X

കാസര്‍കോടു നിന്ന് കാണാതായ യുവാവും യുവതിയും ഗുരുവായൂരിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്ടു നിന്ന് 12 ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ യുവാവിനെയും യുവതിയേയും ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ നിന്നും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും വേറെ വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുന്നവരായിരുന്നു. കാസര്‍ക്കോട് കല്ലാര്‍ സ്വദേശി മുഹമ്മദ് ഷെരീഫ്, അയല്‍വാസിയായ സിന്ധു എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറാണ് മുഹമ്മദ് ഷെരീഫ്.

അയല്‍വാസിയായ സിന്ധു എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുപേരെയും ജനുവരി 7 മുതലാണ് കാണാതായത്. സിന്ധുവിന് രണ്ടും ഷെരീഫിന് മൂന്നും മക്കളുണ്ട്. ഇരുവരും കുറെക്കാലമായി അടുപ്പത്തിലായിരുന്നു. ഇക്കാര്യം ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അറിയാമായിരുന്നു. ഇതിനിടെയാണ് ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് നാടുവിട്ടത്. കഴിഞ്ഞ ദിവസം രാത്രി 9.30 യോടെ ഇരുവരും ഗുരുവായൂരില്‍ ഒരു ലോഡ്ജില്‍ മുറിയെടുത്തു.

അടുത്ത ദിവസം മുറി ഒഴിയേണ്ട സമയമായിട്ടും വാതില്‍ തുറന്നില്ല. ഇതേ തുടര്‍ന്ന് ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ഹോട്ടല്‍ ജീവനക്കാര്‍ ഉടനെ പൊലീസില്‍ വിവരമറിയിച്ചു. ലോഡ്ജില്‍ നല്‍കിയ വിലാസത്തില്‍ കുടുംബങ്ങളുമായി ബന്ധപ്പെട്ടു. അങ്ങനെയാണ്, ഇരുവരും നാടുവിട്ടെത്തിയതാണെന്ന് ബോധ്യപ്പെട്ടത്.

webdesk14: