Connect with us

kerala

കുത്തേറ്റുമരിച്ച ഡോക്ടറെ കുറ്റപ്പെടുത്തി മന്ത്രി വീണ ജോര്‍ജ്‌: ഡോക്ടര്‍ അമ്പരന്നു, എക്‌സ്പീരിയന്‍സ് കുറവെന്ന്

Published

on

കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡോ. വന്ദനയ്ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആക്രമണം ഉണ്ടാകുമ്പോള്‍ കുട്ടി ഭയന്നിട്ടുണ്ടെന്നാണ് ഡോക്ടര്‍ അറിയിച്ചിട്ടുള്ളത്. ഓടാന്‍ സാധിക്കാത്ത ഡോക്ടര്‍ വീണുപോയപ്പോള്‍ അക്രമിക്കപ്പെട്ടതാണ് എന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.

കൊട്ടാരക്കരയില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പൊലീസ് കൊണ്ടുവന്ന ഒരു പരതി കൂടിയാണ്. ആരോഗ്യപ്രവര്‍ത്തകരും സി.എം.ഒ അടക്കം സ്ഥലത്തുണ്ടായിരുന്നു. കുട്ടി ഹൗസ് സര്‍ജന്‍ ആണ്. അത്ര എക്‌സിപീരിയന്‍സ്ഡ് അല്ല. അതുകൊണ്ട് ഇങ്ങനെ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോല്‍ കുട്ടി ഭയന്നിട്ടുണ്ട് എന്നാണ് ഡോക്ടര്‍ അറിയിച്ചിട്ടുള്ളത്.

kerala

സമരം കടുപ്പിച്ച് വനിതാ സിവില്‍ പോലീസ് ഉദ്യോഗാര്‍ത്ഥികള്‍

രക്തം കൊണ്ട് പ്ലക്കാര്‍ഡ് എഴുതി

Published

on

വിഷുദിനത്തിലും സമരം കടുപ്പിച്ച് വനിതാ സിവില്‍ പോലീസ് ഉദ്യോഗാര്‍ത്ഥികള്‍. രക്തം കൊണ്ട് പ്ലക്കാര്‍ഡ് എഴുതിയായിരുന്നു ഇന്നത്തെ സമരരീതി. അതേസമയം റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ ഇനി അഞ്ച് ദിവസം മാത്രം ബാക്കിയുള്ളൂ. സമരത്തിന്റെ കാഴ്ച ഹൃദയഭേദകമാണെന്നും സര്‍ക്കാര്‍ ധാര്‍ഷ്ട്യം അവസാനിപ്പിക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ആശാവര്‍ക്കാര്‍മാര്‍ക്കു പിന്നാലെ കഴിഞ്ഞ 13 ദിവസമായി പലതരത്തിലുള്ള സമരരീതിയുമായി സെക്രട്ടറിയേറ്റിന് മുന്നില്‍ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ് വനിതാ പോലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അറുപധിലധികം ഉദ്യോഗാര്‍ത്ഥികള്‍. വിഷുദിനത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ചോര കൊണ്ട് പ്ലക്കാര്‍ഡ് എഴുതി പ്രതിഷേധിച്ചു.

അതേസമയം ഭക്ഷണവും വെള്ളവുമുപേക്ഷിച്ച് പ്രതികൂല കാലാവസ്ഥയിലും സമരം ചെയ്യുന്നത് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

തൊള്ളായിരത്തിലധികം പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ നിന്ന് വളരെ കുറച്ച് നിയമനം മാത്രമാണ് സര്‍ക്കാര്‍ നടത്തിയത്. ബാക്കിയുള്ളവരെ കൂടി എത്രയും വേഗം നിയമിക്കണം എന്നാണ് സമരം ചെയ്യുന്നവരുടെ ആവശ്യം.

അതേസമയം ഈ മാസം 19ന് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും. അതിനുമുമ്പുള്ള മന്ത്രിസഭായോഗം ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് പ്രതീക്ഷയില്‍ സമരം തുടരുകയാണ് വനിതാ പോലീസ് ഉദ്യോഗാര്‍ത്ഥികള്‍.

 

Continue Reading

kerala

സമൃദ്ധിയുടെ വിഷു ആഘോഷം പാണക്കാട്ട്

ദലിത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി വിഷു വിഭവങ്ങളുമായി മുസ്‌ലിം ലീഗ് ലീഗ് സംസ്ഥാന പ്രസിഡണ്ട്
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു.

Published

on

സമൃദ്ധിയുടെ വിഷു ആഘോഷം പാണക്കാട്ട്. ദലിത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി വിഷു വിഭവങ്ങളുമായി മുസ്‌ലിം ലീഗ് ലീഗ് സംസ്ഥാന പ്രസിഡണ്ട്
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു.

നെയ്യപ്പം, ഉണ്ണിയപ്പം, വെള്ളരി, കൊന്നപ്പൂവ് എന്നിവയടങ്ങിയ സമ്മാനമാണ് നല്‍കിയത്. മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി, സെക്രട്ടറി ഹാരിസ് ആമിയന്‍, ദലിത് ലീഗ് മണ്ഡലം ഭാരവാഹികളായ നീലന്‍’ കോഡൂര്‍, ബാബു പാത്തിക്കല്‍, മണി അരിമ്പ്ര തുടങ്ങിയവര്‍ പങ്കെടുത്തു. ശേഷം തങ്ങള്‍ എല്ലാവര്‍ക്കും മധുരം വിതരണം ചെയ്തു.

 

Continue Reading

kerala

‘സമരം ചെയ്യുന്നവരോട് സര്‍ക്കാരിന് അലര്‍ജിയാണ്’: രമേശ് ചെന്നിത്തല

സര്‍ക്കാര്‍ ധാര്‍ഷ്ട്യം അവസാനിപ്പിച്ച് ആശാവര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

സമരം ചെയ്യുന്നവരോട് സര്‍ക്കാരിന് അലര്‍ജിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ധാര്‍ഷ്ട്യം അവസാനിപ്പിച്ച് ആശാവര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ആശാ വര്‍ക്കര്‍മാരുടെ വിഷയത്തില്‍ ചെന്നിത്തലയുടെ പ്രതികരണം. കേരളത്തിന്റെ പൊതുസമൂഹം ആവശ്യപ്പെട്ടിട്ടും ധിക്കാരത്തിന്റെ പാതയില്‍ തന്നെയാണ് സര്‍ക്കാറെന്നും അദ്ദേഹം പ്രതികരിച്ചു.

ആശാവര്‍ക്കര്‍മാര്‍ നമുക്കെല്ലാവര്‍ക്കും സേവനം നല്‍കുന്നവരാണെന്നും ഇത്രയും ദിവസം സമരം ചെയ്തിട്ടും ഒരു രൂപ കൂട്ടിക്കൊടുക്കുമെന്ന് പറയാതെ സമരം പിന്‍വലിച്ച് പോകൂയെന്ന് പറയുന്നത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണെന്നും ചെന്നിത്തല പറഞ്ഞു.

സമരം ചെയ്ത് കാര്യങ്ങള്‍ നേടേണ്ട എന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം പ്രതികരിച്ചു.

 

Continue Reading

Trending