Culture
മന്ത്രിമാരെല്ലാരും കൂടി ഒരു മാസം വിളിച്ചത് ലക്ഷത്തിലധികം രൂപക്ക്; കെ.ടി ജലീല്‍ മാത്രം അരലക്ഷത്തിന് വിളിച്ചു

തിരുവനന്തപുരം: കുറഞ്ഞ തുകക്ക് ഒരു മാസം റീചാര്‍ജ്ജ് ചെയ്താല്‍ നിര്‍ത്താതെ ഫോണില്‍ സംസാരിക്കാന്‍ കഴിയുന്ന കാലത്ത് മന്ത്രിമാരുടെ അമ്പരപ്പിക്കുന്ന ഫോണ്‍ബില്ല് പുറത്ത്. കഴിഞ്ഞ വര്‍ഷം മന്ത്രിമാരെല്ലാവരും കൂടി ഒരു മാസം വിളിച്ചു കൂട്ടിയത് 1,03,252രൂപക്കാണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതില്‍ അരലക്ഷം രൂപക്ക് ഫോണ്‍ വിളിച്ചത് മന്ത്രി കെ.ടി ജലീലാണ്. 53,310 രൂപയാണ് കെ.ടി ജലീലിനു വേണ്ടി സര്‍ക്കാര്‍ അടച്ച തുക.
സെപ്തംബര്‍ മാസത്തില്‍ മന്ത്രി ഏ.കെ ബാലന്റെ തുക 29,253 രൂപയാണ്. ഒക്ടോബറില്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലക്ക് 5161 രൂപയാണ് ബില്ല് വന്നത്. മന്ത്രികടകം പള്ളി സുരേന്ദ്രന്റെ ബില്ല് 4167രൂപയാണ്. എന്നാല്‍ അരലക്ഷത്തിനും ആയിരങ്ങള്‍ക്കും മുകളില്‍ ബില്ലുകള്‍ പോകുമ്പോള്‍ മിതമായ തുക ഫോണ്‍ബില്ലായി വന്ന മന്ത്രിമാരുമുണ്ട്. മന്ത്രിമാരായ കെ.കെ ശൈലജ, ഇ.ചന്ദ്രശേഖരന്‍,ടി.പി രാമകൃഷ്ണന്‍, പി.തിലോത്തമന്‍,രാമചന്ദ്രന്‍ കടന്നപ്പള്ളി, വി.എസ് സുനില്‍കുമാര്‍, ഏ.സി മൊയ്തീന്‍, കെ.രാജു എന്നിവരുടെ ഫോണ്‍ബില്ലുകള്‍ വെറും 625 രൂപയുമാണ്. അതായത് ഇവര്‍ക്കായി ഫോണ്‍ബില്ലിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചിലവായത് 625 രൂപമാത്രമാണ്.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
കനത്ത മഴ; കോട്ടയം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala2 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News2 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
സി.പി.എമ്മും ബി.ജെ.പിയും സഖ്യമായിട്ടാണ് മത്സരിക്കുന്നത് ഇവരെ ജനങ്ങളെ കൂട്ടുപിടിച്ച് പരാജയപ്പെടുത്തും; രാഹുല്‍ മാങ്കൂട്ടത്തില്‍