Connect with us

Culture

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പെരുവഴിയില്‍

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനായിരം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള 6.70 കോടിയുടെ സ്‌കോളര്‍ഷിപ്പ് നഷ്ടമാകുന്നു. ഫണ്ട് ചെലവഴിക്കാന്‍ 40 ദിവസം മാത്രം ബാക്കിനില്‍ക്കേ കേരളസര്‍ക്കാരിന്റെ വിവിധ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷയിന്മേല്‍ പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. സ്‌കോളര്‍ഷിപ്പ് തുക വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകളിലേക്ക് നല്‍കുന്ന ഓണ്‍ലൈന്‍ സംവിധാനവും സര്‍ക്കാര്‍ അടച്ചുപൂട്ടി.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നാലുവര്‍ഷവും ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിച്ച്, ഓണ്‍ലൈന്‍ വഴി തന്നെ അപ്രൂവല്‍ നല്‍കി വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകളില്‍ എത്തിച്ച സ്‌കോളര്‍ഷിപ്പാണ് ഇപ്പോള്‍ നഷ്ടമാകുന്നത്. അനുവദിച്ച തുകയുടെ 80 ശതമാനം മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കും 20 ശതമാനം ലത്തിന്‍ പരിവര്‍ത്തിത, ക്രൈസ്തവ വിഭാഗങ്ങള്‍ക്കുമാണ് നല്‍കേണ്ടത്. മാര്‍ച്ച് 31ന് ലാപ്‌സാകുന്നതാണ് ഈ ഫണ്ട്.
ബിരുദപഠനം നടത്തുന്ന വിദ്യാര്‍ത്ഥിനികളായ മൂവായിരം പേര്‍ക്ക് 4000 രൂപ വീതവും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികളായ ആയിരം പേര്‍ക്ക് 5000 രൂപ വീതവും പ്രൊഫഷണല്‍ കോഴ്‌സുകളിലെ ആയിരം പേര്‍ക്ക് 6000 രൂപ വീതവുമാണ് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ പദ്ധതി തയാറാക്കിയത്. ഇതിനുപുറമെ ഹോസ്റ്റല്‍ സ്റ്റൈപന്റ് ഇനത്തില്‍ രണ്ടായിരം പേര്‍ക്ക് 12000 രൂപ വീതവും അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ അപേക്ഷകള്‍ നല്‍കിയെങ്കിലും വെബ്‌സൈറ്റ് തകരാര്‍ എന്ന കാരണത്താല്‍ വീണ്ടും അപേക്ഷ ക്ഷണിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരിട്ടും തപാലിലുമായി ന്യൂനപക്ഷ ഡയറക്ടറേറ്റില്‍ എത്തിച്ച പതിനായിരത്തിലേറെ പേരുടെ അപേക്ഷകളാണ് ഇപ്പോള്‍ പെരുവഴിയിലായത്. 2016 ഓഗസ്റ്റ് മാസത്തില്‍ സ്വീകരിച്ച അപേക്ഷകള്‍ തരംതിരിച്ച് കമ്പ്യൂട്ടറില്‍ എന്‍ട്രി ചെയ്യുന്ന നടപടികള്‍ പോലും തിരുവനന്തപുരത്തെ ന്യൂനപക്ഷ ഡയറക്ടറേറ്റില്‍ ആരംഭിച്ചിട്ടില്ല. ഇത് കമ്പ്യൂട്ടറില്‍ ചേര്‍ക്കാന്‍ പന്ത്രണ്ടോളം കരാര്‍ ജീവനക്കാരെ നിയമിച്ചിരുന്നു. സി.എ, ഐ.സി.ഡബ്ല്യു.എ, സി.എസ് തുടങ്ങിയ കോമണ്‍ പ്രൊഫിഷ്യന്‍സി കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് 6000 രൂപവീതവും ഫൈനല്‍ പ്രൊഫിഷ്യന്‍സി കോഴ്‌സുകാര്‍ക്ക് 12000 രൂപ വീതവും സ്‌കോളര്‍ഷിപ്പ് നല്‍കാനും അപേക്ഷ ക്ഷണിച്ചിരുന്നു.
സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ, പതിനായിരം പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനാവുമെന്ന പ്രതീക്ഷ ന്യൂനപക്ഷ വകുപ്പിനില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാകട്ടെ ‘നടപടികള്‍ പുരോഗമിക്കുന്നു’ എന്ന മറുപടി മാത്രമാണ് ന്യൂനപക്ഷ ഡയറക്ടറേറ്റിനുള്ളത്.
ന്യൂനപക്ഷ ഡയറക്ടറേറ്റിലെയും മൈനോറിറ്റി കോച്ചിങ് സെന്ററുകളിലെയും ഉദ്യോഗസ്ഥരാണ് ഇതുമായി ബന്ധപ്പെട്ട ജോലികള്‍ നേരത്തെ ചെയ്തുവന്നിരുന്നത്. പുതിയ സര്‍ക്കാര്‍ വന്നതോടെ ജീവനക്കാരെ പലരെയും സ്ഥലംമാറ്റുകയും ഒഴിവാക്കുകയും ചെയ്തു. പുതുതായി എത്തിയ ജീവനക്കാര്‍ക്കാകട്ടെ ഇതിനായി പരിശീലനം നല്‍കിയതുമില്ല. ഇതോടെയാണ് ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് മോഹം പെരുവഴിയിലായത്.
തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ഫീസ് റീ ഇംബേഴ്‌സ്‌മെന്റിന്റെ സ്ഥിതിയും പരിതാപകരമാണ്. സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.ടി.സികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ അടച്ച ഫീസ് തിരിച്ചുനല്‍കല്‍ പദ്ധതിയുടെ അപേക്ഷകളും ഫയലില്‍ ഉറങ്ങുന്നു. രണ്ടുവര്‍ഷത്തെ കോഴ്‌സുകള്‍ക്ക് 20,000 രൂപയും ഒരുവര്‍ഷത്തെ കോഴ്‌സിന് 10,000 രൂപയും ആറുമാസത്തെ കോഴ്‌സിന് 5,000 രൂപയുമാണ് റീ ഇംബേഴ്‌സ് ചെയ്യാവുന്നത്. ഇതിനുള്ള ആയിരത്തോളം അപേക്ഷകളാണ് നടപടിയില്ലാതെ കെട്ടിക്കിടക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അനുരാഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രം; റൈഫിള്‍ ക്ലബ് തിയേറ്ററുകളില്‍

ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

Published

on

ഒരു കുടുംബത്തിലെ പല തലമുറകളുടെ തുപ്പാക്കി ചരിതത്തിന്റെ കഥയുമായി എത്തുന്ന ആഷിഖ് അബു ചിത്രം ‘റൈഫിള്‍ ക്ലബ്’. ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം ഇന്ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിലെത്തി.അതോടൊപ്പം പോസിറ്റീവ് അഭിപ്രായമാണ് പടത്തിനുള്ളത്. ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

തികച്ചും ഒരു റെട്രോ സ്‌റ്റൈല്‍ സിനിമയായാണ് ചിത്രം എത്തുന്നത്. ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായെത്തുന്ന ഇട്ടിയാനമായി വാണി വിശ്വനാഥിന്റേയും ദയാനന്ദ് ബാരെ എന്ന കഥാപാത്രമായെത്തുന്ന ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപിന്റേയും ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന സെക്രട്ടറി അവറാന്റേയുമൊക്കെ വേഷങ്ങള്‍ അടിമുടി വ്യത്യസ്തമായിരിക്കുമെന്നാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ നല്‍കിയ സൂചനകള്‍.

ഒ.പി.എം. സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍ കൈന്‍ഡ്, സെന്ന ഹെഗ്ഡെ, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്‌സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്‍, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍, ഇന്ത്യന്‍ എന്നിവരടക്കമുള്ള വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്. ‘മായാനദി’ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്സി’ലൂടെ ജനപ്രീതി നേടിയ അജയന്‍ ചാലിശ്ശേരിയാണ് റൈഫിള്‍ ക്ലബ്ബിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

Continue Reading

business

ഒറ്റയടിക്ക് 520 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 57,000ല്‍ താഴെ, എട്ടുദിവസത്തിനിടെ 1700 രൂപയുടെ ഇടിവ്

യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണവില കുറഞ്ഞിരിക്കുന്നത്.

