Connect with us

Culture

മെക്‌സിക്കന്‍ പടക്കവിപണന മാര്‍ക്കറ്റില്‍ പൊട്ടിത്തെറി: 29 മരണം

Published

on

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ പടക്കവിപണ മാര്‍ക്കറ്റിലുണ്ടായ പൊട്ടിത്തെറിയില്‍ 29 പേര്‍ മരിച്ചു. മെക്‌സിക്കന്‍ തലസ്ഥാന നഗരിയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെ ടുല്‍ടെപെകിലെ സാന്‍ പാബ്ലിറ്റോ പടക്ക വിപണന മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. 29 ആളുകളുടെ മൃതദേഹം കണ്ടെടുത്തതായി മെക്‌സിക്കോ ഗവര്‍ണര്‍ റുവൈല്‍ അവില പറഞ്ഞു.

636178596107294082-ap-mexico-fireworks-explosion

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതേസമയം പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഉഗ്ര ശബ്ദത്തോടെ മാര്‍ക്കറ്റില്‍ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

636178561776622015-eduardo-verdugo-ap

പ്രദേശത്ത് ഒന്നാകെ വെടിമരുന്നിന്റെ ഗന്ധം വ്യാപിച്ചതിനാല്‍ ജനജീവിതം ദുസ്സഹമായി. സംഭവത്തില്‍ മെക്‌സിക്കന്‍ പ്രസിഡന്റ് എന്റികോ പെന നീറ്റോ അനുശോചിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിന് കോഴിക്കോട് എമര്‍ജന്‍സി ലാന്‍ഡിങ്

വിമാനത്തിന്റെ ഹൈഡ്രോളിക് തകരാര്‍ മൂലമാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്.

Published

on

ദുബൈയില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനം എമര്‍ജന്‍സി അലര്‍ട്ട് നല്‍കി കോഴിക്കോട് വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിന്റെ ഹൈഡ്രോളിക് തകരാര്‍ മൂലമാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു.

ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ഐ എക്സ് 344 എയര്‍ ഇന്ത്യ വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ഹൈഡ്രോളിക് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിമാനത്തില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് വിവരം കൈമാറി. തുടര്‍ന്ന് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചു.

ഇതിനിടെ വിമാനത്താവളത്തില്‍ എല്ലാ സജ്ജികരണങ്ങളും ഒരുക്കിയിരുന്നു. സമീപത്തെ മുഴുവന്‍ ആംബുലന്‍സുകളും ഫയര്‍ഫോഴ്സ് സംവിധാനങ്ങളും റണ്‍വേയിലെത്തിച്ചിരുന്നു. പിന്നാലെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തിറങ്ങി.

Continue Reading

kerala

യു. പ്രതിഭ മകന്റെ തെറ്റുമറയ്ക്കാന്‍ പത്രപ്രവര്‍ത്തകന്റെ മതം നോക്കി വര്‍ഗീയ പരാമര്‍ശം നടത്തി; കെ.എം ഷാജി

പിണറായി വിജയന്‍ മാറ്റിവിട്ട കേരള രാഷ്ട്രീയത്തിലെ അപകടകരമായ രീതിയാണ് പ്രതിഭയിലൂടെ കണ്ടതെന്നും ഷാജി ആരോപിച്ചു.

Published

on

സിപിഎം എംഎല്‍എ യു.പ്രതിഭക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി രംഗത്ത്. പ്രതിഭ തന്റെ മകന്റെ തെറ്റുമറയ്ക്കാന്‍ പത്രപ്രവര്‍ത്തകന്റെ മതം നോക്കി വര്‍ഗീയ പരാമര്‍ശം നടത്തി. ഇതുവരെ പ്രതിഭയെ സിപിഎം തിരുത്തിയിട്ടില്ല. പിണറായി വിജയന്‍ മാറ്റിവിട്ട കേരള രാഷ്ട്രീയത്തിലെ അപകടകരമായ രീതിയാണ് പ്രതിഭയിലൂടെ കണ്ടതെന്നും ഷാജി ആരോപിച്ചു.

”ഒരമ്മ എന്ന നിലയ്ക്ക് അവരുടെ സങ്കടത്തെ മാനിക്കുന്നു. നമ്മളൊക്കെ പൊതുപ്രവര്‍ത്തകരോ തിരക്കുള്ള ആളുകളോ ആയിരിക്കാം. നമ്മുടെ മക്കളെ ഒരു അപകടത്തിലോ പെടുത്തരുതെന്ന് നമുക്ക് പ്രാര്‍ഥിക്കാം. നമുക്ക് അടക്കം കൊടുക്കാം, ഒതുക്കം കൊടുക്കാം . എന്നാലും എന്തെങ്കിലും സംഭവിച്ചുപോയാല്‍ അമ്മയെ..അവര്‍ ഒരു എംഎല്‍എ ആയതുകൊണ്ട് വലിയ രീതിയില്‍ കുറ്റവാളിയാക്കേണ്ട കാര്യമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല.

