Connect with us

Culture

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

രജിസ്‌ട്രേഷന്‍ ഫീസ് യഥാക്രമം 250 രൂപയും 150 രൂപയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188374553 എന്ന നമ്പരില്‍ ബന്ധപ്പെടാം.

Published

on

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.ഓപ്ഷണല്‍ വിഷയങ്ങള്‍ ഒഴികെയുള്ള പ്രിലിമിനറിയുടെയും മെയിന്‍ പരീക്ഷയുടെയും സിലിബസ് ഉള്‍പ്പെടുത്തി റെഗുലര്‍, ഈവനിംഗ്, ഫൗണ്ടേഷന്‍ എിങ്ങനെ മൂന്നു തരം പരിശീലനമാണ് ഇവിടെ നടത്തുന്നത്. റെഗുലര്‍ പ്രോഗ്രാമില്‍ ആഴ്ച്ചയില്‍ അഞ്ചു ദിവസം പരിശീലനം ഉണ്ടാകും. ഡിഗ്രി വിജയിച്ചവരെയാണ് പരിഗണിക്കുന്നത്.
ഈവനിംഗ് പ്രോഗ്രാമില്‍ ആഴ്ച്ചയില്‍ അഞ്ചു ദിവസം ഓണ്‍ലൈനിലാണ് പരിശീലനം. പ്ലസ് ടൂ കോഴ്‌സില്‍ പഠിക്കുവര്‍ക്കുന്നവര്‍ക്കു മുതല്‍ അപേക്ഷിക്കാം.
ശനി, ഞായര്‍ ദിവസങ്ങളില്‍ ഓലൈനില്‍ നടത്തുന്ന ഫൗണ്ടേഷന്‍ പ്രോഗ്രാമില്‍ എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്കു മുതല്‍ പങ്കെടുക്കാം.
മൂന്നു പ്രോഗ്രാമുകളിലുമായി ആകെ 70 പേര്‍ക്കാണ് പ്രവേശനം. പ്രായപരിധി 2023 ജനുവരി ഒന്നിന് 15നും 30നും ഇടയില്‍. സംവരണ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.
അപേക്ഷകള്‍ മെയ് 10 വരെ സ്വീകരിക്കും. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക. അപേക്ഷാ ഫോറം സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ (www.mgu.ac.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ യോഗ്യതാ രേഖകളും രജിസ്‌ട്രേഷന്‍ ഫീസ് അടച്ചതിന്റെ റസിപ്റ്റും സഹിതം ഡയറക്ടര്‍(ഐ/സി), സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട്, മഹാത്മാ ഗാന്ധി സര്‍വകലാശാലാ, പ്രിയദര്‍ശനി ഹില്‍സ് കോട്ടയം 686560 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം. ജനറല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് നാല്‍പ്പതിനായിരം രൂപയും എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് ഇരുപതിനായിരം രൂപയുമാണ് കോഴ്‌സ് ഫീസ്. രജിസ്‌ട്രേഷന്‍ ഫീസ് യഥാക്രമം 250 രൂപയും 150 രൂപയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188374553 എന്ന നമ്പരില്‍ ബന്ധപ്പെടാം.

 

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

kerala

‘പണം വാങ്ങി രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിച്ചു’;ബിജെപി നേതാവ് വി.വി രാജേഷിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റർ

ബിജെപി പ്രതികരണ വേദിയുടെ പേരിലാണ് പോസ്റ്റർ. 

Published

on

തിരുവനന്തപുരം ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് വി.വി. രാജേഷിനെതിരെ പോസ്റ്റർ പ്രതിഷേധം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും രാജേഷിൻ്റെ വീടിന് മുന്നിലുമാണ് പോസ്റ്ററുകളുടെ പ്രത്യക്ഷപ്പെട്ടത്.

രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി രാജേഷാണെന്നാണ് പോസ്റ്ററിലെ പ്രധാന ആരോപണം. ഇയാളുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷിക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി പ്രതികരണ വേദിയുടെ പേരിലാണ് പോസ്റ്റർ.

തിരുവനന്തപുരം പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും പണം പറ്റിയ വി.വി. രാജേഷ്, ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയെന്നാണ് പോസ്റ്ററിലെ ആരോപണം. രാജേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും ആവശ്യമുണ്ട്.

തെരഞ്ഞെടുപ്പില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രാജേഷിനെതിരെ പാര്‍ട്ടി നടപടിയെടുക്കുക, രാജേഷ് അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടു കെട്ടുക, രാജേഷിന്റെ 15 വര്‍ഷത്തിനുള്ളിലെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററില്‍ ഉന്നയിച്ചിരിക്കുന്നത്.

സംസ്ഥാന നേതൃത്വത്തിലേക്ക് തിരുവനന്തപുരത്ത് നിന്നും മുൻ ജില്ലാ പ്രസിഡൻ്റ് വി.വി. രാജേഷിനെ പരിഗണിക്കാനിരിക്കെയാണ് ഈ വാർത്ത പുറത്തെത്തുന്നത്.

Continue Reading

Trending