Published

on

കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. ഗ്രാമിന് 65 രൂപയുടേയും പവന് 520 രൂപയുടേയും കുറവുണ്ടായിട്ടുണ്ട്. പവന്റെ വില 56,560 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 7070 രൂപയായും ഇടിഞ്ഞു. യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണവില കുറഞ്ഞിരിക്കുന്നത്.

അതേസമയം, ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണികളിലും കനത്ത നഷ്ടം രേഖപ്പെടുത്തി. 25 ബേസിക് പോയിന്റ് കുറവാണ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകളില്‍ വരുത്തിയത്. ഇതിന് പിന്നാലെ ബോംബെ സൂചികയായ സെന്‍സെക്‌സ് 925.1 പോയിന്റ് ഇടിഞ്ഞ് 79,256.59ലെത്തി. നിഫ്റ്റി 309 പോയിന്റ് ഇടിഞ്ഞ് 23,889 പോയിന്റിലെത്തി.

ഒരുഘട്ടത്തില്‍ സെന്‍സെക്‌സ് 1100 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. പിന്നീട് ഓഹരി സൂചിക തിരികെ കയറുകയായിരുന്നു. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 5.94 ലക്ഷം കോടി ഇടിഞ്ഞു. 446.66 ലക്ഷം കോടിയായാണ് വിപണിമൂല്യം കുറഞ്ഞത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്.ബി.ഐ, എച്ച്.സി.എല്‍ ടെക് എന്നീ കമ്പനികള്‍ ചേര്‍ന്ന് 600 പോയിന്റിന്റെ നഷ്ടമാണ് സെന്‍സെക്‌സിലുണ്ടാക്കിയത്. ആക്‌സിസ് ബാങ്ക്, എം&എം, കൊട്ടക് ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നീ കമ്പനികളും തകര്‍ച്ചക്കുള്ള കാരണമായി.

സെക്ടറുകളില്‍ എല്ലാം നഷ്ടത്തിലാണ്. നിഫ്റ്റി മെറ്റല്‍ 1.67, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസ് 1.32, നിഫ്റ്റി ഓട്ടോ 1.27, നിഫ്റ്റി ബാങ്ക് 1.24, നിഫ്റ്റി ഐ.ടി 1.25, നിഫ്റ്റി പി.എസ്.യു ബാങ്ക് 1.27, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് 1.14, നിഫ്റ്റി ഐ.ടി.

Continue Reading

Film

കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ‘എ പാന്‍ ഇന്ത്യന്‍ സ്‌റ്റോറി’; വി.സി. അഭിലാഷിന്റെ സംവിധാനമികവിന് പ്രേക്ഷകരുടെ കൈയടി

Published

on

കുടുംബബന്ധങ്ങളുടെ ആര്‍ദ്രതയും പ്രാധാന്യവും ചര്‍ച്ച ചെയ്യുന്ന ‘എ പാന്‍ ഇന്ത്യന്‍ സ്‌റ്റോറി’ക്ക് ഐഎഫ്എഫ്‌കെയില്‍ മികച്ച പ്രതികരണം. മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം വി.സി. അഭിലാഷാണ് സംവിധാനം ചെയ്തത്.

ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങളെ കോര്‍ത്തിണക്കിയുള്ള സിനിമയാണ് ‘എ പാന്‍ ഇന്ത്യന്‍ സ്‌റ്റോറി’. ഈ കഥാപശ്ചാത്തലം തന്നെയാണ് മേളയില്‍ സിനിമയുടെ സ്വീകാര്യത കൂട്ടുന്നത്. കുടുംബ, സാമൂഹിക മൂല്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമയില്‍ ബാലതാരങ്ങളുടെ അഭിനയവും എടുത്തുപറയേണ്ടതാണ്. സിനിമയുടെ അവസാന പ്രദര്‍ശനം ശ്രീ തീയേറ്ററില്‍ ഇന്ന് രാവിലെ 9.15ന് നടന്നു.
.

Continue Reading

Trending