അത് വേറെ വിഷയമാണ്. പക്ഷെ പ്രതിഭ നടത്തിയ ഒരു പരാമര്‍ശമുണ്ട്.”മാധ്യമം പത്രത്തിലെ ഒരാള്‍ മുസ്‌ലിമായതുകൊണ്ട് അയാള്‍ക്ക് മറ്റുള്ളവരോടുള്ള പ്രതികാരമാണത്രേ പ്രതിഭയുടെ മകന്റെ കേസ്. എന്തു മോശത്തരത്തിലേക്കാണ് സിപിഎംകാരാ നിങ്ങള്‍ പോകുന്നത്. ഇതുവരെ സിപിഎം അത് തിരുത്തിയിട്ടില്ല. ഒരു പത്രപ്രവര്‍ത്തകന്റെ മതം നോക്കി, ജാതി നോക്കി തന്റെ മകന്റെ തെറ്റ് മറയ്ക്കാന്‍ അവര്‍ നടത്തിയ വിവരക്കേട് പോലും വര്‍ഗീയ പരാമര്‍ശമാവുക. വളരെ അപകടകരമായ പരാമര്‍ശമാവുക” കെ.എം ഷാജി പറഞ്ഞു.

Continue Reading

news

പുതുവത്സരത്തിലും ആക്രമണം തുടര്‍ന്ന് ഇസ്രാഈല്‍

മൃതദേഹത്തിനരികെ കുട്ടിയുടെ അറ്റുവീണ കാല്‍ പിടിച്ചുനില്‍ക്കുന്നൊരു ഫലസ്തീനിയന്‍ കൗമാരക്കാരന്റെ വേദനാജനകമായ ചിത്രം പ്രാദേശിക സാമൂഹിക പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു

Published

on

പുതുവത്സരം പിറന്നതിന് പിന്നാലെ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ എട്ടുവയസ്സുകാരന്‍ ആദം ഫര്‍ഹല്ല ഉള്‍പ്പെടെ രണ്ട് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 27 കാരനായ ഖുലൂദ് അബു ദാഹറാണ് കൊല്ലപ്പെട്ട രണ്ടാമത്തെ ഫലസ്തീനി.

ബുധനാഴ്ച പുലര്‍ച്ചെ ബുറൈജ് ക്യാമ്പിലെ വീടിന് നേരെ ഇസ്രാഈല്‍ സൈന്യം ബോംബാക്രമണത്തിലാണ് ആദം ഫര്‍ഹല്ല കൊല്ലപ്പെടുന്നത്. മൃതദേഹത്തിനരികെ കുട്ടിയുടെ അറ്റുവീണ കാല്‍ പിടിച്ചുനില്‍ക്കുന്നൊരു ഫലസ്തീനിയന്‍ കൗമാരക്കാരന്റെ വേദനാജനകമായ ചിത്രം പ്രാദേശിക സാമൂഹിക പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

അതേസമയം ഗസ്സ സിറ്റി, തെക്കന്‍ ഖാന്‍ യൂനിസ്, വടക്കന്‍ ജബാലിയ എന്നിവിടങ്ങളിലും പുതുവത്സര ദിനത്തില്‍ ഇസ്രാഈല്‍ ആക്രമണം നടത്തി. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 29ഓളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യ്തത്. ഇസ്രാഈലിന്റെ ആക്രമണങ്ങള്‍ക്ക് പുറമെ കൊടുംതണുപ്പും മഴയും ഗസ്സയില്‍ ദുരിതം വിതക്കുകയാണ്. യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തുടനീളമുള്ള ആയിരക്കണക്കിന് ടെന്റുകള്‍ വെള്ളത്തിനടിയിലായി. കഴിഞ്ഞ ഒരാഴ്ചക്കിടെ ഏഴ് കുട്ടികളാണ് ശൈത്യം ബാധിച്ച് മരിച്ചതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തത്.

2023 ഒക്‌ടോബര്‍ മുതല്‍ ആരംഭിച്ച ഇസ്രാഈല്‍ ആക്രമണത്തില്‍ 45,500ലധികം ഫലസ്തീനികളാണ് ഇതിനകം കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്. വീടുകളും സ്‌കൂളുകളും ആശുപത്രികളും ഉള്‍പ്പെടെ ഗസ്സയുടെ 90 ശതമാനം അടിസ്ഥാന സൗകര്യങ്ങളും ഇസ്രാഈല്‍ ഇതിനകം തന്നെ നശിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending