Connect with us

kerala

‘മന്ത്രിമാരുടേത് നിലവാരം കുറഞ്ഞ ഷോ, മാപ്പു പറഞ്ഞ് കേസ് പിന്‍വലിക്കണം- കെ.സുധാകരന്‍

സഹജീവികള്‍ കടലില്‍ ജീവനുവേണ്ടി നിലവിളിക്കുകയും ഒരാളുടെ മൃതദേഹം കരയിലെത്തുകയും ചെയ്ത അതീവ വൈകാരിക അന്തരീക്ഷത്തില്‍ സാന്ത്വനപ്പെടുത്തുകയും സഹായിക്കുകയും ചെയ്യേണ്ടതിനു പകരം മത്സ്യത്തൊഴിലാളികളെ കലാപകാരികളായി ചിത്രീകരിക്കാനാണ് മന്ത്രിമാര്‍ ശ്രമിച്ചത്

Published

on

മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയില്‍ നിസഹായരായി നിലവിളിച്ച മത്സ്യത്തൊഴിലാളികളോട് ഷോ കാണിക്കരുതെന്ന് കല്പിച്ച മന്ത്രിമാരും അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേരക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രിയും നാടിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി.

മത്സ്യത്തൊഴിലാളികള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചിരുന്നെങ്കില്‍ മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓടിയതുപോലെ ഇവര്‍ക്കും ഓടേണ്ടിവരുമായിരുന്നു. 3 സഹജീവികള്‍ കടലില്‍ ജീവനുവേണ്ടി നിലവിളിക്കുകയും ഒരാളുടെ മൃതദേഹം കരയിലെത്തുകയും ചെയ്ത അതീവ വൈകാരിക അന്തരീക്ഷത്തില്‍ സാന്ത്വനപ്പെടുത്തുകയും സഹായിക്കുകയും ചെയ്യേണ്ടതിനു പകരം മത്സ്യത്തൊഴിലാളികളെ കലാപകാരികളായി ചിത്രീകരിക്കാനാണ് മന്ത്രിമാര്‍ ശ്രമിച്ചത്. തീരദേശവുമായി ബന്ധമുള്ള മന്ത്രിമാരാണ് അധികാരം കിട്ടിയപ്പോള്‍, ആ പ്രദേശത്തെയും അവിടത്തെ ജനങ്ങളെയും അപമാനിക്കുന്നത്. തീരദേശത്തെ വോട്ടാണ് ഇവരെ മന്ത്രിമാരാക്കിയത് എന്ന യാഥാര്‍ത്ഥ്യം പോലും മറന്നു. മന്ത്രിമാര്‍ തീരെ നിലവാരം കുറഞ്ഞ ഷോയാണ് തീരദേശത്ത് കാട്ടിയത്.

2018ലെ പ്രളയകാലത്ത് രക്ഷകരായി പ്രവര്‍ത്തിച്ചവരാണ് കേരളത്തിന്റെ സ്വന്തം സേനയെന്നു വിശഷിപ്പക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍. കേരളം വലിയ പ്രതിസന്ധിയെ നേരിട്ടപ്പോള്‍ ജീവന്‍ പണയംവച്ച് ഓടിയെത്താന്‍ അവരുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഒരു പ്രതിസന്ധിയെ നേരിട്ടപ്പോള്‍ സാന്ത്വനിപ്പിക്കേണ്ടവര്‍ അവരെ അപമാനിച്ചു. അല്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ മന്ത്രിമാര്‍ മുതലപ്പൊഴിയിലെത്തി മത്സ്യത്തൊഴിലാളി സഹോദരങ്ങളോട് മാപ്പുപറയണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

നിരന്തരം മരണമുഖത്ത് കഴിയുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 64ലധികം തീരദേശവാസികള്‍ക്കാണ് മുതലപ്പൊഴിയില്‍ മാത്രം ജീവന്‍ നഷ്ടമായത്. പുനരധിവാസം, തീരശോഷണം തടയാന്‍ നടപടി തുടങ്ങി നേരത്തെ നല്കിയ ഉറപ്പുകളൊന്നും സര്‍ക്കാര്‍ പാലിച്ചിട്ടില്ല. തീരശോഷണം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതി ഇടക്കാല റിപ്പോര്‍ട്ടും സമര്‍പ്പിച്ചില്ല. അശാസ്ത്രിയമായ ഹാര്‍ബര്‍ നിര്‍മ്മാണവും പുലിമുട്ട് നിര്‍മ്മാണത്തിലെ അപാകതയും ഡ്രഡ്ജിംഗ് കാര്യക്ഷമമായി നടക്കാത്തതും തീരദേശമേഖലകളില്‍ അപകടങ്ങള്‍ വിളിച്ചുവരുത്തുന്നു. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയുള്ള കേസുകള്‍ സര്‍ക്കാര്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ലന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട്ടില്‍ പുലി ആക്രമണം; ആടിനെ കടിച്ചു കൊന്നു

മുരിക്കലാടി ചേലക്കംപാടി ദിവാകരന്റെ ആടിനെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്.

Published

on

വയനാട് ചീരാലില്‍ വീണ്ടും പുലിയുടെ ആക്രമണം. മുരിക്കലാടി ചേലക്കംപാടി ദിവാകരന്റെ ആടിനെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. രാത്രി 8.30 ഓടെയായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റിരുന്നു. ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപിക്കാണ് പരിക്കേറ്റത്. സമീപത്തെ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോളാണ് ഇയാളെ കരടി ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ഗോപിയെ നിലവില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോപിയുടെ ഇടതു കൈയ്ക്കും തോളിനുമാണ് പരിക്കേറ്റിരിക്കുന്നത്.

Continue Reading

kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന്റെ മാതാപിതാക്കള്‍ ഹാജരായി

ചാവക്കാട് പോലീസ് സ്റ്റേഷനിലാണ് ഇരുവരും ഹാജരായത്.

Published

on

ഐബി ഉദ്യോഗസ്ഥരുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് സുകാന്തിന്റെ മാതാപിതാക്കള്‍ ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. എടപ്പാള്‍ സ്വദേശി സുരേഷ്, ഗീത എന്നിവരാണ് ഹാജരായത്. പേട്ടയില്‍ നിന്നുള്ള പോലീസ് സംഘം ഇരുവരുടെയും മൊഴിയെടുക്കാന്‍ തൃശൂരിലേക്ക് പുറപ്പെട്ടു. നിലവിലെ കേസില്‍ ഇരുവരും പ്രതികള്‍ അല്ല.

ചാവക്കാട് പോലീസ് സ്റ്റേഷനിലാണ് ഇരുവരും ഹാജരായത്. ഇന്ന് രാവിലെ 10 മണിയോടെ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ ഇരുവരും ഹാജരായത്.

അതേസമയം ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ പ്രതിയെന്ന് ആരോപിക്കുന്ന സുഹൃത്ത് സുകാന്ത് സുരേഷ് ഒളിവിലാണ്. കേസില്‍ താന്‍ നിരപരാധിയാണെന്നും ഐബി ഒഫീസറുടെ മരണത്തില്‍ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിന്റെ വാദം. പേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബലാത്സംഗ കുറ്റമാണ് സുകാന്തിനെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിന് ഹൈക്കോടതിയുടെ വിലക്കില്ലെങ്കിലും പൊലീസിന് ഇതുവരെയും സുകാന്ത് സുരേഷിനെ കണ്ടെത്താനായിട്ടില്ല.

മകളെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും ശേഷം വിവാഹബന്ധത്തില്‍ നിന്നും പിന്‍മാറിയതിനാലാണ് ആത്മഹത്യ ചെയ്‌തെന്നും ഐബി ഉദ്യോഗസ്ഥയുടെ
വീട്ടുകാര്‍ ആരോപിക്കുന്നു. മൂന്നര ലക്ഷത്തിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ലൈംഗിക ചൂഷണം നടന്നതിന്റെ തെളിവുകള്‍ പൊലീസില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഐബി ഉദ്യോഗസ്ഥയുടെ പിതാവ് പറഞ്ഞിരുന്നു.

 

Continue Reading

kerala

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ പത്തനംതിട്ടയിലും കോട്ടയത്തും

കേരളത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം 37 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്.

Published

on

സംസ്ഥാനത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ പത്തനംതിട്ടയിലും കോട്ടയത്തും. കേരളത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം 37 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്. മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെ സാധാരണ ലഭിക്കേണ്ടത് 140 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ ഇത്തവണ 192 മില്ലി മീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 53 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. അതായത് സാധാരണ ലഭിക്കേണ്ട വേനല്‍ മഴയേക്കാള്‍ 63 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്നും കാലാവസ്ഥ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു.

പത്തനംതിട്ടയിലും കോട്ടയത്തുമാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വേനല്‍മഴ ലഭിച്ചത്. ഈ ജില്ലകളില്‍ 350 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. കാസര്‍കോടാണ് (69 മില്ലി മീറ്റര്‍) ഏറ്റവും കുറവ് മഴ ലഭിച്ച ജില്ല. ഏപ്രില്‍ മാസത്തില്‍ ഇത്തവണ 20 ശതമാനം അധികം മഴ ഇത്തവണ ലഭിച്ചു. ഏപ്രില്‍ മാസത്തില്‍ സാധാരണ ലഭിക്കേണ്ടത് 106 മില്ലി മീറ്റര്‍ മഴയാണ്.

ഇത്തവണ 126.4 മില്ലി മീറ്റര്‍ മഴ കിട്ടി. ഏപ്രിലിലും ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് പത്തനംതിട്ടയിലും( 241 എംഎം) കോട്ടയത്തുമാണ്( 227 എംഎം). ഇടുക്കി (16% കുറവ് ), മലപ്പുറം ( 7% കുറവ്) ആലപ്പുഴ ( 4% കുറവ് ) ഒഴികെയുള്ള ജില്ലകളില്‍ സാധാരണ ഏപ്രില്‍ മാസത്തില്‍ ലഭിക്കുന്ന മഴയേക്കാള്‍ കൂടുതല്‍ ലഭിച്ചു.

 

 

Continue Reading

Trending