകൾ നൽകാൻ ടെൻഡർ എടുത്ത സ്ഥാപനത്തിന് ഡിജിപി നിർദേശം നല്‍കി.

 

Continue Reading

kerala

‘കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ട്’; സ്‌കൂള്‍ കായികമേളക്ക് ക്ഷണിക്കില്ലെന്ന് വി. ശിവന്‍കുട്ടി

ഒറ്റതന്തയ്ക്ക് പിറന്നവരെന്ന പ്രയോഗത്തില്‍ മാപ്പുപറഞ്ഞാല്‍ സുരേഷ് ഗോപിയ്ക്ക് വരാമെന്നും ശിവന്‍ കുട്ടി പറഞ്ഞു

Published

on

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും എന്തുംവിളിച്ചു പറയുന്ന ആളാണ് സുരേഷ് ഗോപിയെന്നും ആ പരിസരത്തേക്ക് അദ്ദേഹത്തെ വിളിക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ഒറ്റതന്തയ്ക്ക് പിറന്നവരെന്ന പ്രയോഗത്തില്‍ മാപ്പുപറഞ്ഞാല്‍ സുരേഷ് ഗോപിയ്ക്ക് വരാമെന്നും ശിവന്‍ കുട്ടി പറഞ്ഞു. കേരള സ്‌കൂള്‍ കായികമേളയുടെ പ്രധാനവേദിയായ മഹാരാജാസ് കോളേജ് ഗ്രൗണ്ട് സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ശിവന്‍ കുട്ടിയുടെ പ്രതികരണം.

നവംബര്‍ നാലിനാണ് സ്‌കൂള്‍ കായിക മേളയ്ക്ക് കൊച്ചിയില്‍ തുടക്കമാകുക. രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി മത്സരങ്ങള്‍ക്കൊപ്പം പങ്കുചേരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 17 വേദികളിലായി 24000 ഓളം കുട്ടികള്‍ മത്സരിക്കും. കായികമേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു.

ദേശീയ നിലവാരത്തില്‍ സംഘടിപ്പിക്കുന്ന ഉദ്ഘാടനദിവസം 3000 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ മഹാരാജാസ് കോളജ് മൈതാനിയില്‍ അരങ്ങേറും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍ സമ്മാനിക്കും.

Continue Reading

Trending