Connect with us

Culture

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന: ഇലക്ട്രല്‍ ബോണ്ട് വിജ്ഞാപനമായി

Published

on

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് സമയത്തെ ഫണ്ട് ശേഖരണം സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇലക്ട്രല്‍ ബോണ്ട് സമ്പ്രദായത്തിന്റെ വിജ്ഞാപനമായി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ലോക്‌സഭയെ അറിയിച്ചത്.

ഇതനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവന സ്വീകരിക്കുന്നത് ഇനിമുതല്‍ ഇലക്ടറല്‍ ബോണ്ടുകളില്‍ കൂടി മാത്രമായിരിക്കും. 1951ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം റജിസ്റ്റര്‍ ചെയ്തിട്ടുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കു മാത്രമേ ബോണ്ട് വഴി സംഭാവന നല്‍കാന്‍ സാധിക്കൂ.
മാത്രമല്ല, അവസാന പൊതുതിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെ ഒരു ശതമാനമെങ്കിലും നേടിയ പാര്‍ട്ടികള്‍ക്കു മാത്രമേ ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കാനും സാധിക്കുകയുള്ളൂ. പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് പ്രഖ്യാപന വേളയില്‍ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ വിജ്ഞാപനമായി ഇറങ്ങിയത്. ഇന്ത്യന്‍ പൗരനോ, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കോ ഇല്കട്രല്‍ ബോണ്ട് വാങ്ങാവുന്നതാണ്.

എത്ര രൂപയാണോ സംഭാവന ചെയ്യാന്‍ ഉദ്ദേശിക്കുന്നത് അതിന്റെ മൂല്യത്തിന് അനുസൃതമായി 1000, 10,000, ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിങ്ങനെ ബോണ്ടുകള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളില്‍ നിന്ന് വാങ്ങാം. ഇലക്ടറല്‍ ബോണ്ട് ബാങ്കില്‍നിന്നു വാങ്ങിയാല്‍ 15 ദിവസം മാത്രമായിരിക്കും കാലാവധിയുണ്ടാവുക.

ആര്‍ക്കാണു കൊടുക്കുന്നതെന്ന പേര് ബോണ്ടില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. എന്നാല്‍ കെ. വൈ.സിയില്‍ ബാങ്കിന് ആവശ്യമായ വിവരം നല്‍കണം. ബാങ്ക് വഴി മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇലക്ടറല്‍ ബോണ്ട് മാറിയെടുക്കാനാകൂ.
ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ പത്തു ദിവസമാകും ഇലക്ട്രല്‍ ബോണ്ടുകള്‍ ലഭ്യമാവുക. പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷങ്ങളില്‍ ബോണ്ടുകള്‍ വാങ്ങാവുന്ന ദിവസങ്ങളുടെ എണ്ണം 30 ആയി ക്രമപ്പെടുത്തും. എത്ര പണം ഇലക്ട്രല്‍ ബോണ്ടായി ലഭ്യമായെന്ന വിവരം രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം.

kerala

ഇടുക്കിയില്‍ നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കള്‍ കടിച്ച് വലിച്ച നിലയില്‍; ദമ്പതികള്‍ കസ്റ്റഡിയില്‍

ജാർഖണ്ഡ് സ്വാദേശികളായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

ഇടുക്കി ഖജനാപ്പാറയിൽ ഏലത്തോട്ടത്തിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. അരമനപ്പാറ എസ്‌റ്റേറ്റിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

ജനിച്ച ഉടനെ ജീവനില്ലാത്തതിനാൽ ഇതരസംസ്ഥാന തൊഴിലാളികൾ മറവ് ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ജാർഖണ്ഡ് സ്വാദേശികളായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നായ്ക്കൾ കടിച്ച് കീറിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നുത്. രാജാക്കാട് പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വികരിച്ചു.

Continue Reading

Film

നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് ജാമ്യം

അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശത്തില്‍ പറയുന്നു.

Published

on

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശത്തില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസിന് ഇടപെടാമെന്നും കേസിന്റെ അന്വേഷണഘട്ടത്തില്‍ മറ്റ് നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നതെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

Continue Reading

kerala

അടുത്ത മാസവും കെഎസ്ഇബി സർചാർജ് പിരിക്കും; നീക്കം 14.8 കോടി നഷ്ടം നികത്താൻ; യൂണിറ്റിന് ഏഴ് പൈസ പിരിക്കും

യൂണിറ്റിന് ഏഴ് പൈസ നിരക്കിലാണ് സർചാർജ് പിരിക്കുക. 

Published

on

ഏപ്രില്‍ മാസത്തിലും സംസ്ഥാനത്തെ ഉപഭോക്താക്കളിൽ നിന്ന് സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് ഏഴ് പൈസ നിരക്കിലാണ് സർചാർജ് പിരിക്കുക.

ഫെബ്രുവരിയിൽ 14.83 കോടിയുടെ അധിക ബാധ്യതയുണ്ടായ സാഹചര്യത്തിലാണിതെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു. ഇതാണ് അടുത്ത മാസം പിരിക്കുന്നത്. മാർച്ച് മാസം യൂണിറ്റിന് 8 പൈസ സർചാർജ് പിരിച്ചിരുന്നു.

Continue Reading

Trending