Video Stories
മകളുടെ സഹപാഠിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പഞ്ചാബ് മന്ത്രിക്കെതിരെ കേസ്

ചണ്ഡീഗഡ്: മകളുടെ സഹപാഠിയെ പീഡിപ്പിച്ച കേസില്‍ മുന്‍ മന്ത്രിയും ശിരോമണി അകാലി ദള്‍ നേതാവുമായ സുച്ചാ സിങ് ലാംഗഡിനെതിരെ കേസെടുത്തു.
2007 മുതല്‍ 2012 വരെ സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായിരുന്ന സമയത്താണ് യുവതിയെ സുച്ചാ സിങ് പീഡിപ്പിച്ചതെന്നാണ് ആരോപണം. ലാംഗഡിന്റെ മകള്‍ സരബ്ജിത് കൗറിനൊപ്പം ഗുരുദാസ്പൂറിലെ ബീബി നാന്‍കി കോളജില്‍ പഠിച്ചിരുന്ന 39കാരിയാണ് പരാതിക്കാരി.
എട്ടു വര്‍ഷത്തോളം തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പൊലീസ് കോണ്‍സ്റ്റബിളായ യുവതി പരാതിയില്‍ പറയുന്നത്. ലാംഗഡ് തന്നെ പീഡിപ്പിക്കുന്ന 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും പരാതിയോടൊപ്പം യുവതി പൊലീസിന് നല്‍കിയിട്ടുണ്ട്. 2009ലാണ് സംഭവങ്ങളുടെ തുടക്കം. മന്ത്രിയായിരുന്ന ലാംഗഡിനെ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ആശ്രിത നിയമനവുമായി ബന്ധപ്പെട്ടാണ് ഒരു ബന്ധുവിനൊപ്പം യുവതി കണ്ടത്.
തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം തനിയെ വന്നു കാണാന്‍ ലാംഗഡ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഓഫീസിലെത്തിയ തന്നോട് വഴങ്ങിത്തന്നാല്‍ മാത്രമേ ജോലി ലഭിക്കൂവെന്ന് ലാംഗഡ് അറിയിക്കുകയായിരുന്നു. അതേ സമയം ലാംഗഡിന്റെ മകള്‍ക്കൊപ്പം പഠിച്ചയാളാണെന്നും രണ്ടു മക്കളുടെ അമ്മയാണെന്നും ഉപദ്രവിക്കരുതെന്നും കേണപേക്ഷിച്ചിട്ടും ലാംഗഡ് കേട്ടില്ലെന്നും ജോലി അത്യാവശ്യമായിരുന്ന താന്‍ വഴങ്ങുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പിന്നീട് പൊലീസില്‍ ജോലിയില്‍ കയറിയ ശേഷം യു.പി, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നും ഗുണ്ടകളെ ഇറക്കി വധിക്കുമെന്ന് ഭീഷണി മുഴക്കിയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വഴി നിര്‍ബന്ധിപ്പിച്ചും പീഡിപ്പിച്ചതായും എഫ്.ഐ.ആറില്‍ യുവതി ആരോപിക്കുന്നു. തുടര്‍ച്ചായായി പീഡനങ്ങള്‍ തുടര്‍ന്നതോടെയാണ് വീഡിയോ ചിത്രീകരിക്കാന്‍ നിര്‍ബന്ധിതയായതെന്നും അവര്‍ പറയുന്നു. 30 ലക്ഷം രൂപവരുന്ന തന്റെ ഭൂമി ലാംഗഡ് തട്ടിയെടുക്കുകയും തനിക്ക് 4.5 ലക്ഷം രൂപ മാത്രം നല്‍കുകയുമായിരുന്നു.
പിന്നീട് പ്രതിഷേധിച്ചപ്പോള്‍ ഒരു ബാങ്കില്‍ നിന്നും എട്ട് ലക്ഷം രൂപ ലോണ്‍ അനുവദിച്ചതായും യുവതി പരാതിയില്‍ പറയുന്നുണ്ട്. ശിരോമണി അകാലിദളിന്റെ പ്രധാന നേതാക്കളിലൊരാളായി കണക്കാക്കുന്ന ലാംഗഡിനെതിരായ സ്ത്രീപീഡന കേസ് ഗുര്‍ദാസ്പൂരില്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷത്തിന് കനത്ത ആഘാതമാണ്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
News3 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
kerala2 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala2 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു